പൃഥിരാജിന്റെ ഹീറോയിലെ നായിക യാമിക്ക് എട്ടിന്റെ പണി, താരത്തിന് എതിരെ ഇഡി അന്വേഷണം, നടി ചെയ്തത് കണ്ടോ

34

ബോളവുഡിലും തെന്നിന്ത്യൻ സിനിമകളിലും തിളങ്ങി നിന്നിരുന്ന താരസുന്ദരിയാണ് നടിയും മോഡലുമായ യാമി ഗൗതം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ട താരത്തിൻ ആരാധകരും ഏറെയായിരുന്നു.

ഒരു സൗന്ദര്യവർദ്ധക ക്രീമിന്റെ മുഖമായ യാമി ഗൗതം ഇന്ത്യയിലെ അറിയപ്പെടുന്ന മോഡലും കൂടിയാണ്. ലാണ്. യുവ സൂപ്പർ സൂപ്പർതാരം പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിൽ നായികയായി മലയാള സിനിമയിലും യാമി ഗൗതം വേഷം ഇട്ടിരുന്നു. ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന സിനിമയിലൂടെ ബോളിവുഡിലും വലിയ നായികയായി മാറിയ താരം അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആയിരുന്നു.

Advertisements

ഇപ്പോഴിതാ നടിയെ കുറിച്ച് ഒരു ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. പണം ത, ട്ടിപ്പു മായി ബന്ധപ്പെട്ട കേ, സിൽ നടിയും മോഡലുമായ യാമി ഗൗതമിനെതിരേ ഇഡി അന്വേഷണം നടക്കുകയാണ്. വെള്ളിയാഴ്ച യാമിയെ വിളിച്ചു വരുത്തുകയും ചോദ്യം ചെയ്യലിന് ഉടൻ ഹാജരാകാനും നിർദേശം നൽകിയിരിക്കുകയാണ് ഇഡി.

വിദേശരാജ്യത്ത് നിന്നും 1.5 കോടി കൈപ്പറ്റിയെന്ന ആരോപണത്തിലാണ് നടിയെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യാൻ വിളിച്ചിരിക്കുന്നത്. ജൂലൈ ആദ്യം ചോദ്യം ചെയ്യൽ നടത്തുമെന്നാണ് വിവരം.
സ്വന്തം ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിച്ചത് വഴി നടി വിദേശ കൈമാറ്റ നിയമം ലംഘിച്ചതായിട്ടാണ് കണ്ടെത്തൽ.

ഇത് രണ്ടാം തവണയാണ് പണം ത, ട്ടിപ്പു മായി ബന്ധപ്പെട്ട് നടി ഇഡിയുടെ ചോദ്യം ചെയ്യലിന് വിളിപ്പിക്കപ്പെടുന്നത്. അടുത്തിടെ നടന്ന താരത്തിന്റെ ആഡംബര വിവാഹം വലിയ ചർച്ചയായിരുന്നു. സംവിധായകൻ ആദിത്യധർ ആണ് യാമിയുടെ ഭർത്താവ്.

ജൂൺ ആദ്യം വിവാഹം കഴിഞ്ഞ് മധുവിധുവിനിടയിലാണ് നടിക്കെതിരേ ഇഡി അന്വേഷണം നടത്തുന്നത്. സെയ്ഫ് അലി ഖാനും ജാക്വിലിൻ ഫെർണാണ്ടസും അർജുൻ കപൂറുമെല്ലാം അഭിനയിക്കുന്ന ഭൂത് പോലീസാണ് നടിയുടേതായി റിലീസ് കാത്തിരിക്കുന്ന പുതിയ സിനിമ.

Advertisement