ശരിക്കും മിസ് ചെയ്യുന്നു, എന്റെ രണ്ടാമത്തെ മമ്മി, ലവ് യു സോ മച്ച്: നിഷാ സാംരഗിനോട് ശിവാനി

174

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ഉപ്പും മുളകും. ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ വളരെ രസകരമായി അവതരിപ്പിച്ച ഈ ഹാസ്യ പരിപാടി മലയാളികളുടെ ഏറെ പ്രിയപ്പെട്ട പരമ്പരയായിരുന്നു.

Advertisements

ഉപ്പും മുളകലിലെ താരങ്ങൾ എല്ലാം തന്നെ മലയാളികളുടെ പ്രിയപ്പെട്ടവരായിരുന്നു. പരമ്പര ചാനൽ അവസാനിപ്പിച്ചെങ്കിലും കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇപ്പോഴുമുണ്ട്. ഈ പരമ്പരയിൽ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സിനിമാ സീരിയൽ നടിയായ നിഷ സാരംഗ് ആയിരുന്നു.

അതേ സമയം നടിയുടെ 51ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോൾ നിഷ സാരംഗിന് പിറന്നാൾ ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഈ പരമ്പരയിലെ പാറുക്കുട്ടിയെ അവതരിപ്പിച്ച ശിവാനി മേനോൻ.

ശരിക്കും മിസ്സ് ചെയ്യുന്നു എന്നും തന്റെ രണ്ടാമത്തെ മമ്മി ആണെന്നുമൊക്കെ പറഞ്ഞുകൊണ്ട് ആയിരുന്നു കുട്ടി നടിക്ക് ആശംസ അറിയിച്ചത്. എന്റെ രണ്ടാമത്തെ മമ്മിക്ക് ജന്മദിനാശംസകൾ. പിറന്നാൾ ആശംസകൾ ഇഷമ്മ. ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു. ലവ് യു സോ മച് ഉമ്മ എന്നായിരുന്നു ശിവാനി കുറിച്ചത്.

ഉപ്പും മുളകും പരമ്പര ആരംഭിച്ച സമയത്തുള്ള ഒരു ചിത്രം പങ്കുവെച്ചായിരുന്നു ശിവാനിയുടെ കുറിപ്പ്. ഉപ്പും മുളകിന്റെ തുടക്ക സമയത്ത് എടുത്ത ഒരു പഴയ ചിത്രമാണിത്, പക്ഷെ എനിക്ക് ഈ ഫോട്ടോ വളരെ ഇഷ്ടമാണ്’ ശിവാനി മേനോൻ കുറിച്ചു.

സീരിയലിലെ കേശുവും, മുടിയനും, പാറുക്കുട്ടിയുമെല്ലാം ജീവിതത്തിലും ഒരു കുടുംബം പോലെയാണ്. ഉപ്പും മുളകിലെ മക്കളെയെല്ലാം മിസ്സ് ചെയ്യുന്നുണ്ടെന്നും, അവരെല്ലാം വീഡിയോകോൾ ചെയ്യാറുണ്ടെന്നും നിഷ സാരംഗ് നേരത്തെ പറഞ്ഞിരുന്നു.

Advertisement