ഒരാനയെ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം; അതുപോലെയാണ് മമ്മൂട്ടിയെ നിരീക്ഷിക്കുന്നതും; സൈക്കോ സംഭവം പറഞ്ഞ് നടന്‍ സഞ്ജു ശിവറാം

55

മെഗാതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന സമയം തൊട്ട്ആരാധകര്‍ കാത്തിരിപ്പിലാണ് ഈ ചിത്രത്തിനുവേണ്ടി. കഥാപാത്രങ്ങളുടെ മുഖം കാണിക്കാത്ത ചാക്കുകൊണ്ട് മൂടിയ പോസ്റ്ററുകളും വെളുത്ത പശ്ചാത്തലത്തിലെ പോസ്റ്ററുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന്മുന്നോടി ആയുള്ള പ്രൊമോഷന്‍ പരിപാടികളിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ സഞ്ജു ശിവറാമാണ്. മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യുന്നതിന്റെ അനുഭവം പങ്കുവച്ച് നടന്‍ സഞ്ജു പറഞ്ഞ കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാലുകയാണ് ഇപ്പോള്‍.

Advertisements

‘ഒരാനയെ നമുക്ക് എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാന്‍ ഭയങ്കര രസമാണ്. അതുപോലെയാണ് മമ്മൂട്ടി. അദ്ദേഹത്തെയും എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കും. അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് വളരെ രസമാണ്. അതില്‍ നിന്ന് ഒരു ചെറിയ സൈക്കോ സംഭവം നമ്മളിലും വര്‍ക്ക് ചെയ്യും’- എന്നാണ് സഞ്ജു പറയുന്നത്.

ALSO READ- ജീവിതം എന്ത് പഠിപ്പിച്ചു? പലരുടേയും വഞ്ച നയ്ക്ക് ഇ ര യായി ജയില്‍ ജീവിതവും പിന്നിട്ട ശേഷം അന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞതിങ്ങനെ

‘റോഷാക്കി’ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സഞ്ജു മനസ് തുറന്നത്. ‘നല്ലൊരു സിനിമ കിട്ടണമെന്ന് കൊതിച്ചിരുന്ന സമയത്ത്, നിസാം എന്ന ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ കല്യാണത്തിന് വേദിയില്‍ വെച്ച് പറഞ്ഞിരുന്നു ഒരു പടം ഉണ്ടെന്നും ഫെബ്രുവരിയിലാണ് തുടങ്ങുന്നത് എന്ന്’.

‘ ആ ദിവസം എനിക്ക് കിട്ടിയ ഒരു സന്തോഷമുണ്ട്. പിന്നീട് ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത് തിരക്കഥ വായിക്കാന്‍ ചെന്നപ്പോള്‍ എന്നോട് തിരക്കഥാകൃത്ത് പറഞ്ഞത്, ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് എന്നെയാണ് എന്ന്’.

ALSO READ- ഗോപി സുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം വളരെ മനോഹരിയായി അമൃത; സാരി അണിഞ്ഞ് സിന്ദൂരം ചാര്‍ത്തി നാടന്‍ ലുക്കില്‍ അമൃത സുരേഷ്; വൈറല്‍ ചിത്രങ്ങള്‍!

‘അത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും വികാരനിര്‍ഭരമായ ഒരു നിമിഷവുമായിരുന്നു. എന്റെ സിനിമയോടുള്ള കൊതിയെ തൃപ്തപ്പെടുത്താന്‍ പറ്റിയ ഒരു നിമിഷം കൂടിയായിരുന്നത്’- സഞ്ജു പറയുന്നു.

Advertisement