വളർന്ന് വലുതായി 27 വർഷത്തിന് ശേഷം പപ്പയെ കാണാൻ സുധി എത്തി, പക്ഷേ പപ്പ ഇപ്പോഴും മധുര പതിനേഴ്, വൈറൽ

3561

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമ ആയിരുന്നു നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന ചിത്രം. മൂന്ന് മഹാപ്രതിഭകളുടെ ഒരു സംഗമം ആയിരുന്നു ഈ ചിത്രം.

ഈ ചിത്രം അനൗൺസ് ചെയ്ത സമയത്ത് ഇതിന്റെ കോമ്പിനേഷൻ കണ്ട് ഏവരും അത്ഭുതപ്പെട്ടിരുന്നു. കാരണം മറ്റൊന്നുമല്ല അക്കാലത്തെ നമ്പർവൺ സംവിധായകരായ രണ്ടുപേർ ഒരുചിത്രത്തിന് വേണ്ടി മമ്മൂട്ടിക്ക് ഒപ്പം ചേരുന്നു എന്നതായിരുന്നു. സൂപ്പർഹിറ്റ സംവിധായകൻ ആയി ഫാസിൽ ആയിരുന്നു ഈ ചിത്രത്തിന്റെ രചനയും നിർമ്മാണവും.

Advertisements

ഫാസിലും സത്യൻ അന്തിക്കാടും ചേർന്ന് ഒരുക്കിയ ഈ ഫാമിലി ഡ്രാമ തകർപ്പൻ വിജയം നേടുകയും ചെയ്തിരുന്നു. 1995 ൽ ആയിരുന്നു നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത് പുറത്തിറങ്ങിയത്. മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് അച്ഛന്റേയും അമ്മയുടേയും സ്‌നേഹത്തെ കുറിച്ച് ആയിരുന്നു പറഞ്ഞത്.

Also Read
സ്ഥിരമായി ശാ രീ രി ക ബ ന്ധത്തിൽ ഏർപ്പെട്ടാൽ അത് ചെറുപ്പമാകാൻ സഹായിക്കും: തന്റെ അനുഭവം വെളിപ്പെടുത്തി യുവ നടി ഉർഫി ജാവേദ്

ചിത്രത്തിൽ 2 കുട്ടികളും അഭിനയിച്ചിരുന്നു മമ്മൂട്ടിയുടെ മക്കളായ അനുവും സുധിയുമായി. ശരത് പ്രകാശും നടി അനാർക്കലി മരക്കാറുടെ സഹോദരി ലക്ഷ്മി മരക്കാറും ആയിരുന്നു അനുവും സുധിയുമായി എത്തിയത്. (മമ്മുട്ടിയുടെ മക്കൾ ആയാണ് കഥ തുടങ്ങുന്നതെങ്കിലും ഇടയ്ക്ക് ഒരു ട്വിസ്റ്റിൽ അതിന് മാറ്റം വരുന്നുണ്ട്)

ഇപ്പോഴിതാ 27 വർഷം മുമ്പ് മകനായി അഭിനയിച്ച ശരത് പ്രകാശിന് ഒപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോ ആണ് വൈറൽ ആയി മാറുന്നത്. സിനിമയിലെ സുധി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശരത് പ്രകാശ് വർഷങ്ങൾക്കു ശേഷം പപ്പയുമായി വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശരത് തന്നെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഫോട്ടോ എടുക്കാൻ പറ്റിയതിന്റെ സന്തോഷവും പങ്കുവച്ചുകൊണ്ടാണ് പോസ്റ്റ്. അങ്ങനെ ഇത് സംഭവിച്ചു. 27 വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന് ഒപ്പമൊരു ചിത്രം എടുക്കാനായതിൽ അതീവ സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല.

നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക എന്നായിരുന്നു ശരത് കുറിച്ചു. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചതിനു പിന്നാലെ രസകരമായ കമന്റുകളാണ് വരുന്നത്. സുധി വളർന്ന് പപ്പയുടെ തോളപ്പം എത്തിയിട്ടും പപ്പയ്ക്ക് മാറ്റമില്ല എന്നാണ് കമന്റുകൾ.

മമ്മൂട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. അതേ സമയം നമ്പർ വൺ ബാംഗ്ലൂർ നോർത്ത് കൂടാതെ ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും ശരത് അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീമന്തം എന്ന സീരിയലിലും ശരത് ബാലതാരമായി എത്തി.തിരുവനന്തപുരം സ്വദേശിയായ ശരത് ഇപ്പോൾ മോഡലിങിലും പരസ്യ മേഖലയിലും സജീവമാണ്.

Also Read
ആ പ്രണയം വിജയിച്ചാലും അയാളെ വിവാഹം ചെയ്യില്ലായിരുന്നു, വിവാഹം വേറെ പ്രണയം വേറെ, തുറന്നുപറഞ്ഞ് നിത്യ മേനോന്‍

ഏതാനും പരസ്യചിത്രങ്ങളിൽ ശരത് അഭിനയിച്ചിട്ടുമുണ്ട്. ശരതിന്റെ സഹോദരൻ ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സംവിധാനത്തിലും താൽപ്പര്യമുള്ള ആൾ കൂടിയാ് ശരത്. ബനോഫീ പൈ എന്നൊരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുള്ള ആളാണ് ശരത് പ്രകാശ്.

Advertisement