തന്റെ ഇരുപതാം പിറന്നാൾ കുടുംബത്തോടൊപ്പം അടിച്ച് പൊളിച്ച് ആഘോഷിച്ച് എസ്തർ അനിൽ, വീഡിയോ, ആശംസകളുമായി ആരാധകരും സുഹൃത്തുക്കളും

68

അജി ജോൺ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ജയസൂര്യയെ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് എസ്തർ അനിൽ. പ്രേക്ഷകരുടെ ഇഷ്ടതാരമാണ് എസ്തർ ഇപ്പോൾ.

ബാലതാരമായി സിനിമയിലെത്തിയ താരം നായിക വേഷം വരെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുകയായിരുന്നു എസ്തർ. മലയാളത്തിലെ സർവ്വകാല ഹിറ്റായ, താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലും ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2ലും എസ്തർ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

Advertisements

Also Read
തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെ കാർത്തിക സിനിമാ അഭിനയം നിർത്താൻ കാരണം കമൽ ഹാസൻ; സംഭവം ഇങ്ങനെ

ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി എത്തിയത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചു. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വഴിത്തിരിവായി.

ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക് ടെയിൽ, ദ മെട്രോ, വയലിൻ, ഡോക്ടർ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികൾ, ഒരു യാത്രയിൽ, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ എസ്തറിനെ നിരവധി പേരാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പിന്തുടരുന്നത്. തന്റെ പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ പങ്കുവെച്ച് എസ്തറും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

Also Read
പലരും പലതും പറഞ്ഞ് പിടിപ്പിക്കുന്നുണ്ട് അതിന് ഒന്നുംഞാൻ ഉത്തരവാദിയല്ല, മമ്മൂട്ടിയുടെ സിബിഐ അഞ്ചാംഭാഗത്തെ കുറിച്ച് എസ് എൻ സ്വാമി

ഇപ്പോഴിതാ തന്റെ ഇരുപതാം പിറന്നാൾ ആഘോഷിക്കുകയാണ് എസ്തർ. അതിന്റെ അഘോഷ ചിത്രങ്ങളാണ് താരം ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്നതിന്റെ ഫോട്ടോ താരം തന്നെയാണ് പങ്കുവെച്ചത്. പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തുന്നത്. ബ്ലാക്ക് വസ്ത്രം ധരിച്ച് കേക്കിന്റെ അടുത്ത് ചിരിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

Advertisement