ജീവിതം എന്ത് പഠിപ്പിച്ചു? പലരുടേയും വഞ്ച നയ്ക്ക് ഇ ര യായി ജയില്‍ ജീവിതവും പിന്നിട്ട ശേഷം അന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞതിങ്ങനെ

75

മലയാളി സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ നിര്‍മ്മാതാവും ചലച്ചിത്ര വിതരണക്കാരനും സംവിധായകനും കൂടി ആയിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. വിദേശമായിരുന്നു അദ്ദേഹത്തിന്റെ തട്ടകമെങ്കിലും സ്വന്തം നാടിനേയും കലയേയും അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു. വൈശാലി പോലുള്ള കലാമൂല്യങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹം തയ്യാറായി.

അറ്റ്‌ലസ് രാമചന്ദ്രന്‍ മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചു. അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, ടു ഹരിഹര്‍ നഗര്‍,സുഭദ്രം, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്തു.

Advertisements

ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിര്‍മ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്. 2015ല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് ജയിലിലായ അദ്ദേഹം 2018ലാണ് പുറത്തിറങ്ങിയത്. പിന്നീട് വീണ്ടും സ്വര്‍ണക്കച്ചവടത്തിലൂടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു രാമചന്ദ്രന്‍. ഇതിനിടെയാണ് അദ്ദേഹത്തെ മര ണം കവര്‍ന്നത്. ഇപ്പോഴിതാ ജീവിതം എന്ത് പഠിപ്പിച്ചു എന്ന ചോദ്യത്തിന് മുന്‍പ് അറ്റ്ലസ് രാമചന്ദ്രന്‍ നല്‍കിയ മറുപടി വീണ്ടും ചര്‍ച്ചയാവുകയാണ്.

ALSO READ- ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം വളരെ മനോഹരിയായി അമൃത; സാരി അണിഞ്ഞ് സിന്ദൂരം ചാര്‍ത്തി നാടന്‍ ലുക്കില്‍ അമൃത സുരേഷ്; വൈറല്‍ ചിത്രങ്ങള്‍!

ഓഗസ്റ്റില്‍ മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതം എന്ത് പഠിപ്പിച്ചു എന്ന ചോദ്യത്തോട് അറ്റ്ലസ് രാമചന്ദ്രന്‍ പ്രതികരിച്ചത്. ഒറ്റ വാചകത്തില്‍ അതിന് ഉത്തരം പറയാന്‍ പറ്റില്ല എങ്കിലും, കുറച്ചുകൂടെ നമ്മള്‍ കെയര്‍ഫുള്‍ ആയിരിക്കണം എന്ന് തോന്നിയിട്ടുണ്ടെന്ന് അന്ന് അദ്ദേഹം പറയുന്നു.

‘എല്ലാം എപ്പോഴും അതിന്റെ മുറ പോലെ നടന്ന് കൊള്ളും എന്ന് വിചാരിച്ച് ഇരിക്കാന്‍ പറ്റില്ല. ഒരു ബിസിനസ് ആവുമ്പോള്‍ ഓരോ കാര്യങ്ങളും നമ്മള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് നോക്കി നടത്തണം. അത് പോലെ സഹജീവികളോടുള്ള സ്നേഹവും ആദരവും എന്നും നിലനിര്‍ത്തണം. ഇതാണ് ഞാന്‍ പഠിച്ച പാഠം, എനിക്ക് ലോകത്തോട് പറയാനുള്ളതും ഇതാണ്.’- എന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ പ്രതികരിച്ചത്.

ALSO READ- താരജാഡകളില്ലാതെ നീയും ഞാനും നായിക സുസ്മിത; സിംപിളായി എത്തുന്ന രവി വര്‍മ്മന്റെ സ്വന്തം ശ്രീലക്ഷ്മിക്ക് ആരാധകര്‍ ഏറെ

അതേസമയം, ജീവിതത്തില്‍ ഇത്രയും പ്രശ്നങ്ങള്‍ നേരിടുമ്പോഴും എങ്ങിനെയാണ് ആളുകള്‍ ഇത്രയധികം രാമേട്ടനെ സ്നേഹിക്കുന്നത് എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യത്തിന്,’ഞാന്‍ സ്നേഹം കൊടുക്കുന്നു, ആളുകള്‍ എനിക്ക് അത് തിരിച്ചു തരുന്നു. അതില്‍ കൂടുതല്‍ ഒന്നും അതേപറ്റി എനിക്ക് പറയാനില്ല.’ എന്ന് ഒരു ചിരിയോടെ അദ്ദേഹം മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

വയറിലെ മുഴയ്ക്കുള്ള ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അറ്റ്ലസ് രാമചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദുബൈയിലെ ആസ്റ്റര്‍ മന്‍ഖൂല്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ നിര്യാണം. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് ദുബൈ ജബല്‍ അലി ശ്മശാനത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു.

Advertisement