ഐശ്വര്യ റായിയെ കുറിച്ച് വളരെ മോശമായി പറഞ്ഞ് ഷാരൂഖ് ഖാൻ; എന്റെ മുന്നിൽ ഷാരൂഖിനെ കണ്ടാൽ തല്ലുമെന്ന് ജയ ബച്ചൻ

2141

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ ഹിറ്റ് താരങ്ങളായാരുന്നു ഒരു കാലത്ത് ലോക സിന്ദരി ഐശ്വര്യ റായിയും കിങ്ങ്ഖാൻ എന്നറിയപ്പെടുന്ന ഷാരുഖ് ഖാനും. അക്കാലത്ത് ബോളിവുഡിലെ മസിൽമാൻ സൽമാൻ ഖാനുമായി ഐശ്വര്യ റായി പ്രണയത്തിൽ ആയിരുന്നു.

സൽമാനുമായുള്ള പ്രണയകാലത്ത് നിരവധി വിവാദങ്ങൾ ഐശ്വര്യയുടെ പേരിൽ ഉണ്ടായിരുന്നു. ഷാരൂഖ് ഖാൻ പ്രധാനവേഷത്തിൽ എത്തിയ ചൽതേ ചൽതേ എന്ന ചിത്രത്തിൽ ഐശ്വര്യ റായിയെ ആയിരുന്നു ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്.

Advertisements

എന്നാൽ സൽമാൻ ഖാൻ ഈ സിനിമയിടെ സെറ്റിൽ വന്ന് പ്രശ്നം ഉണ്ടാക്കുകയും അതോടെ ഈ സിനിമയിൽ നിന്ന് ഐശ്വര്യയെ മാറ്റുകയും പകരം റാണി മുഖർജിയെ നായിക ആക്കുകയും ചെയ്തു. ഈ വിവാദങ്ങൾക്ക് പിന്നാലെ 2008 ൽ കത്രീന കൈഫിന്റെ പിറന്നാൾ ആഘോഷത്തിൽ ഷാരൂഖും സൽമാനും വഴക്കിട്ടിരുന്നു.

Also Read
വിമാനത്തില്‍ വെച്ച് കത്ത് തന്ന് അയാള്‍ പോയി, വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി, അത് ആദ്യത്തെ അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അമല പോള്‍

ഈ വഴക്കിന് ഇടയിൽ ഐശ്വര്യയെക്കുറിച്ച് ഷാരൂഖ് മോശമായി എന്തോ പറയും ചെയ്തു. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഈ വിഷയത്തെ കുറിച്ചുള്ള ജയാ ബച്ചന്റെ പ്രതികരണവും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയിരുന്നു.

ഷാരൂഖ് എന്റെ ദൗർബല്യമാണ്. എന്നാൽ ഇതെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസരം കിട്ടിയാൽ ഷാരൂഖിനോട് ഞാൻ സംസാരിക്കും. എന്റെ വീട്ടിൽ വെച്ചാണെങ്കിൽ തല്ലുകയും ചെയ്യും. കാരണം ഞാനും ഷാരൂഖും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ് എന്നായിരുന്നു ജയാ ബച്ചൻ പറഞ്ഞത്.

Also Read
എന്തോന്ന് ആ, നമസ്‌കാരം എന്ന് പറഞ്ഞൂടെ, തുറന്നടിച്ചുള്ള സീമയുടെ ചോദ്യം കേട്ട് മമ്മൂട്ടി അന്ന് വല്ലാതായി, പിന്നെ സംഭവിച്ചത് ഇങ്ങനെ

Advertisement