Home Entertainment Celebrities

അച്ചായൻ പാവമാണ്, ഷോർട്ട് ടെപേർഡാണ്, പപ്പയുടെ അത്ര ദേഷ്യമില്ല , പ്രണയം ആദ്യം പറഞ്ഞത് ഞാൻ: പാർവ്വതി ഷോൺ

3747

ജഗതി ശ്രീകുമാറിന്റെ മകളായ പാർവതി പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം പരിപാടിയിൽ അതിഥിയായും പാർവതി എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ചിരുന്നു.

Advertisements

ALSO READ
തെന്നിന്ത്യൻ സൂപ്പർ താരം തൃഷ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു; താരം തിരഞ്ഞെടുത്ത പാർട്ടി ഏതാണ് എന്ന് അറിഞ്ഞ് അമ്പരന്ന് ആരാധകർ

ഷോണുമായുള്ള പ്രണയവിവാഹത്തെക്കുറിച്ചും പാർവതി അഭിമുഖത്തിനിടയിൽ മനസ് തുറന്നിരുന്നു. ഭാരതീയ വിദ്യാഭവനിലാണ് പ്ലസ് ടു പഠിച്ചത്. അതിന് ശേഷം കേരള ലോ അക്കാദമിയിലായിരുന്നു പിന്നീട്. അവിടെ വെച്ച് പഠനവും വിവാഹവും എല്ലാം ഒരുമിച്ചങ്ങ് പോയെന്നായിരുന്നു പാർവതിയുടെ മറുപടി. അവിടെ വെച്ചാണ് ഞാൻ എന്റെ ഭർത്താവ് ഷോണിനെ പരിചയപ്പെടുന്നത്.

ഞങ്ങൾ ഒരുമിച്ചല്ലായിരുന്നു. ഷോൺ എന്റെ സീനിയറാണ്. അവരുടെ ഫൈനൽ ഇയർ ഫംഗ്ക്ഷനിൽ വെച്ചാണ് ഞാൻ അച്ചായനെ കാണുന്നത്. ഷോൺ എന്ന് വിളിക്കാൻ ബുദ്ധിമുട്ടാണ്. കണ്ട് പരിചയപ്പെട്ടു, ഫോൺ നമ്പർ മേടിക്കുന്നു, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ക്ലാസ് കട്ട് ചെയ്ത് ഞങ്ങൾ കറങ്ങാൻ പോവുമായിരുന്നു. അതൊക്കെ വീട്ടിൽ പിടിച്ചു. എന്തായാലും പിടിച്ചതിനെ തന്നെയാണ് കെട്ടിയത്. രണ്ട് പിള്ളേരുമുണ്ട്.

ഷോൺ നല്ലൊരു ലീഡർഷിപ്പുള്ള വ്യക്തിയാണ്. കോളേജിൽ ഒരുപാട് ആരാധകരുള്ള കഥാപാത്രമാണ്. കോളേജിൽ കുറേ പെൺകുട്ടികൾ പിറകിൽ നടന്നിട്ടുണ്ടാവും, അതേക്കുറിച്ച് എനിക്കറിയില്ല. പ്രണയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് ഞാൻ തന്നെയാണെന്നും പാർവതി പറയുന്നു. അങ്ങനെയുള്ള തന്റേടമൊക്കെ എനിക്കുണ്ട്. ഞാൻ തന്നെ ഇടിച്ച് കയറി പരിചയപ്പെടുകയും സംസാരിക്കുകയുമായിരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്തേ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതിൽ അങ്ങനെ ഹീറോയായി നടക്കുന്ന സമയമായിരുന്നു. ഞങ്ങൾ ഇഷ്ടത്തിലാണെന്ന കാര്യം വീട്ടിൽ പറഞ്ഞതും ഞങ്ങൾ തന്നെയായിരുന്നു. നമുക്ക് സെറ്റിലാവണമെന്ന് തന്നെയായിരുന്നു പറഞ്ഞത്. പിന്നെ കാര്യങ്ങളെല്ലാം ഫാസ്റ്റായിരുന്നു.സ്വയം തീരുമാനിച്ചു, കല്യാണം കഴിച്ചു, സുഖമായി ജീവിക്കുന്നു.

ALSO READ
ദുർഗ കൃഷ്ണ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ബെഡ്റൂം സീൻ സജഷൻ, നിങ്ങളുടെ ഭാര്യയാണ് അങ്ങനെ ചെയ്തത് എങ്കിലോ: തുറന്നടിച്ച് ദുർഗ കൃഷ്ണ

നിനക്ക് അതാണ് ആഗ്രഹമെങ്കിൽ അങ്ങനെ എന്നാണ് പപ്പ പറയാറുള്ളത്. വേറെ മതമാണെന്ന പ്രശ്നമൊന്നുമില്ലാതെയായിരുന്നു. എന്നെ നോക്കാൻ പറ്റുന്നയാളാണോയെന്നേ അദ്ദേഹം നോക്കിയുള്ളൂ. ഞങ്ങൾക്ക് രണ്ട് മക്കളാണ്, മൂത്ത മകന്റെ പിസി ജോർജ്. അവിടെ അങ്ങനെയാണ്. കുഞ്ഞ് പിസി, കൊച്ചുപിസി എന്നൊക്കെ വിളിക്കും. ആരാധനയെന്നാണ് മകളുടെ പേര്. അമ്മുക്കുട്ടി എന്ന് വിളിക്കും.

പപ്പയ്ക്ക് അവിടെ ഇല്ലാത്തതൊന്നും ഇല്ല. മമ്മിയാണ് എല്ലാം നോക്കുന്നത്. നല്ലൊരു അമ്മായിഅമ്മ ഉള്ളത് കൊണ്ട് ഇപ്പോഴും ഞാൻ ആ വീട്ടിൽ പിടിച്ച് നിൽക്കുന്നു. സത്യമായിട്ട് പറയുവാ. എന്റെ വീട്ടിൽ കഴിഞ്ഞതിനേക്കാളും സുഖമാണ് ഭർത്താവിന്റെ വീട്ടിൽ. അച്ചായൻ പാവമാണ്, ഷോർട്ട് ടെപേർഡാണ്. പപ്പയുടെ അത്ര ദേഷ്യമില്ല. നിയന്ത്രണത്തിലുള്ളയാളാണ്. നോൺ വെജ് എല്ലാം ഇഷ്ടമാണ് അച്ചായന്.

 

Advertisement