നീല കണ്ണുകളുള്ള മേക്കപ്പും ഇട്ട് ലെതര്‍ ജാക്കറ്റ് ധരിച്ച രാവണന്‍; ഇത് കാണുമ്പോള്‍ ദേഷ്യവും സങ്കടവും ഉണ്ട്, ആദിപുരുഷിനെതിരെ ബിജെപി വക്താവ് മാളവിക അവിനാഷ്

127

രാമാണയത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. 2023ൽ എത്തുന് ചിത്രം ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ചിത്രത്തിന്റെ ടീസർ ആരാധകരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്നതായിരുന്നു. ചിത്രത്തിലെ വിഎഫ്എക്‌സ് തന്നെയാണ് ടീസറിന് വിമർശനങ്ങൾ നേടികൊടുത്തത്.

Advertisements

കാർട്ടൂൺ പോലും ചിത്രത്തിന് മുകളിൽ നിൽക്കുമെന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്ന പരിഹാസം. നിരവധി ട്രോളുകളും ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഈ വേളയിൽ ചിത്രത്തിനെതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ് രംഗത്ത് വന്നിരിക്കുകയാണ്. രാമായണത്തെയും രാവണനെയും തെറ്റായി ചിത്രീകരിച്ചുവെന്നാണ് മാളവികയുടെ ആരോപണം.

Also read; ബലം പ്രയോഗിച്ച് താലി കെട്ടി, കെട്ടിയിട്ട് ആദ്യരാത്രി ആഘോഷിക്കാന്‍ ശ്രമം; അവിനാഷിന്റെ ചതിക്കുഴികള്‍ പുറത്ത് കൊണ്ട് വന്ന് ആലീസ് ക്രിസ്റ്റി

രാവണനെ തെറ്റായിയാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും, സിനിമ എടുക്കുന്നതിന് മുൻപ് കുറഞ്ഞത് രാമയണത്തെ കുറിച്ചെങ്കിലും അന്വേഷിക്കണ്ടേതായിരുന്നുവെന്നും മാളവിക ആരോപിച്ചു. വാൽമീകിയുടെ രാമായണമോ കമ്പ രാമായണമോ തുളസീദാസന്റെ രാമായണമോ, അല്ലെങ്കിൽ ഇതുവരെ ലഭ്യമായ അനേകം രാമായണ വ്യാഖ്യാനങ്ങളെക്കുറിച്ചോ സംവിധായകൻ ഗവേഷണം നടത്തിയില്ലെന്നും ഇതിൽ തനിക്ക് സങ്കടവും ദേഷ്യവും തോന്നുന്നുണ്ടെന്നും മാളവിക പറഞ്ഞു.

ഇതിനെല്ലാം പുറമെ, രാവണൻ എങ്ങനെയാണെന്ന് കാണിക്കുന്ന വിവിധ ഭാഷകളിലുള്ള ധാരാളം സിനിമകൾ ഉണ്ടെന്നും, അതെങ്കിലും കണ്ട് മനസിലാക്കേണ്ടതായിരുന്നുവെന്നും മാളവിക കൂട്ടിച്ചേർത്തു. രാവണൻ എങ്ങനെയുണ്ടെന്ന് മനസിലാക്കാൻ അദ്ദേഹത്തിന് ഭൂകൈലാസത്തിലെ എൻ ടി രാമറാവുവിനെയോ ഡോ രാജ്കുമാറിനെയോ, സമ്പൂർണ രാമായണത്തിലെ എസ് വി രംഗ റാവുവിനെയോ നോക്കാമായിരുന്നെന്നും മാളവിക പറയുന്നു.

Also read; ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം വളരെ മനോഹരിയായി അമൃത; സാരി അണിഞ്ഞ് സിന്ദൂരം ചാര്‍ത്തി നാടന്‍ ലുക്കില്‍ അമൃത സുരേഷ്; വൈറല്‍ ചിത്രങ്ങള്‍!

ചിത്രത്തിലെ രാവൺ ഇന്ത്യക്കാരൻ ആണെന്ന് പോലും തോന്നുന്നില്ലെന്നും മാളവിക കൂട്ടിച്ചേർത്തു. നീല കണ്ണുകളുള്ള മേക്കപ്പ് ഇട്ട് ലെതർ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇത് ചെയ്യാൻ കഴിയില്ലെന്നും താരം തുറന്നടിച്ചു. കൂടാതെ ചിത്രത്തിനെതിരെ താരം ട്വിറ്ററിലും വിമർശന കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Advertisement