നരനിൽ മോഹൻലാലിന്റെ മീശയിലെ ഒരു നര കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്തേക്ക് പോകുന്ന ഒരു കിടിലൻ സീനുണ്ടായിരുന്നു, പക്ഷേ അത് കാണിച്ചില്ല: സോന നായർ പറയുന്നു

6818

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജോഷി ഒരുക്കിയ സൂപ്പർഹിറ്റ സിനിമയായിരുന്നു നരൻ.
ഈ സിനിമയിലെ പാട്ടുകളും മറ്റ് കഥാപാത്രങ്ങളുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. ദേവയാനി, ഭാവന തുടങ്ങിയവർ നായികയായി എത്തിയ ഈ സിനിമയില് നടി സോന നായർ അവതരിപ്പിച്ച കുന്നുമ്മൽ ശാന്ത എന്ന കഥാപാത്രത്തിനും വലിയ ജനപ്രീതി ലഭിച്ചിരുന്നു.

പക്ഷേ തന്റെ കഥാപാത്രത്തിന് പ്രധാന്യമുള്ള ചില സീനുകളിൽ സിനിമയിൽ നിന്നും ഒഴിവാക്കിയതായി പറയുകയാണ് സോനാ നായർ ഇപ്പോൾ. കുന്നുമ്മൽ ശാന്തയുടെ പ്രധാനപ്പെട്ടതെന്ന് താൻ കരുതിയ സീനുകളാണ് ഒഴിവാക്കിയതെന്നാണ് സോനാ നായർ പറയുന്നത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സോന നായരുടെ തുറന്നു പറച്ചിൽ.

Advertisements

അതുപോലെ ഭാവനയുടെ കൂടെ ചെയ്തൊരു സീനും സിനിമയിൽ ഇല്ലെന്ന് നടി വെളിപ്പെടുത്തുന്നു. നരനിലെ തന്റെ ഫസ്റ്റ് ഷോട്ട് വേലായുധന്റെ മീശയിലെ ഒരു നര കടിച്ച് പറിക്കുന്നതാണ്. ഞാൻ വിറയ്ക്കുകയായിരുന്നു. വേറെ ഏതെങ്കിലും സീൻ ചെയ്തിട്ട് ഇതിലേക്ക് വരാമെന്നും അതല്ലെങ്കിൽ എനിക്ക് പറ്റില്ലെന്നും സംവിധായകൻ ജോഷി സാറിനോട് ഞാൻ പറഞ്ഞു.

Also Read
ഗോപി സുന്ദറിന്റെ വെപ്പാട്ടിയായി ജീവിക്കുന്നതിൽ അമ്യതയുടെ അപ്പനും അമ്മയ്ക്കും എന്തെങ്കിലും പറയാനുണ്ടോ, അതോ അവര് മകളെ ഇങ്ങനെ അഴിച്ചു വിട്ടിരിക്കുവാണോ? സംഗീത ലക്ഷ്മണയുടെ കുറിപ്പ് വൈറൽ

എന്നാൽ ഇത്രയും ഭീ ക ര മാ യിട്ടുള്ള സീൻ ആദ്യം എടുത്താൽ ബാക്കി എല്ലാം വളരെ എളുപ്പമായി നീ ചെയ്യുമെന്ന് പറഞ്ഞു. അങ്ങനെ അത് ചെയ്തെങ്കിലും സിനിമയിൽ ആ സീനില്ല. കുന്നുമ്മൽ ശാന്തയുടെ വീടിന് മുന്നിൽ കാവൽ കിടക്കുകയാണല്ലോ മുള്ളൻകൊല്ലി വേലായുധൻ. എനിക്ക് അദ്ദേഹത്തോട് അഗാദമായ പ്രണയമാണ്. പുള്ളിയെ നന്നാക്കാൻ വേണ്ടിയാണ് ശാന്ത ദേഷ്യം പിടിച്ച് ഓരോന്ന് ചെയ്യുന്നത്.

ശാന്തയ്ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമാണ്. പുള്ളി ഉറങ്ങി കിടക്കുമ്പോൾ അടുത്ത് പോയി ആസ്വദിച്ച് കൊണ്ട് നിൽക്കുന്ന ശാന്തയാണ് സീനിൽ. അങ്ങനെ നോക്കുമ്പോൾ മീശയിൽ ഒരു നരയുണ്ട്. പതുക്കെ അത് കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്ത് വരെ പോകും. അതായിരുന്നു ആദ്യത്തെ ഷോട്ട്. പക്ഷേ അടുത്ത് വരെ ചെന്നെങ്കിലും അത് എടുക്കാതെ ശാന്ത പിന്മാറും.

കാരണം അത്രയും പോസിറ്റീവിറ്റിയുള്ള കഥാപാത്രമാണ് കുന്നുമ്മൽ ശാന്ത. ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വേലായുധന്റെ അടുത്ത് ചെയ്യുകയില്ല. എന്നാൽ അദ്ദേഹത്തോട് അഗാതമായ പ്രണയമുണ്ട് താനും. പിന്നെ കൈ കൊണ്ടാണ് ആ നര പറിച്ചെടുക്കുന്നത്. പക്ഷേ ആ സീൻ സിനിമയിൽ ഉൾപ്പെടുത്തിയില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല.

ഭാവന അവതരിപ്പിച്ച ലീല എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടൊരു സീനുണ്ടായിരുന്നു. ശാന്തയുടെ വീട്ടിൽ വേലായുധൻ കിടക്കുന്നത് കൊണ്ടാണ് ലീല വേലായുധനെ വിവാഹം കഴിക്കാൻ സമ്മതിക്കാത്തത്. അങ്ങനെ ഭാവനയുടെ ലീല എന്ന കഥാപാത്രത്തിനൊപ്പം കിടിലനൊരു സീനുണ്ട്. അതൊരു കടവിൽ വെച്ച് എടുത്തതാണ്. സെറ്റിൽ എല്ലാവരും കൈയ്യടിച്ച് കൊണ്ടാണ് ആ സീൻ എടുത്ത് തീർത്തത്.

Also Read
കാര്യം നടക്കാതെ വന്നതോടെ അയാൾ സെറ്റിൽ വച്ച് കുറേ അപമാനിച്ചു, പ്രമുഖ സംവിധായകൻ മോശമായി പെരുമാറിയതിനെ കുറിച്ച് ഗീതാ വിജയൻ

പക്ഷേ അതും സിനിമയിൽ ഇല്ല. വേലായുധനെ കുറിച്ച് ശാന്ത ലീലയ്ക്ക് പറഞ്ഞ് കൊടുക്കുന്നതാണ് സീനിലുള്ളത്.
ആ സീൻ നരനിൽ എനിക്ക് നഷ്ടമാണ്. എന്റെ കഥാപാത്രം ഒന്നുമല്ലാത്തത് പോലെയായി. ഞാനല്ല എന്റെ സൗണ്ട് ഡബ്ബ് ചെയ്തത്. സാധാരണ എല്ലാ സിനിമകൽലും ഞാനാണ് ഡബ്ബ് ചെയ്യുന്നത്.

പക്ഷേ അന്നത് സാധിച്ചില്ല. സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു. അതുകൊണ്ട് സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്റെ കഥാപാത്രത്തിന്റെ ഇൻട്രോ സീനും ക്ലൈമാക്സ് സീനും അതിലൂടെ നഷ്ടമായെന്ന് സോന നായർ പറയുന്നു.

Advertisement