ബലം പ്രയോഗിച്ച് താലി കെട്ടി, കെട്ടിയിട്ട് ആദ്യരാത്രി ആഘോഷിക്കാന്‍ ശ്രമം; അവിനാഷിന്റെ ചതിക്കുഴികള്‍ പുറത്ത് കൊണ്ട് വന്ന് ആലീസ് ക്രിസ്റ്റി

5340

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. സോഷ്യൽമീഡിയയിൽ സജീവമായ താരം ആരാധകരുമായി പങ്കിടുന്ന വിശേഷങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. സീ കേരളം മിസിസ് ഹിറ്റ്ലർ എന്ന സീരിയലിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്. അരുൺ ജി രാഘവും മേഘ്ന വിൻസെന്റും ആണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങൾ.

Advertisements

ഇതിൽ നായികയായി എത്തുന്ന മേഘ്നയുടെ അനുജത്തിയായിട്ടാണ് ആലീസ് സീരിയലിൽ എത്തുന്നത്. ഈ പരമ്പരയ്ക്ക് നിരവധി ആരാധകരും ഉണ്ട്. അനിയത്തി വേഷമാണെങ്കിലും പരമ്പരയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് ആലീസിന്റേത്. അവിനാഷ് എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദാവീദ് ജോൺ ആണ്.

Also read; ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം വളരെ മനോഹരിയായി അമൃത; സാരി അണിഞ്ഞ് സിന്ദൂരം ചാര്‍ത്തി നാടന്‍ ലുക്കില്‍ അമൃത സുരേഷ്; വൈറല്‍ ചിത്രങ്ങള്‍!

അവിനാഷിന്റെ കാമുകി കൂടിയായിരുന്നു പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആലിസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെയാണ് ആലീസ് ക്രിസ്റ്റി അഭിനയ ലോകത്തിലേയ്ക്ക് എത്തിയത്. പിന്നീട് സ്ത്രീപഥം, കസ്തൂരിമാൻ തുടങ്ങി ഹിറ്റ് പരമ്പരകളുടെ ഭാഗമാകാൻ ആലീസിന് സാധിച്ചിട്ടുണ്ട്.

ആദ്യം അവിനാഷിന്റെ ചതിക്കുഴികൾ തിരിച്ചറിയാതെ പ്രിയ പ്രണയിക്കുകയും പിന്നീട് സത്യങ്ങൾ തിരിച്ചറിയുമ്പോൾ പ്രിയ പിന്മാറുന്നു. തുടർന്നുള്ള സംഘർഷത്തിലൂടെയാണ് മിസിസ് ഹിറ്റ്‌ലർ കഥ പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ആലീസ് ക്രിസ്റ്റി തന്റെ കുടുംബ വിശേഷങ്ങളും സീരിയൽ ലൊക്കേഷൻ വിശേഷങ്ങളും എല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിടാറുണ്ട്.

Also read; താരജാഡകളില്ലാതെ നീയും ഞാനും നായിക സുസ്മിത; സിംപിളായി എത്തുന്ന രവി വര്‍മ്മന്റെ സ്വന്തം ശ്രീലക്ഷ്മിക്ക് ആരാധകര്‍ ഏറെ

ഈ വേളയിൽ അവിനാഷ് തന്നോട് ചെയ്യുന്ന ക്രൂരതകളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. പ്രിയയെ അവിനാഷ് ബലം പ്രയോഗിച്ച് താലി കെട്ടുന്നതും, കെട്ടിയിട്ട് ആദ്യരാത്രി നടത്താൻ ശ്രമിയ്ക്കുന്നതും ആണ് മേക്കിംഗ് വീഡിയോയിൽ ഉള്ളത്. പരമ്പരയിൽ എപ്പിസോഡ് കാണുന്നതിനെക്കാൾ രസമാണ് മേക്കിങ് വീഡിയോ കാണാനെന്നാണ് ആരാധകർ പറയുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

Advertisement