Home Entertainment

അഞ്ച് വർഷം ഞാൻ സിനിമ ചെയ്തിട്ടില്ല, ഉള്ളതിൽ നിന്നല്ല, ഇല്ലാത്തതിൽ നിന്നുമാണ് ഞാൻ സഹായങ്ങൾ ചെയ്യുന്നത്: സുരേഷ് ഗോപി പറയുന്നു

115

വില്ലൻ വേഷങ്ങളിലൂടേയും ചെയറിയ വേഷങ്ങളിലൂടേയും തുടങ്ങി പിന്നീട് മലയാള സിനിമയിലെ ആക്ഷൻ കിങ്ങ് ആയി മാറിയ സൂപ്പർതാരമാണ് സുരേഷ് ഗോപി. സിനിമാഭിനയത്തിനിടെ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയ അദ്ദേഹം ഒരു നടൻ എന്നതിലുപരി രാജ്യസഭാ എംപിയും കാരുണ്യ പ്രവർത്തനങ്ങൾ ചെയുന്ന മനുഷ്യ സ്‌നേഹിയുമാണ്.

ആ നന്മയുടെ ഒരുപാട് വശങ്ങൾ മിക്ക മലയാളികലും അറിഞ്ഞതുമാണ്, ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ വാർത്തകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. കുറച്ചു ദിവസം മുമ്പാണ് അദ്ദേഹം മലപ്പുറത്തുള്ള ഒരു കുട്ടിക്ക് സഹായവുമായി അതിന്റെ വീട്ടിൽ എത്തിയത്.

Advertisements

തനിക്ക് പഠനം നടത്താൻ ഒരു സ്മാർട്ട് ഫോൺ ഇല്ല എന്ന് പറഞ്ഞുകൊണ്ട് നേരിട്ട് വിളിച്ച കുട്ടിക്ക് ഫോണും മധുര പലഹാരങ്ങളുമായി അദ്ദേഹം വീട്ടിൽ എത്തി അത് നൽകുകയും ഒപ്പം മുടങ്ങി കിടക്കുന്ന ആ കുട്ടിയുടെ വീട് പണി പൂർത്തിയാക്കാൻ സഹായിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവിടെ നിന്നും തിരിച്ചു പോയത്.

Also Read
ദിലീപേട്ടൻ കാരണമാണ് അങ്ങനെ ഒരാഗ്രഹം എനിക്ക് വന്നത്: വെളിപ്പെടുത്തലുമായി സാന്ത്വനത്തിലെ കണ്ണൻ അച്ചു സുഗന്ധ്

അതിനു ശേഷം കേട്ട മറ്റൊരു വാർത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിവാഹം മുടങ്ങിയ ഒരു യുവതിക്ക് ഒരു ലക്ഷം രൂപയും വിവാഹ സാരിയും നൽകി എന്നതാണ്. എന്നാൽ ഇപ്പോൾ ചില കാര്യങ്ങൾ തുറന്ന് പറഞ്ഞെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാൻ തനിക്ക് ആവില്ല, താൻ ഒരുപാട് കാലം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു, ആ സമയത്ത് ചില മാറ്റി വെച്ച സിനിമകൾ ചെയ്യാം എന്ന് തീരുമാനിച്ചത് തന്നെ തക്കളന്റെ മകളുടെ ഫീസ് അടക്കാൻ പണം ഇല്ലാതിരുന്നത് കൊണ്ടാണ്.

അതുകൊണ്ട് തന്നെ എല്ലാവരെയും സഹായിക്കാൻ തനിക്ക് കഴിയില്ല. സോഷ്യൽ മീഡിയയിലോ, ചാനലുകളിലൂടെയോ വരുന്ന വാർത്തകളിലൂടെ താൻ അത്തരക്കാരെ കണ്ടെത്തുകയാണ്. എനിക്ക് നഷ്ടമായ എന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് വിളിച്ച് പറയും. അവർ അത് അന്വേഷിച്ച് അവർക്കത് സത്യസന്ധമാണെന്ന് തോന്നിയാൽ ചെയ്യും.

അല്ലാതെ വിളിക്കുന്ന എല്ലാവർക്കും കൊടുക്കാനുള്ള സമ്പാദ്യം തനിക്കില്ല. കഴിഞ്ഞ അഞ്ച് വർഷമായി താൻ സിനിമ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ആ വരുമാനം പൂജ്യമായിരുന്നു. ആ സമയത്ത് സിനിമ ചെയ്ത് സമ്പാദിച്ചവർ ചെയ്യുന്ന കാര്യങ്ങൾ വെച്ച് തന്റെ പ്രവൃത്തികളെ താരതമ്യം ചെയ്യരുത്.

Also Read
രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി, താൻ മെലിഞ്ഞ് സുന്ദരിയായതിന്റെ രഹസ്യം പുറത്തുവിട്ട് സുചിത്രാ നായർ

ഞാൻ ഉള്ളതിൽ നിന്നല്ല, ഇല്ലാത്തതിൽ നിന്നുമാണ് സഹായങ്ങൾ ചെയ്യുന്നത്. സിനിമയിൽ നിന്നും വിട്ട് നിന്ന സമയത്ത് എന്റെ മകളുടെ ഫീസ് അടക്കാനുള്ള പണം പോലും ഉണ്ടായിരുന്നില്ല. എനിക്കിത് പറയുന്നതിൽ ഒരു മാനക്കേടും തോന്നാറില്ല. 2019 സെപ്റ്റംബറിൽ വാൻകൂവറിൽ പഠിക്കുന്ന എന്റെ മകൾക്ക് സെമസ്റ്റർ ഫീസ് അടക്കാനുള്ള കാശ് എന്റെ അക്കൗണ്ടിലില്ലായിരുന്നു.

ആ ഒരു നിമിഷത്തെ എന്റെ മനസിന്റെ തീരുമാനമായിരുന്നു വീണ്ടും സിനിമ ചെയ്തു തുടങ്ങാം എന്നത്. അങ്ങനെയാണ് കാവൽ എന്ന ചിത്രത്തിന് തുടക്കമായത് എന്നും ഇനിയും സിനിമ ചെയ്യണമെന്ന് നിശ്ചയിച്ചതും അതിനു ശേഷമാണ് എന്നും സുരേഷ്‌ഗോപി വ്യക്തമാക്കുന്നു.

Advertisement