സൂരജ് സണിന്റെ പിന്മാറ്റം തിരിച്ചടിയായി, റേറ്റിംഗിൽ തകർന്നടിഞ്ഞ് പാടാത്ത പൈങ്കിളി

75

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി. റേറ്റിങ്ങിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ഈ പരമ്പര ഇപ്പോൾ വളരെ പിന്നിലായിരിക്കുകയാണ്. കൺമണി എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ സീരിയൽ ചില അപ്രതീക്ഷിത സംഭവ വികാസങ്ങൾ കാരമാണ് പിന്നോട്ട് പോയത്.

ലോക്ക്ഡൗൺ മൂലം മലയാളത്തിസെ സിനിമകളുടേയും പരമ്പരകളുടേയുമെല്ലാം ചിത്രീകരണം നിർത്തിവച്ചിരിക്കുന്നത് കൊണ്ട് തന്നെ ചില പരമ്പരകൾ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്നില്ല. ലോക്ക്ഡൗണും നിയന്ത്രണവുമൊക്കെ മാറിയ ശേഷം തിരികെ എത്തുമെന്നാണ് അണിയറ പ്രവർത്തകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

Advertisements

അത്തരത്തിൽ തിരിച്ചുവരവിനായി കാത്തിരിക്കുന്നൊരു പരമ്പരയാണ് സാന്ത്വനം. എങ്കിലും ചില പരമ്പരകൾ ഇപ്പോഴും സംപ്രേക്ഷണം തടരുന്നുണ്ട്. അതേ സമയം ലോക്ക്ഡൗൺ കാലത്തും ശക്തമായ മത്സരമാണ് റേറ്റിംഗിൽ പരമ്പരകൾ തമ്മിൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുന്നിലുണ്ടായിരുന്ന ചില പരമ്പരകൾ പിന്നോട്ട് പോകുന്നതിനും പിന്നിലുണ്ടായിരുന്നവർ മുന്നോട്ട് വരുന്നതിനുമെല്ലാം പോയ വാരം സാക്ഷിയായി.

ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഏഷ്യാനെറ്റ് പരമ്പരകളിൽ മുന്നിലുള്ളത് കുടുംബവിളക്കാണ്. ഏഷ്യാനെറ്റിന്റെ പരമ്പരകളിൽ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്.
മുമ്പും പലപ്പോഴും കുടുംബവിളക്കു തന്നെയായിരുന്നു റേറ്റിംഗിൽ മുന്നിലുണ്ടായിരുന്നത്. സാന്ത്വനത്തിൽ നിന്നുമായിരുന്നു കുടുംബ വിളക്കിന് വെല്ലുവിളി നേരിടേണ്ടി വന്നിരുന്നത്.

അതേസമയം അമ്മയറിയാതെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറിവന്നിരിക്കുകയാണ്. തുടക്കത്തിൽ മെല്ലെയായിരുന്നു അമ്മയറിയാതെ കളം പിടിച്ചത്. ഇതിനിടെ നിഖിൽ നായർ പിന്മാറിയും തിരിച്ചടിയായി. എന്നാൽ പുതിയ സംഭവവികാസങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധ നേടിയതോടെ പരമ്പര രണ്ടാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇതിനിടെ ശക്തമായ തിരിച്ചടി നേടിയ പരമ്പര പാടാത്ത പൈങ്കിളിയാണ്.

പോയ വാരം മുന്നിലുണ്ടായിരുന്ന പാടാത്ത പൈങ്കിളി പിന്നോട്ട് പോയത് ശക്തമായ തിരിച്ചടിയാണ്. പരമ്പരയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ ദേവയും കൺമണിയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു പരമ്പരയുടെ ഹൈലൈറ്റ്.

എന്നാൽ ദേവയെ അവതരിപ്പിച്ച സൂരജ് സൺ ഈയ്യടുത്ത് പരമ്പരയിൽ നിന്നും പിന്മാറുകയുണ്ടായിരുന്നു. പിന്നാലെ കഴിഞ്ഞ ആഴ്ചയിൽ പുതിയ താരം ദേവയായി എത്തുകയായിരുന്നു. ദേവയായി പുതിയ താരം എത്തിയത് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നാണ് റേറ്റിംഗിലെ ഇടിവ് സൂചിപ്പിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നായിരുന്നു സൂരജ് പരമ്പരയിൽ നിന്നും പിന്മാറുന്നത്.

എന്തായാലും താരത്തിന് പകരം വന്ന നടനെ പ്രേക്ഷകർ ഉൾക്കൊള്ളാൻ സമയമെടുക്കുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ വൈകാരികമായ രംഗങ്ങൾ പോലും പ്രേക്ഷകരിൽ വേണ്ടത്ര ഇംപാക്ട് സൃഷ്ടിച്ചിട്ടില്ലെന്നാണ് റേറ്റിംഗിലെ ഇടിവ് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ നഷ്ടപ്പെട്ട ജനപ്രീതി തിരികെ പിടിക്കാൻ കൺമണിക്കും പുതിയ ദേവയ്ക്കും സാധിക്കുമെന്നു തന്നെയാണ് കണക്കാക്കുന്നത്.

Advertisement