അതും പറഞ്ഞ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങി പോയ അച്ഛൻ വന്നില്ല, പിറ്റേന്ന് രാവിലെ എത്തിയത് അച്ഛന്റെ മൃതദേഹമായിരുന്നു; ചിരിപ്പിക്കുന്ന മുഖം അനീറ്റയുടെ ജീവിതം ഇങ്ങനെ

136

ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെ ആരാധകരുടെ മനസിലേയ്ക്ക് ചിരിച്ചു കൊണ്ട് നടന്നു കയറിയ താരമാണ് അനീറ്റ ജോഷി. സ്റ്റാൻ അപ് കോമഡിയിലൂടെയാണ് അനീറ്റ ടെലിവിഷൻ പ്രേക്ഷകർക്ക് ഇഷ്ടതാരങ്ങളായത്. അതേസമയം, പ്രേക്ഷകരെ ചിരിപ്പിക്കുന്ന അനീറ്റയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് താരം ഇന്ന് ജീവിത വിജയം നേടിയത്.

Advertisements

ഇന്ന് കടന്നുപോയ വഴികൾ ഓർക്കുമ്പോൾ അനീറ്റയ്ക്ക് ഉള്ള് പിടയും. അത്രയും വലിയ തീചൂളയിൽ നിന്നുമാണ് അനീറ്റ നടന്നു കയറിയത്. ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രതിസന്ധികളും നടന്നകന്ന കനൽവഴികളും വെളിപ്പെടുത്തുകയാണ് അനീറ്റ. ജോഷ് ടോക്കിൽ എത്തിയപ്പോഴാണ് താരം തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.

Also read; പ്രണയമുണ്ടായിരുന്നു, ഒരു കിലോ സ്വർണ്ണം വരെ ചോദിച്ചു; ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്നത് വെളിപ്പെടുത്തി ബിഗ്‌ബോസ് താരം സൂര്യ

കുട്ടിക്കാലം മുതലേ എനിക്ക് മോണോ ആക്ടിലും പ്രസംഗത്തിലുമായിരുന്നു തന്റെ അഭിരുചിയെന്ന് അനീറ്റ പറയുന്നു. എന്നാൽ ജനിച്ചുവളർന്നത് നാട്ടിൻപുറത്തായതുകൊണ്ട് തന്നെ അങ്ങനെ വളരാനുള്ള സാഹചര്യവും അവസരങ്ങളും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അനീറ്റ പറയുന്നു. പ്രൊഫഷണലി അനീറ്റ ഒരു ഗ്രാഫിക്‌സ് ഡിസൈനർ ആണ്. കൊച്ചിയിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. എല്ലാ ദിവസവും കടന്നുപോയി കൊണ്ടിരുന്നത് എഫ്എ സ്റ്റേഷന്റെ മുൻപിലൂടെയായിരുന്നു.

തനിക്ക് വലിയൊരു ആർജെ ആകണമെന്ന മോഹം അവിടെ മുതലാണ് മൊട്ടിട്ടു തുടങ്ങിയതെന്ന് താരം പറയുന്നു. ഒരിക്കൽ ഓഫീസിലേക്ക് പോകുന്ന വഴി എഫ്എം സ്റ്റേഷനിൽ പുതിയ ആളെ എടുക്കുന്നു എന്ന പരസ്യം കണ്ടപ്പോൾ ഒരു പ്രതീക്ഷ തോന്നി അപ്ലേ ചെയ്തു. ആദ്യത്തെ റൗണ്ട് പാസായി. പക്ഷേ രണ്ടാം റൗണ്ടിൽ തന്റെ ശബ്ദം നന്നല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇന്ന് എന്റെ ഡേറ്റ് കിട്ടുമോ ഒരു പ്രോഗ്രാം ചെയ്യാനെന്ന് പറഞ്ഞ് അവർ വിളിച്ചപ്പോഴുണ്ടായ സന്തോഷം ചെറുതായിരുന്നില്ലെന്ന് അനീറ്റ പറയുന്നു.

പിന്നീട് ടിവിയിൽ ബംബർ ചിരി എന്ന ഷോയിൽ സ്റ്റാന്റ് അപ് കോമഡി കണ്ട് ഇഷ്ടപ്പെട്ട്, കണ്ണാടിയ്ക്ക് മുന്നിലിരുന്ന് എന്തൊക്കെയോ ചെയ്ത് വീഡിയോ ചെയ്ത് ചാനലിന് അയച്ചു കൊടുത്തു. എന്നാൽ മറുപടി കിട്ടാതെ ആയതോടെ അവിടെും നിരാശയായി. വീണ്ടും ജോലിക്ക് പോയി. ഇതിനിടയിൽ കോൾ വന്നു. ‘സെലക്ട് ആയിട്ടുണ്ട്, നാളെ വന്ന് അവതരിപ്പിക്കണം’ എന്ന് പറഞ്ഞു.

സന്തോഷത്തിൽ നിൽക്കുമ്പോൾ ‘എടീ ഇതൊന്നും നിനക്ക് പറ്റില്ല, വെറുതേ അവിടെ പോയി നാണം കെടും’ എന്ന് സഹപ്രവർത്തകർ പറഞ്ഞപ്പോൾ മനസ് മടുത്തു. വരുന്നില്ലെന്ന് ചാനലിനെ അറിയിച്ചു. പിന്നെ ആലോച്ചിച്ചപ്പോൾ അവർ പറയുന്നത് എന്തിന് കേൾക്കണമെന്ന ചിന്തയായി. രണ്ടും കൽപ്പിച്ച് ഷോയിൽ പങ്കെടുക്കാൻ തീരുമാനിച്ചു. ബംബർ ചിരിയിൽ ആദ്യത്തെ ഷോയിൽ തന്നെ ബംബർ കിട്ടി. അത് വലിയ ആത്മവിശ്വാസം തന്നുവെന്ന് അനീറ്റ പറയുന്നു.

ഒരോ എപ്പിസോഡ് കഴിയുന്തോറും ആത്മവിശ്വാസം കുറഞ്ഞില്ല. കൂടുകയാണ് ചെയ്തതെന്ന് അനീറ്റ പറഞ്ഞു. ഇന്ന് ബംബർ ചിരിയിൽ ഏറ്റവും അധികം സ്റ്റാന്റ് അപ് കോമഡി ചെയ്ത പെൺകുട്ടിയും, ഏറ്റവും അധികം ബംബർ അടിച്ച പെൺകുട്ടിയും ഞാൻ തന്നെയാണെന്നും അനീറ്റ വെളിപ്പെടുത്തി. ഇപ്പോൾ ചെറിയ ചില അവസരങ്ങൾ സിനിമയിലും, ഹ്രസ്വ ചിത്രങ്ങളിലും ലഭിച്ചുവെന്ന് അനീറ്റ പറയുന്നു.

അതേസമയം, തന്റെ ഏറ്റവും വലിയ ആത്മവിശ്വാസം അമ്മയാണെന്നും താരം പറഞ്ഞു. കുട്ടിക്കാലത്ത് വീട്ടിൽ ടിവിയും വണ്ടിയും എല്ലാം ഉണ്ടായിരുന്നു. അപ്പുറത്തെ വീട്ടിലുള്ളവരെല്ലാം വീട്ടിൽ വന്നിരുന്ന് ടിവി കണ്ടിട്ടുണ്ടെന്നും അനീറ്റ പറയുന്നു. പക്ഷേ പോകെ പോകെ എല്ലാം നഷ്ടമായി. ശുദ്ധനായ കാരണം അച്ഛനെ എല്ലാവരും കബളിപ്പിച്ചു. ഒരു ദിവസം രാത്രി അച്ഛൻ എന്റെ അടുത്ത് വന്നിരുന്നിട്ട് ‘മോളെ നമുക്ക് പഴയത് എല്ലാം തിരിച്ച് പിടിയ്ക്കണം. വണ്ടി വാങ്ങണം’ എന്നൊക്കെ പറഞ്ഞു.

അതും പറഞ്ഞ് രാത്രി വീട്ടിൽ നിന്ന് ഇറങ്ങി പോയ അച്ഛൻ ഒരുപാട് വൈകിയിട്ടും വന്നില്ല. പിറ്റേന്ന് രാവിലെ എത്തിയത് അച്ഛന്റെ മൃതദേഹമായിരുന്നുവെന്നും അനീറ്റ വെളിപ്പെടുത്തി. അച്ഛന്റെ മരണ ശേഷം ഏറ്റവും കൂടുതൽ കേട്ടത് ‘ഇനി രണ്ട് പെൺകുട്ടികളല്ലേ.. നീ എങ്ങിനെ ജീവിയ്ക്കും’ എന്ന ഡയലോഗ് ആയിരുന്നുവെന്ന് അനീറ്റ പറയുന്നു. പക്ഷെ അമ്മ തളർന്നില്ല, ആശ വർക്കറായി ജോലിക്ക് കയറി. വണ്ടിയോടിച്ച് പഠിച്ച് ഒരു വണ്ടി സ്വന്തമാക്കുകയും ചെയ്തു.

Also read; ഒരാനയെ എത്ര നേരം വേണമെങ്കിലും കണ്ടുകൊണ്ടിരിക്കാം; അതുപോലെയാണ് മമ്മൂട്ടിയെ നിരീക്ഷിക്കുന്നതും; സൈക്കോ സംഭവം പറഞ്ഞ് നടന്‍ സഞ്ജു ശിവറാം

പിന്നീട് ബാങ്കിൽ കലക്ഷൻ ഏജന്റായി ജോലി നോക്കി. ശേഷം ഞങ്ങൾ രണ്ട് മക്കളെയും വളർത്തി പഠിപ്പിച്ച് ഒരു നിലയിലെത്തിച്ചു. ചേച്ചി നഴ്‌സ് ആയി ജോലി നോക്കുകയാണെന്നും യുകെയിൽ ഇപ്പോൾ സെറ്റിൽഡ് ആണെന്നും അനീറ്റ പറയുന്നു. അന്ന് എല്ലാവരും പറയുന്നത് കേട്ട് അമ്മ തളർന്നിരുന്നു എങ്കിൽ ഇന്ന് ഞാനും ചേച്ചിയും ഈ നിലയിൽ എത്തില്ലായിരുന്നുവെന്നും അനീറ്റ കൂട്ടിച്ചേർത്തു.

Advertisement