പ്രണയമുണ്ടായിരുന്നു, ഒരു കിലോ സ്വർണ്ണം വരെ ചോദിച്ചു; ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്നത് വെളിപ്പെടുത്തി ബിഗ്‌ബോസ് താരം സൂര്യ

62

മലയാള ടെലിവിഷൻ പ്രേക്ഷകർ ഏറെ ആവേശത്തോടെ സ്വീകരിച്ച ഒരു ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസൺ. ഹിന്ദിയിൽ ആരംഭിച്ച ഈ ഷോ പിന്നീട് പ്രാദേശിക ഭാഷകളിലും തുടങ്ങുക ആയിരുന്നു. അടുത്തിടെ ആണ് ബിഗ്‌ബോസ് നാലാം സീസൺ അവസാനിച്ചത്. ആദ്യമായി വനിത മൽസരാർഥി ആയിരുന്നു ദിൽഷ പ്രസന്നൻ ആയിരുന്നു നാലാം സീസണിന്റെ വിജയി.

Advertisements

മലയാളം ബിഗ്‌ബോസിൽ ആദ്യമായി ആയിരുന്നു ഒരു വനിത വിജയി ആയി മാറിയത്. അതേസമയം ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെ മലയാളകൾക്ക് പ്രിയപ്പെട്ടവളായി മാറിയ താരമാണ് നടിയും മോഡലുമായ സൂര്യ ജെ മേനോൻ. നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധ നേടുന്നത് ബിഗ് ബോസ് മലയാളത്തിലൂടെ ആയിരുന്നു.

Also read; ഒരാനയെ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം; അതുപോലെയാണ് മമ്മൂട്ടിയെ നിരീക്ഷിക്കുന്നതും; സൈക്കോ സംഭവം പറഞ്ഞ് നടന്‍ സഞ്ജു ശിവറാം

സീസൺ മൂന്നിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമങ്ങൾ നേരിടേണ്ടി വന്ന താരവും സൂര്യ തന്നെയായിരുന്നു. സഹമത്സരാർത്ഥിയും സീസൺ മൂന്നിലെ വിജയിയുമായ മണിക്കുട്ടനോട് തന്റെ ഇഷ്ടം പറഞ്ഞതിന് പിന്നാലെയാണ് നടി വൻ തോതിൽ വിമർശനം നേരിട്ടത്. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും സൂര്യക്ക് നേരെ വ്യാപകമായ രീതിയിൽ സോഷ്യൽ മീഡിയയിൽ ട്രോളുകളും മറ്റും ഉയർന്നിരുന്നു വന്നിരുന്നു.

ഇപ്പോൾ ജീവിതത്തിൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. എംജി ശ്രീകുമാർ അവതാരകനായി എത്തിയ ഷോയിലാണ് സൂര്യ വെളിപ്പെടുത്തലുകൾ നടത്തിയത്. ബിഗ് ബോസ് വീടിനുള്ളിൽ വച്ചുണ്ടായ സംഭവം പുറത്തിറങ്ങിയപ്പോൾ ഒരു ചാപ്റ്റർ ജീവിതത്തിൽ നിന്ന് മൊത്തമായി ഡിലീറ്റ് ചെയ്യണമെന്ന് തോന്നിയിരുന്നതായി സൂര്യ പറയുന്നു. എന്റെ ജീവിതത്തെ മാത്രമല്ല എന്റെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്നും സൂര്യ കൂട്ടിച്ചേർത്തു.

എനിക്ക് സങ്കടങ്ങളാണോ സന്തോഷങ്ങളോ അധികം ഒളിപ്പിച്ചു വെയ്ക്കാൻ കഴിയില്ല. മുഖത്ത് വരുന്ന കാര്യങ്ങൾ അത് തന്റെ ഹൃദയത്തിൽ നിന്ന് വരുന്നതാണെന്നും സൂര്യ പറയുന്നു. ബോഗ്ബോസ് വീട്ടിൽ വെച്ച് ഒരാളോട് എനിക്ക് ഒരു ഇഷ്ടം തോന്നി. ഞാൻ അത് അവിടെ വെച്ച് തന്നെ മനസ് തുറന്ന് പറഞ്ഞു. പക്ഷേ ഇന്ന് ഓർക്കുമ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Also read; ജീവിതം എന്ത് പഠിപ്പിച്ചു? പലരുടേയും വഞ്ച നയ്ക്ക് ഇ ര യായി ജയില്‍ ജീവിതവും പിന്നിട്ട ശേഷം അന്ന് അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞതിങ്ങനെ

അതൊരു ഗെയിം ഷോ ആയിരുന്നുവെന്നും അമ്മയും അച്ഛനും എല്ലാം കാണുന്നുണ്ട് എന്നും മനസ്സിലാക്കിയില്ലെന്ന് സൂര്യ പറയുന്നു. കൂടാതെ ആ വ്യക്തിയുടെ വീട്ടുകാരും കാണുന്ന കാര്യം ഞാൻ ആ നിമിഷം മറന്നുപോയെന്നും സൂര്യ കൂട്ടിച്ചേർത്തു. ഇതിനു പുറമെ, തനിക്ക് മറ്റൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നും അത് വിവാഹം വരെ എത്തിയതുമാണെന്നും സൂര്യ പറയുന്നു. പക്ഷേ അയാൾ ഒരു കിലോ സ്വർണ്ണം ചോദിച്ചതോടെ വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു.

Advertisement