Home Entertainment Celebrities

എനിക്ക് ആവശ്യം ഉള്ളതെല്ലാം അവളിൽ നിന്നും കിട്ടുന്നുണ്ടായിരുന്നു, ബിബിഹൗസിൽ പോകുന്നത് വരെ ഞങ്ങൾ സംസാരിച്ചിരുന്നതാണ്, തിരിച്ച് വന്നപ്പോൾ എന്ത് പറ്റിയെന്നറിയില്ല ; ഋതുവിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ജിയാ ഇറാനി

20395

ജിയാ ഇറാനി- റിതു മന്ത്ര ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. മോഡലും ഗായികയും നടിയുമായ ഋതു ബിഗ് ബോസിന്റെ മൂന്നാം സീസണിൽ എത്തിയപ്പോൾ മുതലുള്ള ചർച്ചകൾക്കാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും അടങ്ങിയ അഭിമുഖങ്ങളും, സോഷ്യൽ മീഡിയ സ്റ്റാറ്റസുകളും എല്ലാം ഇപ്പോൾ വൈറൽ ആണ്.

ഒന്നും എവിടെയും എത്താതിരുന്ന സാഹചര്യത്തിൽ രണ്ടുപേരെയും അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും ആരാധകരും രംഗത്തുണ്ട്. ഋതുവിന് ഒപ്പമുള്ള സ്വകാര്യ സംഭാഷണങ്ങൾ അടക്കം ഇപ്പോൾ ജിയാ പുറത്തുവിട്ടിരിക്കുകയാണ്. അതോടെ ചർച്ച പുതിയ തലത്തിലേയ്ക്ക് പുരോഗമിയ്ക്കുകയാണ്.

Advertisements

ALSO READ

കുഞ്ഞിന് പേര് നൽകി മേഘ്‌ന ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

‘നീ കേക്ക് വാങ്ങിച്ചു ഇവിടെ കൊടുക്കും എന്ന് ഉറപ്പാണോ? ഉറപ്പാണെങ്കിൽ, അല്ലെങ്കിൽ എനിക്ക് അമ്മയോട് പറയണം. അമ്മ ആരെ കൊണ്ടെങ്കിലും കൊടുപ്പിക്കും. നീ കൊടുത്തുവിടും എന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ ഇവിടെ ആരുടെ എങ്കിലും നമ്പർ തരാം. അപ്പൊ നീ അവരെ വിളിച്ചിട്ട് നിന്റെ പേര് പറയരുത്’ എന്ന് റിതു പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ജിയാ പുറത്തുവിട്ടിരിക്കുന്നത്.

അതിവിടെ കൊടുക്കും എന്ന് നിനക്ക് ഉറപ്പുണ്ടല്ലോ. അന്ന് നീ ഓർഡർ ചെയ്ത പോലെയൊന്ന് മതി. പിന്നെ കണ്ണാ എന്നൊന്നും എഴുതരുത്. ഹാപ്പി ബർത്ത് ഡേ മോളെ എന്ന് മാത്രമേ എഴുതാൻ പാടൊള്ളു കേട്ടോ മറക്കരുതേ. അങ്ങനെ ആണെങ്കിൽ ഞാൻ ആരെയും ഏൽപ്പിക്കുന്നില്ല. ഇതാണ് അഡ്രസ് എന്നും ജിയാ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഞാൻ ഋതുവിന്റെ സുഹൃത്താണ്. ഋതുവിന്റെ അമ്മ ഇങ്ങനെ കേക്ക് കൊടുത്തയക്കാൻ പറഞ്ഞിട്ടുണ്ട്. അതിനു വേണ്ടിയാണു വിളിക്കുന്നത് എന്ന് അവരോട് പറയണം. അപ്പോൾ നിങ്ങളുടെ ഇതിലേക്ക് കോണ്ടാക്റ്റ് കൊടുക്കട്ടെ എന്ന് ചോദിച്ചാൽ ഓക്കേ പറയുക.

വാവ അന്ന് കൊടുത്ത കേക്ക് മതി, അത് ഒരുപാട് ടേസ്റ്റി ആയിരുന്നു. പക്ഷേ ആംഗ്രി ബേർഡ് ഒന്നും വയ്ക്കേണ്ട. വല്ല സിൻഡ്രല്ല രൂപമോ മാറ്റോം വയ്ക്കാം. ബേബി സിൻഡ്രല്ല എന്ന് ഋതു പറയുന്നതും വാവ ടെൻസ്ഡ് ആകരുതെന്നും നല്ലോണം പെർഫോം ചെയ്യണം ഞാൻ നിനക്ക് വേണ്ടി നിസ്‌കരിച്ചിട്ടുണ്ടെന്നും ജിയ പറയുന്നതും വോയിസിൽ കേൾക്കാൻ സാധിക്കും.

കഴിഞ്ഞദിവസം ജിയയുടെ അഭിമുഖം വൈറൽ ആയതിനു പിന്നാലെ വിമർശനവുമായി ചിലർ രംഗത്ത് എത്തിയിരുന്നു. അതിനു പിന്നാലെയാണ് താൻ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശരി എന്ന് ചൂണ്ടികാട്ടികൊണ്ട് ജിയാ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ആരുപറയുന്നതാണ് വിശ്വസിക്കുക എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ALSO READ

ഇച്ചാക്ക ഒരു തീരുമാനം എടുത്താൽ ആരെത്ര നിർബന്ധിച്ചാലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല, എന്നാൽ ഞാൻ അങ്ങനെയല്ല: മോഹൻലാൽ

ഋതുവിനെ ഞാൻ ഇപ്പോഴും കുറ്റപ്പെടുത്തുന്നില്ല. അവളുടെ ഒരു സാഹചര്യം ആയിരിക്കാം. നിലനിൽപ്പിനു വേണ്ടിയാകും എന്നെ ഒറ്റപെടുത്തുന്നത്. എട്ടുവർഷമായി അവൾ മോഡലിങ്ങ് ഫീൽഡിൽ എത്തുന്നത്. അവൾ ഒന്നും ആയിരുന്നില്ല. ഞാൻ അത്രയും ഇൻസ്പിയർ ചെയ്തുകൊണ്ടാണ് അവൾ ബിഗ് ബോസിലേക്ക് പോകുന്നത്. ഞാൻ എന്റെ മകനെയും അവളെയും ഉള്ളം കൈയ്യിൽ കൊണ്ട് നടന്നതാണ്. എന്നും കഴിഞ്ഞദിവസം ജിയാ പറഞ്ഞിരുന്നു.

എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു ആക്ഷൻ ഋതുവിന് ബുദ്ധിമുട്ട് ആയെങ്കിൽ സോറി. അല്ലാതെ ഋതുവിനെ എനിക്ക് ഉപദ്രവിക്കണം എന്നില്ല. അങ്ങനെ ചെയ്യാൻ ആണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ടെടോ ചെയ്യാനായുണ്ട്. ഇറാനി എന്ന് പറയുന്ന ആള് ഒരു ഊളയല്ല. എനിക്ക് ഒരു മകൻ ഉണ്ട്. ആറുവയസ്സായെന്നും ജിയാ പറഞ്ഞിരുന്നു.

ഋതു എനിക്ക് വല്ലാതെ ഒരു അഡിക്ഷൻ ആയിരുന്നു. ഞാൻ അവളെ സൂപ്പർ മാർക്കറ്റ് എന്നാണ് വിളിച്ചു കൊണ്ടിരുന്നത്. കാരണം എനിക്ക് ആവശ്യം ഉള്ളതെല്ലാം അവളിൽ നിന്നും കിട്ടുന്നുണ്ടായിരുന്നു. കാരണം അവൾ എന്നെ അത്രയും കെയർ ചെയ്തിരുന്ന ആളാണ്. എനിക്ക് ഭയങ്കര ഡ്രഗ് ആയിരുന്നു, ഓൾ പാക്കേജ്. മറ്റെന്തു ഡ്രഗ്ഗ് ആണെങ്കിലും അത് നിശ്ചിത സമയത്തിനുള്ളിൽ ഇറങ്ങി പോകും പക്ഷെ പ്രണയം അങ്ങനെ അല്ല. ഭാവിയിൽ ആണെങ്കിൽ പോലും ആരോടും ഋതു ഇത് ചെയ്യരുത്. അത്രയേ എനിക്ക് പറയാൻ ഉള്ളൂവെന്നും ബിഹൈൻഡ് വുഡ്‌സിന്റെ ഇന്റർവ്യൂവിൽ ജിയ പറയുന്നുണ്ട്.

Advertisement