അമ്പലമുറ്റത്തെ കൽപ്പടവുകളിൽ ചവിട്ടി അമൃതയുടെ കാലുകൾ പൊള്ളാതിരിക്കാൻ ഗോപി സുന്ദർ ചെയ്തത് കണ്ടോ, ഇതാണ് സ്‌നേഹമെന്ന് ആരാധകർ

65839

പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറും മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും പ്രണയത്തിൽ ആയതാണ് കഴിഞ്ഞ ഏതാനം ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന പ്രധാന ചർച്ചാവിഷയം. ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ആദ്യമെത്തിയത് അമൃത സുരേഷാണ്. ആ ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ ആണ് താരങ്ങൾ പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നത്. പിന്നാലെ ഗുരുവായൂർ അമ്പലത്തിൽ നിന്നുള്ളതും മറ്റുമായി നിരവധി ചിത്രങ്ങളെത്തി.

ഒരുമിച്ച് ജീവിക്കാൻ വേണ്ടി തീരുമാനിച്ചിരിക്കുകയാണ് എന്നാണ് താരങ്ങളിൽ നിന്നും വ്യക്തമാവുന്നത്. അതേ സമയം സൈബർ ഇടങ്ങളിൽ വലിയ ചർച്ചയായതോടെ പ്രതികരണവുമായി താരങ്ങൾ വരുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ഇരുവരുടേയും മുൻകാല ബന്ധങ്ങളെ ചുറ്റിപ്പറ്റു വ്യാപകമായ വിവാദങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.

Advertisements

അതേ സമയം എല്ലാ വിവാദങ്ങളേയും അവഗണിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് താരങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇരുവരും ഒരുമിച്ചുള്ള സംഗീത ഷോ നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.

Also Read
അയാളുമായി ബന്ധം തുടരണം എന്നാണ് ആഗ്രഹം, കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളെ തീർച്ചയായും കണ്ടെത്തും, തുറന്നു പറഞ്ഞ് നിമിഷ

ഇതിന് പിന്നാലെ ക്ഷേത്ര സന്ദർശനത്തിന് എത്തിയ താരങ്ങളുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായി അമൃതയും മുണ്ടുടുത്ത് ഗോപി സുന്ദറിനെയും ചിത്രങ്ങളിൽ കാണാം. തിരുവനന്തപുരത്ത് നിന്നും ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിലൂടെ ഗോപി സുന്ദർ ആണ് പങ്കുവെച്ചത്.

അമൃതയെ ടാഗ് ചെയ്ത് ചിത്രത്തിലെ ചില പ്രത്യേകതകളാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്. ഇരുവരും ക്ഷേത്ര ത്തിന്റെ മുൻവശത്തുള്ള പടവുകളിൽ നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. സെറ്റ് സാരിയിൽ അതീവ സുന്ദരിയായി അമൃതയും മുണ്ടുടുത്ത് ഗോപി സുന്ദറിനെയും ചിത്രങ്ങളിൽ കാണാം. വളരെ സിംപിളായ ചിത്രമായി തോന്നുമെങ്കിലും ഇരുവരുടെയും കാലുകളിലേക്കാണ് ആരാധകരുടെ നോട്ടം പോയത്.

ഗോപിയുടെ ഒരു ഷൂവിൽ അമൃതയും മറ്റൊരു ഷൂവിൽ ഗോപിയും നിൽക്കുകയാണ്. പൊരിവെയിലത്ത് നിൽക്കുന്നതിനാൽ ചുട്ടുപഴുത്തു കിടന്ന കൽപ്പടവുകളിൽ നിൽക്കുമ്പോൾ കാലുകൾ പൊള്ളും. അതുണ്ടാവാതെ ഇരിക്കാൻ ഇരുവരും ഷൂ പങ്കിട്ടെടുത്തതാണ് ആരാധകരെ സ്വാധീനിച്ചത്. കമന്റ് ബോക്സുകളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് ആരാധകർ എത്തുന്നത്.

അവളുടെ കാലുകൾ സംരക്ഷിക്കുന്നതിന് വേണ്ടി ഷൂ ഊരി കൊടുത്തു. ഇത് കാണുമ്പോൾ സന്തോഷമാണ് തോന്നുന്നത് എന്ന് ചിലർ പറയുന്നു. മാത്രമല്ല രണ്ടാളുടെയും മുഖത്തെ സന്തോഷം കണ്ടാൽ അറിയാം. ജീവിതത്തിൽ പുതിയതായി എടുത്ത തീരുമാനം ശരിയാണെന്ന്. രണ്ടാൾക്കും എല്ലാവിധ ആശംസകളും. ഇനിയും ചിരിച്ച മുഖവുമായി സന്തോഷത്തോടെ കാണാൻ സാധിക്കട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

Also Read
ഒരു പ്രമുഖ നടൻ എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട്, ഞാൻ നോ പറഞ്ഞു, പ്രണവ് മോഹൻലാലിനോട് എനിക്ക് ശരിക്കുമുള്ള ഇഷ്ടമാണ്; വീണ്ടും ഗായത്രി സുരേഷ്

Advertisement