Home Entertainment

രണ്ട് വിവാഹ ബന്ധങ്ങളും പാതി വഴിയിൽ പിരിഞ്ഞു, ഒരുകാലത്ത് മോഹൻലാലിനെക്കാളും പ്രതിഫലം വാങ്ങിയിരുന്ന നായിക: നടി അംബികയുടെ ജീവിതം ഇങ്ങനെ

373

തെന്നിന്ത്യൻ സീനിമയിലെ നമ്പർ വൺ നായികമാരിൽ ഒരാളായിരുന്നു അംബിക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കിലും എല്ലാം അഭിനയിച്ചിട്ടുള്ള അംബികയ്ക്ക് ആരാധകരും ഏറെയായിരുന്നു. തെന്നിന്ത്യൻ സിനിമ.ിലെ സൂപ്പർതാരങ്ങളഴായ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, രജനീകാന്ത് അടക്കമുള്ളരൊടെല്ലാം ഒപ്പം അഭിനയിച്ച അംബിക വേഷമിട്ട സിനിമകളെല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു.

Advertisements

സൂപ്പർ നായികയായി തെന്നിന്ത്യ മുഴുവൻ തിളങ്ങി നിൽക്കുമ്പോഴായിരുന്നു എൻആർഐയായ പ്രേംകുമാർ മേനോനെ അംബിക വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം സിനിമവിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അംബികയ്ക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. അതേ സമയം പരസ്പരമുള്ള പൊരുത്തക്കേടുകൾ വലുതായതോടെ പ്രേംകുമാർ മേനോനുമയാുള്ള ബന്ധം വേർപിരിയലിൽ എത്തി.

1997ൽ അംബികയും പ്രേംകുമാറും വിവാഹ മോചിതരായി. പിന്നീട് 2000ലായിരുന്നു നടൻ രവികാന്തുമായുള്ള അംബികയുടെ രണ്ടാം വിവാഹം. എന്നാൽ, 2002ൽ ആ ബന്ധവും വേർപിരിയലിലാണ് അവസാനിച്ചത്. നിലവിൽ മക്കളുമായി ചെന്നൈയിലാണ് അംബികയുടെ താമസം. അതേ സമയം വിവാഹ മോചനങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരകെ വന്ന അംബിക സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും സജീവമാണ്.

അതേ സമയം തിരുവനന്തപുരത്തെ കല്ലറ എന്ന സ്ഥലത്ത് 1962ലായിരുന്നു അംബിക ജനിച്ചത്.
1970 കളിലും 80കളിലും സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു അംബിക. അതേസമയം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയായിരുന്നു അംബിക. അതുകൊണ്ടു തന്നെ അക്കാലത്ത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനേക്കാൾ കൂടുതൽ പ്രതിഫലവും അംബികയ്ക്ക് ലഭിച്ചിരുന്നു.

മോഹൻലാൽ സൂപ്പർതാരമായി മാറിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ പോലും മോഹൻലാലിനെക്കാൾ പ്രതിഫലം ലഭിച്ചത് അംബികയ്ക്കായിരുന്നു. ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അംബിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൺപതുകളിലെ എട്ട് നായികമാർ ഒത്തുചേർന്ന അഭിമുഖത്തിൽ മുൻകാല താരം ജലജയാണ് അംബികയോട് ചോദ്യം ഉന്നയിച്ചത്.

രാജാവിന്റെ മകനിൽ നായകൻ മോഹൻലാൽ വാങ്ങിയതിലും പ്രതിഫലം അംബിക ചേച്ചിക്കാണ് ലഭിച്ചതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. സംഗതി സത്യമാണോ എന്നായിരുന്നു ജലജയുടെ ചോദ്യം.
ഇതിന് ഇൻകംടാക്സുകാർ അന്വേഷിച്ചുവരുമോ? എന്നായിരുന്നു അംബികയുടെ ആദ്യ പ്രതികരണം. പത്ത് മുപ്പത് വർഷം മുൻപുള്ള കാര്യമല്ലേ? പേടിക്കണ്ട എന്ന് നദിയ മൊയ്തു കൂടെ പറഞ്ഞതോടെ സംഗതി സത്യമാണെന്ന് അംബിക സമ്മതിക്കുകയായിരുന്നു.

Advertisement