ആ കുട്ടിക്ക് ആരോട് എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം എന്നൊന്നും അറിയില്ല. ശോഭനയെ കുറിച്ച് കവിയൂർ പൊന്നമ്മ

230

മലയാള സിനമയിലടക്കം തെന്നിന്തമുഴുവൻ തിളങ്ങി നിന്നിരുന്ന സൂപ്പർ നായിക ആയിരുന്നു നടി ശോഭന. ഒരു നടി എന്നതിലുപരി മികച്ച നർത്തകി കൂടി ആയിരുന്നു ശോഭന. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചഏപ്രിൽ പതിനെട്ട് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായികയായിട്ടാണ് ശോഭന മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്.

പിന്നീട് മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ശോഭന അനേകം സിനിമകളിൽ അഭിനയിച്ചു. രണ്ട് തവണ ദേശീയ പുരസ്‌കാരവും മറ്റ് അനേകം പുരസ്‌കാരങ്ങളുമൊക്കെ നേടി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ താരസുന്ദരിയാണ് ശോഭന.

Advertisements

Also Read
രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡസ്‌കിൽ കിടന്നുറങ്ങുമായിരുന്നു, ജീവിക്കാൻ വഴിയില്ലായിരുന്നു, ബാല വിവാഹമായിരുന്നു: തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

അതേ സമയം സിനിമയിൽ നിന്നും മാറി നൃത്ത ലോകത്ത് സജീവമായ നടി വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരിച്ച് വന്നിരുന്നു. ഇപ്പോഴിതാ മുതിർന്ന നടിയായ കവിയൂർ പൊന്നമ്മ ശോഭനയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുകയാണ്. താൻ ഒത്തിരി ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് ശോഭന എന്ന് പറഞ്ഞതിനൊപ്പം നടിയുടെ തുടക്കകാലത്തെ കുറിച്ചും കൈരളിയ്ക്ക് നൽകിയ പഴയൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ ആണ് വീണ്ടും പ്രചരിക്കുന്നത്.

പത്തോ പതിനാലോ വയസുള്ളപ്പോഴാണെന്ന് തോന്നുന്നു ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിൽ ആണ് ജനിച്ചതെങ്കിലും ഇവൾക്ക് അതൊന്നും അറിഞ്ഞ് കൂടാ. ആരോട് എങ്ങനെ പെരുമാറണം, എന്ത് ചെയ്യണം, ഒന്നും അറിയില്ല.

സംവിധായകനോടും വലിയ ആർട്ടിസ്റ്റുകളോടും ഭവ്യതയോടെ പെരുമാറണം, അങ്ങനെ ഒരു കാര്യവും അറിയില്ല. ആദ്യ ദിവസം തന്നെ ഡ്രസ് തയ്യിച്ച് കൊണ്ട് വന്നത് ശോഭനയ്ക്ക് ഇടാൻ കൊടുത്തു. ഡ്രസ് ഇട്ടത് എന്തോ വലിയ പ്രശ്നമായിരുന്നു. എല്ലാം അഴിച്ചെടുത്ത് കോസ്റ്റ്യൂമറിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ്, എന്നയ്യ, നീ തയ്യിച്ച് വെച്ചിരിക്കുന്നതെന്ന് ചോദിച്ചു. അതും പറഞ്ഞ് ഭയങ്കര ബഹളമായിരുന്നു.

അപ്പോൾ വിളിച്ചിട്ട് മോളെ ഇങ്ങനെയൊന്നും ആരോടും പറയരുതെന്ന് പറഞ്ഞു. ഇല്ല ആന്റി. അളവ് എടുത്തിട്ടും ഇതെന്താണ് തയിച്ച് വെച്ചിരിക്കുന്നത്. അവരോടത് ശരിയാക്കാൻ പറഞ്ഞാൽ മതി. ലേശം സോഫ്റ്റ് ആയി സംസാരിക്കണം എന്നൊക്കെ ഞാൻ പറഞ്ഞ് കൊടുത്തു.

Also Read
ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അവന് ഓരോ കീമോ എടുക്കുമ്പോഴും ആശ്വാസം നൽകുന്നത് സാന്ത്വനം സീരിയൽ മാത്രമാണ്, ചിപ്പിയുടെ സഹോദരനെ കുറിച്ച് അച്ചു സുഗന്ധ്

എന്നെ ശോഭനയ്ക്ക് വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ എനിക്കും ഇഷ്ടമാണ്. എന്റെ കൊച്ചുമോൾ നന്നായി ഡാൻസ് ചെയ്യും. അവൾ ഡാൻസ് കളിക്കുന്നത് കാണുമ്പോഴൊക്കെ എനിക്ക് ശോഭനയെയാണ് ഓർമ്മ വരിക. പാലക്കാട് വച്ച് മേഘതീർഥം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ശോഭന വന്നിരുന്നു. കണ്ട ഉടനെ എന്നെ അങ്ങ് കെട്ടിപ്പിടിച്ചു. അവിടെ സ്വരലയ പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ്.

ആ പടത്തിൽ നായിക വേഷം ചെയ്യാൻ വേണ്ടി പുള്ളിക്കാരിയോട് ഞാനൊന്ന് സൂചിപ്പിച്ചു. അയ്യോ ആന്റി, എനിക്ക് സമയമില്ലല്ലോ, ഞാനിങ്ങനെ ഡാൻസിൽ മുഴകി നടക്കുകയാണെന്ന് പറഞ്ഞു. എപ്പോഴും കാണുന്നില്ലെങ്കിലും വിളിക്കുന്നില്ലെങ്കിലും ഒരു മാനസിക ബന്ധം തീർച്ചയായും ഉണ്ട്. പത്മിനിയുടെയും ലളിതയുടെയും സഹോദരന്റെ മകൾ ആയത് കൊണ്ടോ, സുകുമാരിയമ്മയുടെ കസിൻ ആയതുമൊക്കെ കൊണ്ട് വലിയൊരു അടുപ്പം ശോഭനയുമായിട്ടുണ്ടെന്നും കവിയൂർ പൊന്നമ്മ പറയുന്നു.

Advertisement