വിമാനത്തില്‍ വെച്ച് കത്ത് തന്ന് അയാള്‍ പോയി, വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി, അത് ആദ്യത്തെ അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അമല പോള്‍

574

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് മലയാളി താരസുന്ദരി അമല പോള്‍. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോള്‍ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധ നേടിയത്. മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ ഏറെയാണ്.

Advertisements

ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോള്‍ അഭിനയിച്ചിട്ടുണ്ട്. തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Also Read: അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി അമ്പല നടയില്‍ ഗാനം ആലപിച്ച് രാധിക സുരേഷ് ഗോപി, വൈറലായി വീഡിയോ

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ടീച്ചര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് അമല പോള്‍. കഴിഞ്ഞ ദിവസമാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ സിനിമയുടെ പ്രോമൊഷന്റെ ഭാഗമായി നടന്ന ഒരു പരിപാടിയില്‍ വെച്ച് അമല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

amala-paul-13

ചിത്രത്തിന്റെ റിലീസിനിടെ വിമാനത്തില്‍ പോകുമ്പോഴുണ്ടായ ഒരു അനുഭവമാണ് താരം തുറന്നുപറഞ്ഞത്. വിമാനത്തില്‍ തന്റെ സീറ്റിന് പിന്നിലുള്ള ഒരാള്‍ ഒരു കത്തുമായി തന്റെ അടുത്തേക്ക് വന്നുവെന്നും അതു വായിക്കണമെന്ന് പറഞ്ഞുവെന്നും അയാള്‍ പറഞ്ഞതായി അമല പറഞ്ഞു.

Also Read; ഭാര്യയെ കിഡ്‌നാപ്പ് ചെയ്യാൻ വന്ന എന്നെ സ്‌നേഹം കൊണ്ട് അറസ്റ്റ് ചെയ്തവർ. വൈറലായി ബാലയുടെ വാക്കുകൾ

കോളേജില്‍ പഠിക്കുന്ന കാലത്ത് തന്റെ പേരില്‍ ഒരു റൂമര്‍ ഇറങ്ങിയിരുന്നുവെന്നും അത് അയാള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും അതില്‍ മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു കത്ത് എന്നും അമല കൂട്ടിച്ചേര്‍ത്തു. ഇത്തരം ഒരു അനുഭവം തനിക്ക് ആദ്യമായിരുന്നുവെന്നും താന്‍ മാപ്പ് പറഞ്ഞാല്‍ അയാള്‍ക്ക് വിശ്വാസ പ്രകാരം തെറ്റില്‍ നിന്നും മുക്തി നേടുമെന്ന് കത്തില്‍ എഴുതിയിരുന്നുവെന്നും താന്‍ മാപ്പ് കൊടുത്തുവെന്നും അമല പറയുന്നു.

Advertisement