ദൈവത്തിന്റെ കരങ്ങളുമായി എംഎ യൂസഫലി, അബുദാബി കോടതി വധശിക്ഷ വിധിച്ച ബെക്‌സ് കൃഷ്ണന്റെ ജീവിതം തിരികെ കൊടുത്ത് ലുലു ചെയർമാൻ, കൈയ്യടിച്ച് മലയാളികൾ

55

വിദേശത്ത് ജോലിചെയ്യുന്ന മലയാളികളുടെ മാത്രമല്ല മുഴുവൻ ഇന്ത്യക്കാരുടേയും സ്വകാര്യ അഹങ്കാരമാണ് ലുലു ഗ്രൂപ്പ് ഉടമസ്ഥനും ചെയർമാനുമായി എംഎ യൂസഫലി. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് ജോലി കൊടുക്കുന്നത് മാത്രമല്ല നിരവധി ആളുകളെ സഹായിക്കുകയും ചെയ്യുന്നവ്യക്തി കൂടിയാണ് എംഎ യൂസഫലി.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് അബുദാബി കോടതി വധ ശിക്ഷ വിധിച്ച ബെക്‌സ് കൃഷ്ണൻ എന്ന യുവാവിന് ജീവിതം തന്നെയാണ് തിരിച്ചു കിട്ടിയിരിക്കുന്നച്. എംഎ യൂസഫലിയുടെ ഇടപെടൽ മൂലം ആണ് നീണ്ട ഒമ്പത് വർഷത്തെ പോരാട്ടത്തിന് ഒടുവിൽ അബുദാബി കോടതി ബെക്‌സ് കൃഷ്ണന്റെ ശിക്ഷ ഒഴിവാക്കിയിരിക്കുന്നത്.

Advertisements

ഇപ്പോൾ ഇത് രണ്ടാം ജന്മം ആണ് ബെക്‌സ് കൃഷ്ണയുടേത്. 2012 സെപ്റ്റംബർ ഏഴിനായിരുന്നു ബെക്‌സ് കൃഷ്ണയുടെ ജീവിതം മാറ്റി മറിച്ച അനുഭവം ഉണ്ടാകുന്നത്. തൃശൂർ സ്വദേശിയാണ് ബെക്‌സ് കൃഷ്ണ, അബുദാബിയിൽ ജോലി ചെയ്തിരുന്ന സമയത്ത് കമ്പനിയുടെ ആവശ്യത്തിന് മുസഫയിലേക്ക് പോകുന്ന വഴി താൻ ഓടിച്ചിരുന്ന കാർ തട്ടി സുഡാൻ പൗരത്വമുള്ള കുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അബുദാബി പോലീസ് കേസ് എടുക്കുകയായിരുന്നു. സാഹചര്യ തെളിവുകളും സിസിടിവി ദൃശ്യങ്ങളും കൃഷ്ണന് എതിരായതിനാൽ അബുദാബി കോടതി 2013ൽ വധ ശിക്ഷ വിധിച്ചു. ബെക്‌സിന്റെ മോചനത്തിന് കുടുംബം പല ശ്രമങ്ങളും നടത്തിയെങ്കിലും അവ എല്ലാം തകിടം മറിയുകയായിരുന്നു.

പിന്നീട് ബെക്‌സിന്റെ ഒരു ബന്ധുവായ സേതു എന്ന ആൾ മുഖേന എംഎ യൂസഫലിയുമായി ബന്ധപെടുന്നത്. ബെക്‌സിൻ കുടുംബം യൂസഫലിയെ കണ്ട് സങ്കടം അറിയിക്കുകയും ഇടപെടാമെന്ന് കുടുംബത്തിന് എംഎ യൂസഫലി ഉറപ്പു നൽകുകയും ആയിരുന്നു. പിന്നീട് ഗൾഫ് രാഷ്ടങ്ങളിൽ അത്രമാത്രം സ്വാധിനമുള്ള യൂസഫലി ഈ പ്രശനത്തിൽ ഇടപെട്ട് ബെക്‌സിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.

സുഡാനി ബാലന്റെ കുടുംബവുമായി പല തവണ അദ്ദേഹം ബന്ധപ്പെടുക ആയിരുന്നു. ഒടുവിൽ കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കാൻ അവരുടെ കുടുംബത്തെ മുഴുവൻ അബുദാബിയിൽ എത്തിച്ച് താമസിപ്പിക്കേണ്ടതായും വന്നു അദ്ദേഹത്തിന്.

നിരന്തരമായ കൂടിക്കാഴ്ചകൾക്കും ദസിവങ്ങൾ നീണ്ട ചർച്ചയ്ക്ക് ശേഷം ബാലന്റെ കുടുയൂസഫ് അലി അഞ്ചു ലക്ഷം ദിർഹം, ഒരു കോടി ഇന്ത്യൻ രൂപക്ക് മുകളിൽ നഷ്ടപരിഹാരം സുഡാനി കുടുംബത്തിന് നൽകി ബെക്സിനെ ശിക്ഷയിൽ നിന്ന് അദ്ദേഹം മോചിപ്പിക്കുകയായിരുന്നു.

അതേ സമയം സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എംഎയൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർത്ഥിച്ചത്.

വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പ് നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയാണുണ്ടായത്.

നിയമനടപടികൾ പൂർത്തിയാക്കി ബെക്സ് കൃഷ്ണൻ അടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അൽ വത്ബ ജയിലിൽ തന്നെ കാണാൻ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ കണ്ട് ബെക്സ് വിങ്ങിപ്പൊട്ടി.

ഇനിയൊരിക്കലും വീട്ടുകാരെ കാണുവാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിറകണ്ണുകളോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു. ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കയ്യബദ്ധത്തിൽ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ദൈവദൂതനെ പോലെ അദ്ദേഹത്തിന്റെ ഇടപെടൽ.

വീണ്ടും ജീവിതത്തിലേക്ക് മടങ്ങി വരാൻ കാരണക്കാരനായ എംഎ യൂസഫലിയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബെക്സ് കൃഷ്ണൻ. അതേ സമയം
വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നൽകാൻ സാധ്യമായതിൽ സർവ്വശക്തനായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് എംഎ യൂസഫലി.

യുഎഇ എന്ന രാജ്യത്തിന്റെയും ദീർഘദർശികളായ ഭരണാധികാരികളുടെയും മഹത്വമാണ് ഇതിലൂടെ കാണാൻ സാധിക്കുന്നത്. കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും നന്ദി പറഞ്ഞും ആംശകളും ദീർഘായുസും നേർന്ന് എത്തുകയാണ് മലയാളികൽ ഒന്നടങ്കം.

Advertisement