അയാളുമായി ബന്ധം തുടരണം എന്നാണ് ആഗ്രഹം, കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ തീർച്ചയായും കണ്ടെത്തും, തുറന്നു പറഞ്ഞ് നിമിഷ

3882

ഇത്തവണത്തെ ബിഗ് ബോസ് മലയാളം നാലാം സീസൺ 60 ൽ അധികം എപ്പിസോഡും പിന്നീട്ട് ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് വിജയകരമായി മുന്നേറുകയാണ്. പ്രേക്ഷകരിടെ പ്രിയപ്പെട്ട പല മൽസരാത്ഥികളും പുറത്താവുകയും പലരും ഷോയിൽ നിലനിൽക്കുകയും ചെയ്യുന്നുണ്ട്.

അതേ സമയം മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത ബിഗ് ബോസ് താരങ്ങളിൽ ഒരാളായിരുന്നു നിമിഷ. ഒരു തവണ പുറത്ത് പോയതിന് ശേഷം അകത്തേക്ക് പ്രവേശിച്ച നിമിഷ എല്ലാവരെയും അത്ഭുത പെപ്പടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.

Advertisements

എന്നാൽ അമ്പതാമത്തെ എപ്പിസോഡിന് ശേഷം നിമിഷ വീണ്ടും പുറത്തേക്ക് പോയി. സ്വന്തം മാതാ പിതാക്കൾ പോലുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നതിനെ പറ്റി നിമിഷ ബിഗ് ബോസിൽ പറഞ്ഞിരുന്നു. എന്നാൽ ഷോ യിൽ നിന്നും വന്നതിന് ശേഷം കുടുംബത്തെ തിരികെ ലഭിച്ചുവെന്നും തനിക്കൊരു പ്രണയം ഉണ്ടെന്നും പറയുകയാണ് നിമിഷ.

അതേ സമയം വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബിഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഇപ്പോൾ പുറത്ത് പോകുമ്പോൾ എല്ലാവരും എന്നെ തിരിച്ച് അറിയുന്നുണ്ട്. മിസ് കേരള ടൈറ്റിൽ കിട്ടിയപ്പോൾ പോലും ഇത്തരത്തിൽ ഒരു റെക്കഗനേഷൻ കിട്ടിയിരുന്നില്ല.

Also Read
മൽസരം നടന്നത് സുരേഷ് ഗോപിയും മുരളിയും തമ്മിൽ, അവാർഡ് കിട്ടിയത് പൃഥ്വിരാജിന്, 2007 ൽ ജൂറിയിൽ സംഭവിച്ചത് വെളിപ്പെടുത്തി അന്നത്തെ ജൂറി അംഗം

ആളുകൾ നമ്മളെ തിരിച്ചറിയുകയും അടുത്ത് വന്ന് സെൽഫി എടുക്കുകയും ചെയ്യുന്നതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്. അത് ഞാൻ നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്. ഷോ യിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ എവിക്ഷൻ എപ്പിസോഡ് അല്ലാതെ മറ്റൊന്നും കണ്ടിട്ടില്ല. എന്തിനാണ് മോശം അനുഭവങ്ങൾ പിന്നെയും ഓർക്കുന്നത്. ബിഗ് ബോസിൽ ഒരു ലവ് സ്ട്രാറ്റജിയ്ക്ക് ഞാനും ശ്രമിക്കുമായിരുന്നു.

പക്ഷെ അതിന് പറ്റിയ ആരും വന്നില്ല. വൈൽഡ് കാർഡിലൂടെ ഒരു നല്ല പയ്യനെ ഇറക്കണമെന്ന് ഞാൻ ഒത്തിരി തവണ ബിഗ് ബോസിനോട് പറഞ്ഞിരുന്നു. പക്ഷെ യഥാർത്ഥമായി പറഞ്ഞാൽ എന്റെ ഉള്ളിലെ പ്രണയം അങ്ങനെ കളിയായി എടുത്ത് പുറത്ത് ഇടില്ല. തനിക്കൊരു ഒരു ഇഷ്ടം ഉണ്ടെന്നുള്ള കാര്യവും.

ഇഷ്ടം ഉണ്ടെങ്കിലും കുറേ കാലമായി അയാളെ കുറിച്ച് ഒരു വിവരവും ഇല്ല. ഇന്ത്യൻ അല്ലാത്തത് കൊണ്ട് എന്റെ ബിഗ് ബോസ് ഷോ ഒന്നും കണ്ടിട്ടുണ്ടാവില്ല. പോളിഷുകാരനാണ് അദ്ദേഹം. ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. വീഡിയോ കോളിലൂടെയാണ് പരിചയപ്പെട്ടതും അടുത്തതും. പക്ഷെ ഇപ്പോൾ ഒരു ബന്ധവും ഇല്ല.

ആ ബന്ധം വേണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അയാൾ തിരിച്ച് വന്നാൽ തീർച്ചയായും തുടരും. വന്നില്ലെങ്കിൽ മറ്റൊരാളെ തീർച്ചയായും കണ്ടെത്തും. പക്ഷെ പെട്ടന്ന് ഒന്നും പറ്റില്ല, കുറച്ച് സമയം എടുക്കും
പുറത്ത് വന്നപ്പോൾ എനിക്ക് ആദ്യം വന്നത് എന്റെ ഒരു ഫ്രണ്ടിന്റെ കോൾ ആണ്. ബിഗ് ബോസിന് ശേഷം പുറത്ത് വരുന്ന എനിക്ക് കുറേ ഗൈഡ് ലൈൻ തന്നത് അവനാണ്.

അവൻ പറഞ്ഞ കാര്യങ്ങൾ, യൂട്യൂബിന്റെ പരിസരത്ത് പോകരുത് കോളേജിലേക്ക് വിളിക്കണം വീട്ടുകാരെയും വിളിക്കണം എന്നാണ്. അതിന് ശേഷം എന്നെ വിളിച്ചത് ഡെയ്‌സിയാണ്. പിന്നെ എനിക്ക് വീട്ടിലേക്ക് വിളിക്കാൻ ആദ്യം ഒരു സംശയം ഉണ്ടായിരുന്നു പിന്നെ വിളിച്ചു. അമ്മയെ ആണ് ആദ്യം വിളിച്ചത്. ശരിക്കും അമ്മ വളരെ സന്തോഷവതിയായിരുന്നു.

Also Read
ഇഷ്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ വലിയ ബഹളം ഉണ്ടാക്കും, ഗോപി സുന്ദർ ഭയങ്കര അലമ്പനാണ്, അഭയ ഹിരൺമയി അന്ന് പറഞ്ഞത് കേട്ടോ

നന്നായി കളിച്ചു ഒന്നോർത്തും വിഷമിക്കേണ്ട ഇത്രയും ദിവസം നീ അവിടെ നിൽക്കും എന്നൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല ഗംഭീരമായി കളിച്ചു. ഒരു ടെൻഷനും വേണ്ട വീട്ടിലേക്ക് വരൂ എന്ന് അമ്മ പറഞ്ഞു. അത് കേട്ടതും ഞാൻ കരഞ്ഞു. ഞാൻ ഈ ഷോ യിൽ വിജയിച്ചു കഴിഞ്ഞെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ബിഗ് ബോസിലൂടെ എനിക്കെന്റെ കുടുംബത്തെ തിരിച്ചു കിട്ടിയെന്നുമാണി് നിമിഷ പറയുന്നത്.

Advertisement