ഇത്തിക്കര പക്കിയുടെ അനിയത്തിയാണോ ഇത്: ധന്യ മേരി വർഗീസിന്റെ കിടിലൻ ചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ

69

മലയാളത്തിൽ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നായികയായും സഹനടിയായും ശ്രദ്ധേയായ താരമാണ് ധന്യ മേരി വർഗീസ്. ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ധന്യ സീത കല്യാണത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നത്.

സമൂഹമാധ്യമങ്ങളിൽ അത്ര ആക്റ്റീവ് അല്ലെങ്കിൽ കൂടിയും ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിൽ ചില ഫോട്ടോസ് താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ ഓർമ്മപ്പിച്ചുകൊണ്ട് ധന്യ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Advertisements

കാല് പൊക്കി മുക്കാൽ ഭിത്തിക്ക് മുകളിൽ വച്ചിരിക്കുന്ന ചിത്രമാണ് ധന്യ പോസ്റ്റ് ചെയ്തത്. ‘ഇതാര് ഇത്തിക്കര പിങ്കിയൊ..?’ എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ അസാമാന്യ മെയ്വഴക്കം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. കൂടുതൽ പേരും ലൂസിഫറിലെയും ഇത്തിക്കര പക്കിയെയുമൊക്കയാണ് താരതമ്യം ചെയ്തിരിക്കുന്നത്.

അതേ സമയം മധുപാൽ സംവിധാനം ചെയ്ത തലപ്പാവ് എന്ന ചിത്രത്തിലെ സാറാമ്മ എന്ന കഥാപാത്രത്തിലൂടെയാണ് ധന്യ മേരി വർഗീസ് മലയാളികൾക്ക് സുപരിചിതയായി മാറിയത്. തിരുടി എന്ന തമിഴ് ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ചാണ് അഭിനയരംഗത്തേക്ക് നടി വരുന്നത്.

മലയാളത്തിൽ തലപ്പാവിന് ശേഷം വൈരം എന്ന സിനിമയിൽ ടൈറ്റിൽ റോളിലും നന്മ എന്ന കലാഭവൻ മണി ചിത്രത്തിലൂടെയും തിളങ്ങിയ ധന്യ നിരവധി സിനിമകളിൽ നായികയായും സഹനടിയായും അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിന് പുറമേ നൃത്തം, മോഡലിംഗ് തുടങ്ങിയ മേഖലയിലും കഴിവ് തെളിയിച്ച ഒരാളാണ് ധന്യ. കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. 2012ൽ താരോത്സവത്തിലെ വിന്നറായ ജോണുമായി വിവാഹിതയാവുകയും പിന്നീട് അഭിനയത്തിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ജോഹൻ എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിലൂടെയാണ് ധന്യ പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമുള്ള സീരിയലുകളിൽ ഒന്നാണ് ഇത്. സീതാകല്യാണത്തിലെ സീത എന്ന ടൈറ്റിൽ കഥാപാത്രമാണ് ധന്യ അവതരിപ്പിക്കുന്നത്.

Advertisement