ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് തന്റെ സ്വപ്‌നം പടുത്തുയർത്തിയ മഞ്ജുക്കുട്ടൻ ; വശങ്ങളിലേക്ക് പരക്കാനുള്ള ഇടമില്ലാത്തതിനാൽ തന്റെ ലക്ഷ്യത്തെ മുകളിലേക്കുയർത്തിയതിന്റെ സന്തോഷത്തിലാണ് അയാൾ

73

സമൂഹ മാധ്യമത്തിലെല്ലാം ഇപ്പോൾ ചർച്ച 2 സെന്റിൽ പണിത രണ്ട് നില വീടിനെ കുറിച്ചാണ്. കരുനാഗപ്പള്ളി പഞ്ചായത്തിലെ മഞ്ജുകുട്ടനാണ് ആ വൈറൽ വീടിന്റെ ഉടമസ്ഥൻ. ഒരു പെതു പ്രവർത്തകനാണ് കക്ഷി. മഞ്ജുകുട്ടൻ പണിതുയർത്തിയത് വെറുമൊരു വീടല്ല, മഞ്ജുകുട്ടന്റെ സ്വപ്‌നമാണ്.

”ജനകീയാസൂത്രണ പദ്ധതി പ്രകാരം കരുനാഗപ്പള്ളി പഞ്ചായത്തിൽ ആദ്യം അനുവധിച്ച വീടാണ് ഞങ്ങളുടെത്. അന്നത് കാര്യമായി ശ്രദ്ധിച്ച് പണിയാനായില്ല. രണ്ട് മുറിയാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷം കഴിഞ്ഞപ്പോഴേക്കും വീട് തകരാറിലായി. പിന്നീട് 25 വർഷത്തോളം ആ വീട്ടിലായിരുന്നു ഞങ്ങൾ. ഞാൻ, അമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ, കുഞ്ഞ് എന്നിവർ ആകെ രണ്ട് മുറികൾ മാത്രമുള്ള ആ വീട്ടിൽ കുറേയേറെ കഷ്ടപ്പെട്ടാണ് കഴിഞ്ഞിരുന്നത്. പുറത്ത് മഴ പെയ്യുമ്പോൾ അതേ പോലെ വീടിനുള്ളിലും മഴ പെയ്യും. വെള്ളം തറയിൽ വീഴാതിരിക്കാൻ പാത്രങ്ങൾ നിരത്തി വച്ച് രാത്രിയൊക്കെ ഉറങ്ങാതെയിരിക്കും”. മഞ്ജുക്കുട്ടൻ ഒരു സ്വകാര്യ മാധ്യമത്തിനോട് പറഞ്ഞ വാക്കുകളാണിത്.

Advertisements

ALSO READ

സൂപ്പർസ്റ്റാറിൻ നായികാവേഷത്തിലായിരുന്നു ദേവികയെ പരിഗണിച്ചത് എന്നാൽ ആ അവസരം ദേവിക സ്വീകരിച്ചില്ല ; പ്രിയ സുഹൃത്തിനെ കുറിച്ച് വാചാലനായി ഷിബു ചക്രവർത്തി

രണ്ടര സെന്റാണ് പ്രമാണത്തിലെങ്കിലും വസ്തു യഥാർത്ഥത്തിൽ രണ്ടേയുള്ളു. അതും ഒരു പ്രത്യേക രൂപത്തിലാണ്. നീളത്തിൽ, മുൻവശം വീതി കൂടിയും പുറകിലേക്ക് പോകുന്തോറും വീതി കുറഞ്ഞുമാണ് വസ്തു. ശരിക്കും ഒരു ‘വി’ ഷെയ്പ്.

കഴിഞ്ഞ മഴക്കാലത്താണ് ഒരു പുതിയ വീട് എന്ന ആഗ്രഹം മനസ്സിൽ കയറി കൂടിയത്. കൂട്ടുകാരൊക്കെ പിന്തുണച്ചു. എന്നാൽ, ഒരു രൂപയില്ല ചെലവാക്കാൻ. പൊതുപ്രവർത്തകന്റെ എല്ലാ സാമ്പത്തിക പരിമിതികളുമുണ്ട്. കൂട്ടുകാരൊക്കെ സഹായിച്ചാണ് മുമ്പോട്ട് പോകുന്നത്. അങ്ങനെയിരിക്കെ എന്റെ സുഹൃത്തും കോൺട്രാക്ടറുമായ ഷഫീക്കാണ് വീട് പണി തുടങ്ങാം എന്നു പറഞ്ഞത്.

പഞ്ചായത്തിൽ നിന്ന് ലൈഫ് പദ്ധതിയുടെ 4 ലക്ഷം കിട്ടും. അപ്പോഴും പണി തുടങ്ങി വയ്ക്കാൻ കാശില്ല. അപ്പോൾ ഡേവിഡ് എന്ന കൂട്ടുകാരൻ 50000 രൂപ തന്നു. അങ്ങനെയാണ് 12 ലക്ഷം രൂപ ബജറ്റിട്ട് പണി തുടങ്ങിയത്. വിജയാനന്ദ് എന്ന എന്റെ സുഹൃത്തിന്റെ സുഹൃത്ത് അഖിൽ ആണ് എന്റെ താൽപര്യം കൂടി പരിഗണിച്ച് പ്ലാൻ വരച്ചു തന്നത്. രണ്ട് സെന്റിൽ നിൽക്കാവുന്ന തരത്തിൽ, പ്ലോട്ടിന്റെ രൂപം കൂടി പരിഗണിച്ചാണ് വരച്ചത്.

രണ്ട് നിലകളിലായി, മൂന്ന് മുറി, ബാത്ത് റൂം, വർക്ക് ഏരിയ, കിച്ചൺ, രണ്ട് ഓപ്പൺ ഏരിയ, ഒരു സ്റ്റോർ റൂം, ഒരു ഹാൾ എന്നിവയാണ് വീട്ടിലുള്ളത്. 18 ലക്ഷം രൂപയാണ് ചെലവായത്. അതിൽ ലൈഫ് പദ്ധതിയുടെയൊഴിച്ച് ബാക്കിയൊക്കെ കടമാണ്. എങ്കിലും സ്വന്തമായി ഒരു വീട് എന്ന ലക്ഷ്യം നേടിയതിന്റെ സന്തോഷമുണ്ട് മഞ്ജുകുട്ടന്.

ALSO READ

നിറവയറോടെ പട്ടുപുടവയുടുത്ത് ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ട് ; സോഷ്യൽ മീഡിയ കീഴടക്കുന്ന ഈ ചിത്രത്തിന്റെ പിന്നിലെ കഥ

വീടിന്റെ പടം കണ്ട് പലരും വിളിക്കുന്നു. പ്ലാൻ ഒക്കെ കുറേപ്പേർ ചോദിച്ചു. വശങ്ങളിലേക്ക് പരക്കാനുള്ള ഇടമില്ലാത്തതിനാൽ തന്റെ ലക്ഷ്യത്തെ മുകളിലേക്കുയർത്തിയതിന്റെ സന്തോഷം മഞ്ജുക്കുട്ടന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. പലരും സംശയങ്ങളുമായി മഞ്ജുകുട്ടനെ വിളിയ്ക്കുന്നുണ്ട്. ഫർണിച്ചറുകൾ എങ്ങിനെ അകത്ത് കയറ്റി എന്നു തുടങ്ങപന്നു സംശയങ്ങൾ ആളുകളുടെ എല്ലാം പീസ് പീസ് ആയി കൊടുന്ന് ഫിറ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടെന്നും മഞ്ജുകുട്ടൻ മറുപടി പറയുന്നുണ്ട്.

എന്തായലും വീടിപ്പോൾ വൈറലാണ്. അതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും മഞ്ജുക്കുട്ടൻ പറയുന്നുണ്ട്.

Advertisement