എപ്പോഴും എന്നെ കണ്ടാൽ ഉടൻ ഭർത്താവ് പറയുന്നത് ഇങ്ങനെ, കാണിച്ച് തരാമെന്ന് ഞാനും പറയും, പിന്നെ ഒരു മൽസരമാണ്: നടി നിത്യ ദാസ് പറയുന്നത് കേട്ടോ

1251

താഹ സംവിധാനം ചെയ്ത് ദീലീപ് നായകനായി എത്തിയ സൂപ്പർ ചിരിപ്പടം ഈ പറക്കു തളികയിലെ നായികയായി മലയാള സിനിമയിലേക്ക് എത്തി താര സുന്ദരിയാണ് നിത്യാ ദാസ്. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായിം സഹനടിയായും താരം തിളങ്ങിയിരുന്നു. നിത്യാ ദാസ് അവതരിപ്പിച്ച പല കഥാപാത്രങ്ങളും ഇന്നും ജനമനസുകളിൽ നിറഞ്ഞ് നിൽക്കുന്നവയാണ്.

എന്നാൽ വിവാഹം ശേഷം സിനിമയിൽ നിന്ന് നിത്യാ ദാസ് മാറി നിൽക്കുക ആയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തിൽ ഗായത്രി, ബസന്തി എന്നിങ്ങനെ രണ്ട് ഗെറ്റപ്പിലായിരുന്നു നിത്യ അഭിയനിച്ചത്. ഈ സിനിമയിലൂടെ തന്നെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് നിത്യയ്ക്ക് ലഭിച്ചിരുന്നു.

Advertisements

പിന്നീടിങ്ങോട്ട് മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിരുന്നു. 2007 ൽ റിലീസ് ചെയ്ത സൂര്യ കീരിടം എന്ന സിനിമയിലാണ് നിത്യ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. വിവാഹ ശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നിരവധി ആരാധകരാണ് നടിക്കുള്ളത്. സോഷ്യൽ മീഡിയയിൽ നിത്യയുടെയും മകളുടെയും ഡാൻസ് വീഡിയോകളൊക്കെ വൈറലാണ്.

Also Read
കുടുംബത്തിന് അമിത പ്രാധാന്യം നൽകിയത് ആയിരുന്നു തന്റെ തെറ്റ്, ഇപ്പോൾ അത് തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ അന്ന് പറഞ്ഞത്

ഇപ്പോഴിതാ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയതിനെ പറ്റി സംസാരിച്ച് രംഗത്ത് എത്തിയരിക്കുകയാണ് നിത്യ ദാസ്. സിനിമയിൽ നിന്നും മനപ്പൂർവം എടുത്ത ഇടവേള അല്ലെന്നും സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് തീരുമാനിച്ചിട്ട് ഇല്ലായിരുന്നു എന്നും നിത്യ ദാസ് പറയുന്നു.

നല്ല സിനിമകൾ വന്നിരുന്നില്ല, ഇനിയും നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കുമെന്നും നിത്യ ദാസ് പറഞ്ഞു. അതേ സമയം മകളേക്കാൾ പ്രായം കുറവ് തോന്നിക്കുന്നു എന്ന അഭിപ്രായത്തിനും നിത്യ ദാസ് മറുപടി നൽകി. അങ്ങനെ ആളുകൾ പറയുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ല. എനിക്കങ്ങനെ തോന്നിയിട്ടില്ല, ജിമ്മിന് പോവാറുണ്ട്.

കാരണം എന്റെ ഭർത്താവിന് തടിക്കുന്നത് തീരെ ഇഷ്ടമല്ല. ആളെപ്പോഴും എന്നെ കണ്ടാൽ പറയും ഹാഥീ, ഹാഥീ എന്ന്. ഓഹോ കാണിച്ച് തരാം എന്ന് പറഞ്ഞ് ഞങ്ങൾ തമ്മിൽ ഒരു മത്സരം ആണ്. കല്യാണം കഴിഞ്ഞപ്പോൾ എന്റെ കുട്ടിക്ക് ഭർത്താവിന്റെ പോലത്തെ നീലകണ്ണുകൾ വേണമെന്ന് ആഗ്രഹിച്ചിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ അമ്മയോട് പറഞ്ഞു കണ്ണിന്റെ നിറം നോക്കാൻ വെയിലത്ത് കൊണ്ട് പോവാൻ.

അപ്പോൾ കണ്ണ് കണ്ടപ്പോൾ നീല കണ്ണുകളായിരുന്നെന്ന് നിത്യ പറയുന്നു. ഭർത്താവിന്റെ ശീലങ്ങളെക്കുറിച്ചും നിത്യ സംസാരിച്ചു. ആൾക്ക് ഒരു സിസ്റ്റമാറ്റിക് ജീവിതമാണ്, എന്ത് സംഭവിച്ചാലും രാവിലെ എണീക്കും. ജിമ്മിന് പോവും, വിളക്ക് കത്തിക്കും. നമ്മൾക്ക് അങ്ങനെ അല്ല, തലേന്ന് വൈകിക്കിടന്നാൽ നമ്മൾ നേരത്തെ എണീക്കുക ഒന്നുമില്ല. പക്ഷെ ആളുടെ കൂടെക്കൂടി ചെയ്യേണ്ട അവസ്ഥ വന്നു.

കുട്ടികളുടെ അവസ്ഥയും അത് തന്നെ ആണ്, ചെറുതിൽ മുതലേ കുട്ടികളെ അങ്ങനെ ആണ് അദ്ദേഹം പഠിപ്പിച്ചത്. ആദ്യമാെക്കെ എനിക്ക് ദേഷ്യം ആയിരുന്നു, എന്തൊരു മനുഷ്യനാണ് എന്നൊക്കെ. പക്ഷെ ഇപ്പോൾ എനിക്ക് ശീലമായി. അമ്മയ്‌ക്കെങ്കിലും ഒന്ന് മാറിക്കൂടെ എന്ന് മകൾ ചോദിക്കും. എനിക്ക് ശീലമായിപ്പോയെന്ന് പറയും എന്നും നിത്യാ മേനോൻ പറയുന്നു.

Also Read
അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണ്, നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും അഭിനയിക്കില്ല: അന്ന് പ്രവീണയ്ക്ക് വേണ്ടി ഇടപെട്ട് മമ്മുട്ടി, ഇന്നും അത് തന്റെ മനസ്സിലുണ്ടെന്ന് പ്രവീണ

അതേ സമയം വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിന്നെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും നിത്യ സജീവമാിയരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലേക്കും തിരിച്ചുവരികകയാണ് നിത്യദാസ്. അനിൽ കുമ്പള സംവിധാനം ചെയ്യുന്ന പള്ളിമണി എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

നേരത്ത മഴവിൽ മനോരമയിൽ ഗായികയും അവതാരകയും നടിയുമായ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ തന്റെ കൂട്ടുകാരി നവ്യ നായർ യോടൊപ്പം നിത്യാ ദാസ് എത്തിയിരുന്നു.അന്ന് ആയിരുന്നു താരത്തിനെ വർഷങ്ങൾക്കു ശേഷം ആരാധകർ ക്യാമറയ്ക്ക് മുന്നിൽ കണ്ടത്. പിന്നീട് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലും താരം എത്തിയിരുന്നു. സ്റ്റാർ മാജിക്കിൽ താരം പങ്കെടു ത്തപ്പോൾ ഉണ്ടായ ചില സംഭവങ്ങൾ വിവാദമായി മാറിയിരുന്നു.

Advertisement