പുതിയ കാർ പൂജിക്കാൻ സ്വാസിക മൂകാംബികയിൽ, ദാവണിയണിഞ്ഞ് ആരും കൊതിക്കുന്ന സുന്ദരിയായി ക്ഷേത്രനടയിൽ കാറിന് ഒപ്പം താരം, വൈറൽ

1508

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരേ പോലെ നിറഞ്ഞ് നിൽക്കുന്ന താരസുന്ദരിയാണ് നടി സ്വാസിക വിജയ്. നടിയായും നർത്തകിയായും അവതാരികയായും മോഡലായും യൂട്യൂബ് വ്‌ളോഗറായുമൊക്കെ സ്വാസികയെ മലയാളികൾക്ക് അറിയാം. സിനിമയിൽ നിന്നാണ് സ്വാസിക മിനി സ്‌ക്രീനിൽ എത്തിയത്.

വൈഗ എന്ന തമിഴ് സിനിമയിൽ ആയിരുന്നു സ്വാസിക ആദ്യമായി അഭിനയിച്ചത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറിയ സ്വാസിക വളരെ വേഗത്തിലാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായത്. അതേസമയം താരത്തിന്റെ ആരാധകർ ഇപ്പോഴും കരുതി ഇരിക്കുന്നത് സ്വാസിക മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് വന്ന നടിയാണ് എന്നാണ്.

Advertisements

സ്‌കൂൾ യുവജനോത്സവങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു സ്വാസിക. അങ്ങനെയിരിക്കെ ഒരു തമിഴ് സിനിമയിൽ നായിക ആയാണ് ആദ്യ വിളി സ്വാസികയ്ക്ക് വരുന്നത്. 2009 മുതൽ 2012 വരെയുള്ള കാലഘട്ടത്തിനിടയിൽ നാല് തമിഴ് സിനിമകൾ സ്വാസിക ചെയ്തു. പിന്നീട് ഒരു നീണ്ട ഇടവേള വന്നു. ഇതോടെ സ്വാസിക മോഡലിങ്ങിൽ ശ്രദ്ധിച്ചു. ഭരതനാട്യത്തിൽ ബിഎ എടുത്തിട്ടുണ്ട് സ്വാസിക.

Also Read
അമ്പലമുറ്റത്തെ കൽപ്പടവുകളിൽ ചവിട്ടി അമൃതയുടെ കാലുകൾ പൊള്ളാതിരിക്കാൻ ഗോപി സുന്ദർ ചെയ്തത് കണ്ടോ, ഇതാണ് സ്‌നേഹമെന്ന് ആരാധകർ

പ്രശസ്ത സംവിധായകൻ ലാൽ ജോസ് നായികയെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ബിഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് വിജയിയായിട്ടുള്ള നടി കൂടിയാണ് സ്വാസിക. അങ്ങനെയാണ് സ്വാസിക അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെത്തിയത്. പിന്നീട് ഒറീസ, പ്രഭുവിന്റെ മക്കൾ, സിനിമാ കമ്പനി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്നീ ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചു.

ഇതുവരെ പതിനഞ്ചിൽ ഏറെ സിനിമകളിൽ സ്വാസിക അഭിനയിച്ചിടുണ്ട്. ആറാട്ടും സിബിഐ 5 ഉം ആണ് സ്വാസിക യുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. കൂടാതെ നിരവധി സിനിമകളും സീരിയലുകളും സ്വാസികയുടെതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. മിനി സ്‌ക്രീൻ സ്വാസികയ്ക്ക് ബ്രേക്ക് നൽകിയ സീരിയൽ സീതയായിരുന്നു. ഷാനവാസ് നായകനായ സീരിയലിൽ ടൈറ്റിൽ റോളിലാണ് സ്വാസിക അഭിനയിച്ചത്.

സീതയക്ക് ശേഷവും മുമ്പും നിരവധി കഥാപാത്രങ്ങൾ സ്വാസിക അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്ക് അന്നും ഇന്നും സീതയാണ് സ്വാസിക. മൂന്ന് വർഷത്തിലധികം സംപ്രേഷണം ചെയ്ത സീത സീരിയലിന്റെ രണ്ടാം ഭാഗവും ആരംഭിച്ചിരിക്കുയാണ്. ഇതിലും സ്വാസിക തന്നെയാണ് നായികയായി എത്തുന്നത്.

അതേ സമയം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് സ്വാസിക ഇപ്പോൾ.

Also Read
മൽസരം നടന്നത് സുരേഷ് ഗോപിയും മുരളിയും തമ്മിൽ, അവാർഡ് കിട്ടിയത് പൃഥ്വിരാജിന്, 2007 ൽ ജൂറിയിൽ സംഭവിച്ചത് വെളിപ്പെടുത്തി അന്നത്തെ ജൂറി അംഗം

കഴിഞ്ഞ ദിവസമാണ് പുതിയ കാർ എടുത്ത വിവരം സ്വാസിക ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ടാറ്റ ഹാരിയർ എസ്യുവിയാണ് താരം സ്വന്തമാക്കിയത്. ഹാരിയറിന്റെ എക്‌സ് ടി എ പ്ലസ് ഡാർക്ക് എഡിഷൻ മോഡലാണ് സ്വാസിക വാങ്ങിയത്. ഇപ്പോഴിത തന്റെ പുത്തൻ വാഹനം മൂകാംബികയിൽ പൂജിച്ചതിന്റെ ചിത്രങ്ങളാണ് സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ദാവണി ധരിച്ച് മൂകാംബികയിൽ വാഹന പൂജയ്‌ക്കെത്തിയ താരത്തിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ജീവിതത്തിൽ എല്ലാം മറ്റെവിടെയോ ആണ്. നമ്മൾ കാറുമായി അവിടേക്ക് എത്തുന്നു. അതിനാൽ ആഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് മറ്റൊന്ന് കൂടി ഇതാ സഫലമായിരിക്കുന്നു. ആഗ്രഹിച്ച കാർ സ്വന്തമാക്കിയിരിക്കുന്നു എന്ന് ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക കുറിച്ചു.

Also Read
എന്റെ ആ ഒരു ആഗ്രഹം സാധിച്ചാൽ മാത്രമേ കല്യാണം ഉണ്ടാവുകയുള്ളു; തന്റെ വിവാഹത്തെ കുറിച്ച് സുചിത്ര നായർ പറഞ്ഞത്

ഇത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. എന്റെ ജീവിതത്തിലെ മറ്റൊരു നാഴികകല്ല് നേടാനായതിൽ ഞാൻ ദൈവത്തോടും എന്റെ കുടുംബത്തോടും നിങ്ങൾ എല്ലാവരോടും നന്ദി പറയുന്നു- എന്നാണ് വാഹനത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്വാസിക കുറിച്ചിരുന്നത്.

Advertisement