ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം വളരെ മനോഹരിയായി അമൃത; സാരി അണിഞ്ഞ് സിന്ദൂരം ചാര്‍ത്തി നാടന്‍ ലുക്കില്‍ അമൃത സുരേഷ്; വൈറല്‍ ചിത്രങ്ങള്‍!

200

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് അറിയിച്ച് രംഗത്ത് എത്തിയത്. ആരും ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്.

പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യല്‍ മീഡിയി യല്‍ പങ്കുവെച്ചാല്‍ വലിയ രീതിയില്‍ വിമര്‍ശനം ഹേറ്റ് കമന്റും പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു. തുടക്കത്തില്‍ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Advertisements

അമൃതയുടെ ആദ്യ വിവാഹം നടന്‍ ബാലയുമായിട്ടായിരുന്നു. ശേഷം ഇരുവരും വിവാഹമോചിതരായി. ആ ബന്ധത്തില്‍ അമൃതയ്ക്ക് ഒരു മകളുണ്ട്. ഗോപി സുന്ദറും വിവാഹിതനാണ്. ആദ്യ ഭാര്യയുടെ പേര് പ്രിയ എന്നാണ്. ആ ബന്ധത്തില്‍ ഗോപി സുന്ദറിനും രണ്ട് ആണ്‍മക്കളുണ്ട്.

ALSO READ- താരജാഡകളില്ലാതെ നീയും ഞാനും നായിക സുസ്മിത; സിംപിളായി എത്തുന്ന രവി വര്‍മ്മന്റെ സ്വന്തം ശ്രീലക്ഷ്മിക്ക് ആരാധകര്‍ ഏറെ

അവര്‍ പ്രിയയ്‌ക്കൊപ്പമാണ് താമസം. പ്രിയയുമായി പിരിഞ്ഞ ശേഷം ഗോപി സുന്ദര്‍ പത്ത് വര്‍ഷത്തോളം ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. അഭയേയും ഒഴിവാക്കിയാണ് ഗോപി സുന്ദര്‍ അമൃതയ്ക്ക് പുറകേ എത്തിയത്. ഇതാണ് ഹേറ്റ് കമന്റുകള്‍ക്ക് കൂടുതല്‍ കാരണമായത്.

സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള ആക്രമണമാണ് അമൃതയും കുടുംബവും ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്നത്. എങ്കിലും അമൃതയെയും ഗോപി സുന്ദറിനെയും സ്‌നേഹിക്കുന്നവരും നിരവധിയാണ്. ഇരുവരുടേയും ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയുമായി ആരാധകര്‍ എത്താറുണ്ട്. ഇപ്പോഴിതാ ചോറ്റാനിക്കര ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ഗോപി സുന്ദറും അമൃതയും.

ALSO READ- ഫസ്റ്റ് സൈറ്റില്‍ എനിക്ക് ഇഷ്ടപ്പെട്ടു; അവര്‍ എന്‍ജിനീയറാണ്, സിനിമ, മോഹന്‍ലാലിനെ ഇഷ്ടം കുറേ കോമണ്‍ ഫാക്ടര്‍സ് ഉണ്ട്; പുതിയ പ്രണയം പറഞ്ഞ് സന്തോഷ് വര്‍ക്കി

നീല കളറുള്ള ട്രെഡീഷണല്‍ പട്ടുസാരിയണിഞ്ഞ് തനിനാടന്‍ ലുക്കിലായാണ് അമൃത ക്ഷേത്രത്തിലെത്തിയത്. സീമന്തരേഖയില്‍ സിന്ദൂരമിട്ട് മുല്ലപ്പൂവും വെച്ച് അതീവ സന്തോഷവതിയായാണ് താരം എത്തിയത്. ഗോപി സുന്ദറിനോട് ചേര്‍ന്ന് നിന്നെടുത്ത സെല്‍ഫികളും ഒറ്റയ്ക്കുള്ള ചിത്രങ്ങളും അമൃത പങ്കുവെച്ചിട്ടുണ്ട്. അമൃത സാരിയില്‍ സുന്ദരിയാണെന്നായിരുന്നു കമന്റുകള്‍.

ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം നിങ്ങള്‍ വളരെ മനോഹരിയായിരിക്കുന്നു. അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് സന്തോഷമുള്ളൊരു ജീവിതം കിട്ടിയെന്നാണ്. എന്നും ഈ സന്തോഷം നിലനില്‍ക്കട്ടെ. സ്നേഹിക്കുന്നവര്‍ക്കായി മാത്രം ജീവിക്കുക. യെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ആളുകളെ മൊത്തം മാറ്റുന്നതിനേക്കാളും നല്ലത് സ്വയം മാറുന്നതെന്നാണെന്നും ഒരു കമന്റിലുണ്ട്.

ഇത്തവണ അമൃത പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളൊന്നുമുണ്ടായിരുന്നില്ല. സൈബര്‍ ആക്രമണം അതിരുവിട്ടതോടെ അഭിരാമിയും അമൃതയും നിയമപരമായി നീങ്ങിയിരുന്നു. വീട്ടിലിരിക്കുന്നവരേയും പറഞ്ഞ് തുടങ്ങിയപ്പോഴാണ് പ്രതികരിക്കാന്‍ തുടങ്ങിയതെന്ന് അഭിരാമി സുരേഷ് പ്രതികരിച്ചിരുന്നു.

Advertisement