നിറവയറോടെ പട്ടുപുടവയുടുത്ത് ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ട് ; സോഷ്യൽ മീഡിയ കീഴടക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ കഥ

1055

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ട് ആണ്. മുൻപും വ്യത്യസ്തത തുളുമ്പുന്ന ചിത്രങ്ങൾ കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങൾ കീഴടക്കിയ രേഷ്മയാണ് പ്രേക്ഷകരുടെ കണ്ണും മനവും കീഴടക്കിയ ചിത്രങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത്. ചിത്രങ്ങളും വിശേഷങ്ങളും.

Advertisements

ALSO READ

ക്ഷണിക്കപ്പെട്ടിട്ടും അന്ന് നാരായണി സിനിമയിൽ പോയില്ല, പക്ഷേ കാലാന്തരത്തിൽ മകൾ അഭിനേത്രിയായി; രവി മേനോന്റെ പോസറ്റ് ശ്രദ്ധ നേടുന്നു!

നിറവയറോടെ പട്ടുപുടവയുടുത്ത് വ്യത്യസ്ത ബാക് ഗ്രൗണ്ടിൽ പകർത്തിയ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ബ്ലോഗറും , വീഡിയോ ക്രിയേറ്ററുമായ ആര്യ വിനീത് ആണ് ചിത്രങ്ങളിൽ മോഡലായി നിറഞ്ഞുനിന്നത്.

ആര്യയുടെ ഒപ്പം മറ്റേർണിറ്റി ചിത്രങ്ങളിൽ ഭർത്താവ് വിനീതും ഭാഗമായിരുന്നു. വൈറലായ മറ്റു ഫോട്ടോഷൂട്ടുകളിൽ കാണപ്പെടുന്ന ഫോട്ടോഗ്രാഫർ രേഷ്മയുടെ ഒരു മാജിക്കൽ ടച്ച് ഈ ഫോട്ടോഷൂട്ടിലും കാണാം.

രേഷ്മ ഷെയ്‌സ് ബുക്കിലൂടെ ആണ് ആര്യയെ പരിചയപ്പെടുന്നത്. മുൻപുണ്ടായിട്ടുള്ള അബോര#ഷനെ കുറിച്ചും കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പുമെല്ലാം ആര്യ എഫ്ബിയിൽ പങ്കു വച്ചിരുന്നു.

കാര്യം മറ്റേർണിറ്റി ഫോട്ടോഷൂട്ട് വൈറൽ ആയത് ഇപ്പോഴാണെങ്കിലും ആര്യയുടെയും വിനീതിന്റേയും ജീവിതത്തിലേക്ക് ആളെത്തിയത് രണ്ടാഴ്ച മുൻപാണ്. ഇഷാൻ കൃഷ് എന്നാണ് കണ്മണിക്ക് ഇരുവരും പേര് നൽകിയിരിയ്ക്കുന്നത്.

ALSO READ

അച്ചായൻ പാവമാണ്, ഷോർട്ട് ടെപേർഡാണ്, പപ്പയുടെ അത്ര ദേഷ്യമില്ല ; പ്രണയം ആദ്യം തുറന്ന് പറഞ്ഞത് ഞാൻ തന്നെയാണ് : വിശേഷങ്ങൾ പങ്കു വച്ച് പാർവ്വതി ഷോൺ

ഫോട്ടോഷൂട്ട് കണ്ണും മനവും നിറയ്ക്കുമെങ്കിലും സദാചാര ചുവയോടെയുള്ള കമന്റുകളും ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു. പലരും വിമർശനങ്ങളുമായും എത്തി.

 

Advertisement