കുഞ്ഞിന് പേര് നൽകി മേഘ്‌ന ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

77

മലയാളികളടക്കം സിനിമ ആരാധകർക്ക് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു നടി മേഘ്ന രാജിന്റെ ഭർത്താവായിരുന്നു ചിരഞ്ജീവി സർജയുടെ അകാലവിയോഗം. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. വളരെ ദുഖത്തോടെയായിരുന്നു ആരാധകർ ഈ വാർത്ത കേട്ടത്.

ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് മേഘ്ന. മകന്റെ വിശേഷങ്ങൾ താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരാധകർക്ക് അത്രയും പരിചയമാണ് മേഘ്നയുടെ കുട്ടിയെ. ജൂനിയർ സി എന്നായിരുന്നു മേഘ്നയുടെ മകൻ ആരാധകർക്ക് ഇടയിൽ അറിയപ്പെട്ടിരുന്നുത്.

Advertisements

ALSO READ

ഇച്ചാക്ക ഒരു തീരുമാനം എടുത്താൽ ആരെത്ര നിർബന്ധിച്ചാലും തന്റെ തീരുമാനത്തിൽ നിന്നും പിന്മാറില്ല, എന്നാൽ ഞാൻ അങ്ങനെയല്ല: മോഹൻലാൽ

എന്നാൽ ഇപ്പോൾ കുഞ്ഞിന് പേരിട്ട വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് മേഘ്ന. ഇൻസ്റ്റ ഗ്രാമിലൂടെയാണ് താരം കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവച്ചത്.’റായൻ രാജ് സർജ്ജ’ എന്നാണ് മേഘ്ന മകന് നൽകിയ പേര്.

 

View this post on Instagram

 

A post shared by Meghana Raj Sarja (@megsraj)

മേഘ്നയുടെയും ചിരഞീവി സർജയുടെയും കുട്ടിയുടെ പേര് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിന് പേരിട്ടതോടെ പേരിന്റെ അർത്ഥം എന്താണെന്നാണ് ആരാധകർ ചോദിച്ചത്.

ചില ആരാധകർ കുഞ്ഞിന്റെ പേരിന്റെ അർത്ഥവും കണ്ടു പിടിച്ചു. ലിറ്റിൽ പ്രിൻസ്, യുവരാജ, പറുദീസയുടെ കവാടം, എന്നൊക്കെയാണ് പേരിന് അർത്ഥം വരുന്നതെന്നാണ് ആരാധകരുടെ കണ്ടു പിടുത്തം.

ALSO READ

ഇപ്പോഴാണോ ഈ ബോധമുദിച്ചതെന്ന് പലരും ചോദിച്ചേക്കാം, എന്നാലും എനിക്ക് സിനിമയിൽ തിരിച്ചുവരണം; വൈറലായി കനകയുടെ വീഡിയോ

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന അതേ തീയ്യതിയിൽ ആണ്.

Advertisement