സംഘട്ടന രംഗങ്ങളിൽ സൂപ്പർ മോഹൻലാലോ മമ്മൂട്ടിയോ, മാഫിയ ശശിയുടെ കിടു മറുപടി

120

മാഫിയ ശശി എന്ന പേര് മലയാളസിനിമയിലെ ആക്ഷൻ കൊറിയോഗ്രഫർമാരിൽ വിട്ടുകളയാനാവാത്ത പേരാണ്. ഈ തലമുറയിലെ മിക്ക നായകന്മാർക്കും ആക്ഷൻ സീക്വൻസുകൾ ഒരുക്കിക്കൊടുത്തിട്ടുള്ള അദ്ദേഹം അത്തരം രംഗങ്ങളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമുള്ള അഭിരുചിയെക്കുറിച്ച് പറയുന്നു.

റോപ്പ് ഉപയോഗിക്കുന്നതിൽ ഏറെ തൽപരനാണ് മമ്മൂട്ടിയെന്നും ഫൈറ്റ് സീനുകളിൽ ഒപ്പമുള്ളവരുടെ മുകളിലും ശ്രദ്ധ വെക്കുന്ന ആളാണ് മോഹൻലാലെന്നും മാഫിയ ശശി പറയുന്നു.

Advertisements

മമ്മൂക്കയുടെ ഒരു സ്‌റ്റൈൽ ഉണ്ട്. ഫൈറ്റ് സീനുകൾ റോപ്പിൽ ചെയ്യാൻ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. റോപ്പ് കൈയ്യിൽ കിട്ടിയാൽ എല്ലാ ഷോട്ടും എടുത്തിട്ടേ റോപ്പ് വിടുകയുള്ളൂ. മമ്മൂക്കയുടെ ഫൈറ്റും നല്ല പവർ ഉള്ള ഫൈറ്റ് തന്നെയാണ്,’ മാഫിയ ശശി പറയുന്നു.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് മോഹൻലാലിന്റെ രീതിയെന്നും പറയുന്നു അദ്ദേഹം. ‘ലാലേട്ടന്റെ സ്‌റ്റൈൽ വേറെയാണ്. ഫൈറ്റ് സീനുകൾ മുൻപ് ചെയ്തിട്ടില്ലാത്ത ഒരാൾ ഒപ്പമുണ്ടെങ്കിൽ അയാളെക്കൊണ്ട് ലാലേട്ടൻ തന്നെ എല്ലാം ചെയ്യിച്ചോളും. വില്ലൻ റോളിൽ ഒരു പുതുമുഖമാണ് വരുന്നതെങ്കിൽ മറ്റുള്ളവർക്ക് ഒരു ഭയമുണ്ടാവും.

നമുക്ക് അടി കൊള്ളുമോ എന്നൊക്കെ. ലാലേട്ടനാണെങ്കിൽ രീതി വ്യത്യസ്തമായിരിക്കും. ഒപ്പം നിന്ന് അവരെക്കൊണ്ട് ചെയ്യിപ്പിക്കും. മോഹൻലാലാണ് എതിരെ വന്നത് എന്നതിനാൽ ഗംഭീരമായ സംഘട്ടനരംഗമാണ് കിരീടത്തിലേതെന്നും അദ്ദേഹം പറയുന്നു.

കിരീടത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻരാജ് കിരീടത്തിൽ വരുമ്പോൾ സംഘട്ടനരംഗങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ലെന്നും മോഹൻലാലാണ് ഒപ്പം നിന്ന് എല്ലാം ചെയ്യിച്ചതെന്നും.

പക്ഷേ ആ ഫൈറ്റ് അത്രയും പ്രശസ്തമായി. അത് ലാലേട്ടന്റെ ഒരു കഴിവാണ്. ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിൽ താൽപര്യം കാട്ടാത്തയാളാണ് മോഹൻലാൽ എന്നും മാഫിയ ശശി പറയുന്നു. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മാഫിയ ശശി ഇതേക്കുറിച്ച് പറയുന്നത്.

Advertisement