രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി, താൻ മെലിഞ്ഞ് സുന്ദരിയായതിന്റെ രഹസ്യം പുറത്തുവിട്ട് സുചിത്രാ നായർ

7374

ഒരുകാലത്ത് ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയൽ. മലയാളം ടെലിവിഷൻ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ ഈ പരമ്പര അവസാനിച്ചെങ്കിലും ഇപ്പോഴും ഇതിലെ കഥാപാത്രങ്ങളും അത് അവതരിപ്പിച്ച താരങ്ങളും അവരുടെ മനസ്സിൽ തന്നെയുണ്ട്.

വാനമ്പാടിയിലെ പത്മിനി എന്ന കഥാപാത്രമായി എത്തി കേരളത്തിലെ കുഞ്ഞുകുട്ടികൾക്ക് വരെ പ്രിയങ്കരിയായി മാറിയ താരമാണ് സുചിത്ര നായർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ച സുചിത്രയ്ക്ക് ആരാധകർ ഏറെയാണ്. ആറാം വയസിൽ ഒരു വീഡിയോയിൽ അഭിനയിച്ചതോടെയാണ് സുചിത്ര നായർ അഭിനയരംഗത്തേക്ക് എത്തിയത്.

Advertisements

പിന്നീട് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൃഷ്ണ കൃപാ സാഗരത്തിലെ ദുർഗ്ഗായായി. അതിന് ശേഷം മിനിസ്‌ക്രീനിൽ സജീവം ആകുകയായിരുന്നു താരം. വ്യത്യസ്തമായ എന്തെങ്കിലും തരത്തിലുളള കഥാപാത്രം ചെയ്യണമെന്ന ആഗ്രമാണ് കുടുംബ സീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സുചിത്രയെ പ്രേരിപ്പിച്ചത്.

Also Read
ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് തന്റെ സ്വപ്‌നം പടുത്തുയർത്തിയ മഞ്ജുക്കുട്ടൻ ; വശങ്ങളിലേക്ക് പരക്കാനുള്ള ഇടമില്ലാത്തതിനാൽ തന്റെ ലക്ഷ്യത്തെ മുകളിലേക്കുയർത്തിയതിന്റെ സന്തോഷത്തിലാണ് അയാൾ

കല്യാണ സൗഗന്ധികം എന്ന സീരിയലിൽ വില്ലത്തിയായതാണ് വാനമ്പാടിയിലും വില്ലത്തിയാകാൻ താരത്തെ സഹായിച്ചത്
വാനമ്പാടിക്ക് ശേഷം സീരിയൽ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഇപ്പോൾ ടെലിവിഷൻ മേഖലയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് താരം.

ഇപ്പോഴിതാ ടെലിവിഷൻ പരിപാടിയിൽ നിന്നുള്ള താരത്തിന്റെ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മെലിഞ്ഞ് സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ ഇരുകൈയും നീട്ടി ഏറ്റെടുത്തു.

കുറച്ചുനാൾ മുമ്പുവരെ പുറത്തുവന്ന ചിത്രങ്ങളിൽ താരം അല്പം തടിച്ചിരുന്നു. പെട്ടെന്ന് എങ്ങനെയാണ് താരം ഇത്രയും മെലിഞ്ഞത് എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്. ഇതിനുള്ള ഉത്തരവും താരം തന്നെ നൽകുന്നുണ്ട്. രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. നിങ്ങൾക്കും സുചിത്രയെ പോലെ മെലിഞ്ഞു സുന്ദരിയാവാം.

ഒന്നാമത്തെ കാര്യം ശ്രദ്ധിക്കേണ്ടത് ഡയറ്റ് ആണ്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുക. പൊരിച്ച ഭക്ഷണം കൃത്യമായി നിയന്ത്രിക്കുക. കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. രണ്ടാമത്തെ കാര്യം വർക്കൗട്ട് ആണ്.

കൃത്യമായി വർക്കൗട്ട് ചെയ്തില്ലെങ്കിൽ നമ്മൾ കഴിക്കുന്നതുകൊണ്ട് ഒന്നും ഒരു കാര്യവും ഉണ്ടാവില്ല. അതുകൊണ്ട് വർക്കൗട്ട് കൃത്യമായി ചെയ്യണം. ഈ രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നാണ് സുചിത്ര പറയുന്നത്.

Also Read
സൂപ്പർസ്റ്റാറിൻ നായികാവേഷത്തിലായിരുന്നു ദേവികയെ പരിഗണിച്ചത് എന്നാൽ ആ അവസരം ദേവിക സ്വീകരിച്ചില്ല ; പ്രിയ സുഹൃത്തിനെ കുറിച്ച് വാചാലനായി ഷിബു ചക്രവർത്തി

Advertisement