ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസും മൃദുലയും സോണിയയും പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ, ശരത്ത് ഇല്ലാത്ത വേദനയിൽ ആരാധകർ

553

മലയാളം മിനിസ്‌ക്രീൻ ആരാധകർക്കായി നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ സംപ്രേഷണം ചെയ്തിട്ടുള്ള ചാനലാണ് ഏഷ്യാനെറ്റ്. ഇപ്പോഴും റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന ധാരാളം സീരിയലുകൾ ഈ ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയൽ ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസിൽ തന്നെ ഉണ്ട്. സീരിയിലിലെ ഫൈവ് ഫിംഗർസിനെ പ്രേക്ഷകർക്ക് മറക്കാനെ ആവില്ല. ഫൈവ് ഫിംഗർസ് അഞ്ചു അടുത്ത സുഹൃത്തുക്കളാണ്. സീരിയലിലെ കഥാപാത്രങ്ങളായ മൃദുലയും ജെയിംസും നാൻസിയും സാമും രാഹുലും എല്ലാം പ്രേക്ഷക മനസ്സിൽ ഇടം നേടിടിരുന്നു.

Advertisements

ഓട്ടോഗ്രാഫിലെ ടൈറ്റിൽ സോങ്ങും പ്രേക്ഷകർക്ക് ഇഷ്ടമായിരുന്നു. സീരിയൽ അവസാനിച്ചപ്പോൾ അതിലെ ചില താരങ്ങൾ മറ്റു സീരിയലുകളിൽ സജീവമായിരുന്നു. ഈ പരമ്പരയിൽ മൃദുല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി ശ്രീക്കുട്ടി ആയിരുന്നു. ശ്രീക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ച സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്.

Also Read
വഴിയിൽ കിടന്ന് വഴക്കുണ്ടാക്കിയ മീനാക്ഷിയെ തടഞ്ഞുവെച്ച് നാട്ടുകാർ, വിവരം അറിഞ്ഞ ഡെയ്ൻ ചെയ്തത് കണ്ടോ

തന്റെ പ്രണയവും വിവാഹവുമെല്ലാം ഓട്ടോഗ്രാഫ് സീരിയലുമായി ബന്ധമുണ്ട്. സീരിയൽ ക്യാമറമാൻ മനോജിനെയാണ് താരം വിവാഹം ചെയ്തത്. ഇതിനുമുമ്പും താരം മനോജിന്റെ കൂടെ ജോലി വർക്ക് ചെയ്‌തെങ്കിലും ഓട്ടോഗ്രാഫ് സീരിയൽ സെറ്റിൽ വെച്ചാണ് കൂടുതൽ അടുത്തത്.

എല്ലാവരും തമാശയ്ക്ക് പറഞ്ഞ് ഉണ്ടാക്കിയത് അവസാനം സീരിയസായി പോയി എന്ന് താരം പറയുന്നു. എങ്ങനെയോ പരസ്പരം പ്രണയത്തിലായി. അത് വിവാഹത്തിലും എത്തി. ശ്രീക്കുട്ടിയുടെ വിവാഹം വളരെ നേരത്തെ ആയിരുന്നു. എന്നാൽ ഭർത്താവിന്റെയും മക്കളുടെയും കൂടെ വളരെയധികം സന്തോഷത്തിലാണ് താരം. സീരിയലിൽ ജെയിംസ് ആയി അഭിനയിച്ച രഞ്ജിത്ത് രാജ് ഓട്ടോഗ്രാഫിനു ശേഷം പല സീരിയലുകളിലും മുഖം കാണിച്ചിട്ടുണ്ട്.

ഇപ്പോൾ വിവാഹിതൻ ആണ് താരം. കുടുംബ ജീവിതത്തിലും അഭിനയ ജീവിതത്തിലും ഒരേ പോലെ താരം തിളങ്ങുക ആണ്. കബനി എന്ന സീരിയലിലും സത്യാ എന്ന പെൺകുട്ടി എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ സാം എന്ന കഥാപാത്രമായി എത്തിയ അംബരീഷും സജീവമാണ്. അവതാരകനായി എത്തി അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നതാണ് അംബരീഷ്.

നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സോണിയ മോഹൻ അഭിനയത്തിൽ നിന്നും വിട്ട് ഭർത്താവും കുടുംബവുമായി ജീവിക്കുക ആണ് ഇപ്പോൾ. അതേ സമയം ഈ പരമ്പരയിലെ രാഹുൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് ഇന്ന് ജീവനോടെയില്ല.

ഷൂട്ടിംഗ് ലൊക്കേഷനിൽ പോകുന്നതിനിടെ ഒരു വാ ഹ ന പ ക ട ത്തിൽ താരം ഈ ലോകത്തോട് വിടപറയുക ആയിരുന്നു. ഇരുപത്തി മൂന്നാം വയസിലാണ് താരം വിട പറഞ്ഞത്. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം ഓട്ടോഗ്രാഫ് താരങ്ങൾ വീണ്ടും കണ്ടുമുട്ടിരിയിക്കുകയാണ്.

Also Read
ലാലേട്ടന്റെ മാന്ത്രികം എന്ന സിനിമയിലുടെ മലയാളത്തിലെത്തിയ ഈ സുന്ദരിയെ ഓർമ്മയില്ലേ, ആന്ധ്രാക്കാരിയായ നടി വിനീതയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

രഞ്ജിത്ത് രാജും സോണിയയും ശ്രീകുട്ടിയും 13 വർഷത്തിന് ശേഷം കാണുകയാണ്. ഇപ്പോൾ കണ്ടു മുട്ടിയപ്പോൾ എടുത്ത ഫോട്ടോയും ഓട്ടോഗ്രാഫ് സീരിയലിൽ മൂവരും ഒരുമിച്ചെടുത്ത ഫോട്ടോയും കൊളാഷ് ആക്കിയാണ് രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ ഈ സന്തോഷം പങ്കുവെച്ചത്.

ഓട്ടോഗ്രാഫ് നീണ്ട 13 വർഷങ്ങൾ. അന്നും ഇന്നും എന്നാണ് ചിത്രത്തിനോടൊപ്പം താരം കുറിച്ചത്. ഞങ്ങളുടെ ജെയിംസും മൃദുലയും നാൻസിയും എന്ന് പറഞ്ഞു ആരാധകർ കമ്മെന്റുകളുമായി എത്തി. ഇവരുടെ നീണ്ട നാളുകൾക്കു ശേഷമുള്ള ഈ കൂടിച്ചേരൽ കണ്ടപ്പോൾ ശരത്ത് ജീവിച്ചിരിപ്പില്ലല്ലോ എന്ന വേദനയും പ്രേക്ഷകർക്ക് ഉണ്ട്.

Advertisement