ഒരു കുറവും അറിയിക്കാതെ വളര്‍ത്തി, എന്നെ ഞാനാക്കി മാറ്റിയത് ആ നടനായിരുന്നു, മനസ്സുതുറന്ന് ലക്ഷ്മി പ്രമോദ്

128

മലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചയായ നടിയാണ് ലക്ഷ്മി പ്രമോദ്. നിരവധി സീരിയലുകളിലാണ് ല്കഷ്മി അഭിനയിച്ചത്. ഒരുകാലത്ത് സീരിയലില്‍ സജീവമായിരുന്ന ലക്ഷ്മി അടുത്ത കാലത്തുണ്ടായ ചില വിവാദങ്ങള്‍ കാരണം അഭിനയത്തില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു.

കൊല്ലത്തെ റംസി എന്ന പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ലക്ഷ്മി വാര്‍ത്തകളില്‍ നിറഞ്ഞത്. തന്നെ കുറിച്ച് വന്ന മോശം വാര്‍ത്തകള്‍ മാനസികമായി വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും തന്റെ കുഞ്ഞിനെ ചേര്‍ത്തുള്ള കമന്റുകള്‍ കണ്ടപ്പോഴാണെന്ന് സൈബര്‍ ആക്രമണങ്ങളില്‍ താന്‍ മാനസികമായി തകര്‍ന്നത് എന്നും ലക്ഷ്മി പറഞ്ഞിരുന്നു.

Advertisements

എന്നാല്‍ അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമാവുകയാണ് ലക്ഷ്മി ഇപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം ലക്ഷ്മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ലക്ഷ്മി പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: ഒന്നും പുറത്തുപറയേണ്ടെന്ന് കരുതിയതാണ്, പക്ഷേ കാര്യങ്ങള്‍ എല്ലാവരും അറിയണം, അനുശ്രീയുമായുള്ള വിവാഹ മോചന വാര്‍ത്തകളില്‍ പ്രതികരിച്ച് വിഷ്ണു

തന്റെ അപ്പൂപ്പനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്നെ താന്‍ ആക്കി മാറ്റിയ വലിയ മനുഷ്യനായിരുന്നു അപ്പൂപ്പനെന്ന് താരം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. എത്രത്തോളം നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ഒരു കുറവും അറിയിക്കാതെയാണ് തന്നെ അപ്പൂപ്പന്‍ വളര്‍ത്തിയതെന്നും ലക്ഷ്മി പറയുന്നു.

തന്നെ അപ്പൂപ്പന്‍ നന്നായി പഠിപ്പിച്ചുവെന്നും സ്വന്തം പ്രായം പോലും മറന്ന് അദ്ദേഹം തന്നെ കലാകാരിയാക്കാന്‍ പ്രയത്‌നിച്ചിരുന്നുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. രാവും പകലും തനിക്കൊപ്പം നിന്നതിന് അപ്പൂപ്പനോട് നന്ദി പറഞ്ഞാല്‍ മതിയാവില്ലെന്നും അപ്പൂപ്പന്‍ തന്നെ വിട്ടുപോയി എന്നും ലക്ഷ്മി പറയുന്നു.

Also Read: എല്ലാ തരം കഥാപാത്രങ്ങളും പരീക്ഷിച്ച നടന്‍, മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനുള്ള കാത്തിരിപ്പിലാണെന്ന് തരുണ്‍ മൂര്‍ത്തി

വാളത്തുങ്കല്‍ ബാലകൃഷ്ണ പിള്ള എന്നായിരുന്നു അപ്പൂപ്പന്റെ പേര്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയാണ് ലക്ഷ്മി തന്റെ പുതിയ പോസ്റ്റിലൂടെ അറിയിച്ചത്. തന്റെ അപ്പൂപ്പന്‍ ഒരു നാടക നടനും, അധ്യാപകനുമായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

Advertisement