പ്രിയാരാമന്റെ ആ മോശം പ്രവൃത്തിയിൽ ഞാൻ പൊട്ടിത്തിറിച്ചു, ആ സീരിയൽ പൊളിഞ്ഞ് പാളീസ് ആയി പോയി: വെളിപ്പെടുത്തലുമായി കുട്ട്യേട്ടത്തി വിലാസിനി

6424

ഒരുപാട് വർഷങ്ങൾക്ക് മുൻപ് മലയാളം നാടക രംഗത്ത് നിന്നും മലയാള സിനിമയിലെത്തിയ നടിയാണ് കുട്ട്യേടത്തി വിലാസിനി. മധു, പ്രേം നസീർ തുടങ്ങി പഴയകാല നായകന്മാരുടെ കൂടെ ഒന്നിച്ചഭിനയിച്ചതിനെ കുറിച്ച് നടി തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ വീണ്ടും വിലാസിനിയുടെ പുതിയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്.
നടി പ്രിയരാമനൊപ്പം ഒരു സീരിയലിൽ ഒന്നിച്ച് പ്രവർത്തിച്ചതിനെ കുറിച്ചും അന്ന് സെറ്റിലുണ്ടായ പ്രവൃത്തികളെ കുറിച്ചുമൊക്കെയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വിലാസിനി പറയുന്നത്.

Advertisements

അന്നും വലിയ താരങ്ങൾ വലിയവരാണ്. അവർക്ക് അവരുടേതായ സ്ഥാനവും അംഗീകാരങ്ങളുമുണ്ട്. പ്രിയരാമൻ ഒരു സീരിയൽ എടുത്തു. പാവക്കൂത്ത് എന്ന പേരിൽ. അധികം സ്ത്രീകളൊന്നും ഇല്ലായിരുന്നു. അതിൽ നായിക ഇല്ലെന്ന് വേണമെങ്കിൽ പറയാം. പ്രിയരാമൻ നിർമ്മാതാവ് ആയിരുന്നു.

ഭർത്താവ് രഞ്ജിത്തും ഒപ്പമുണ്ട്. ഒരു ദിവസം വർക്ക് കഴിഞ്ഞ് വലിയ ആളുകളെ ഒക്കെ ഇങ്ങനെ കയറ്റി വിടും. ബാക്കി ഉള്ളവരൊക്കെ വണ്ടിയ്ക്ക് വേണ്ടി ഇങ്ങനെ കാത്ത് നിൽക്കുകയാണ്. എന്നെ അടക്കമുള്ളവരെ വണ്ടി ആയിട്ടില്ലെന്ന് പറഞ്ഞ് നിർത്തിയിരിക്കുകയാണ്. ഒരു മണിക്കൂറോളം ഞങ്ങൾ നിന്ന നിൽപ്പ് നിന്നു.

Also Read
ജീവിതത്തിൽ പുതിയൊരു വെളിച്ചം വന്നത് വിവാഹം കഴിഞ്ഞതോടെയാണ്; ഭാര്യ ജ്യോതികയെ കുറിച്ച് സൂര്യ, കൈയ്യടിച്ച് ആരാധകർ

നിർമ്മാതാക്കളുടെ വണ്ടിയിൽ കയറ്റി അയക്കുന്ന ചില അസിസ്റ്റന്റ് പയ്യന്മാരുണ്ട്. പ്രിയരാമൻ അതിന് അകത്ത് ഉണ്ട്. അവസാനം ആയപ്പോഴെക്കും ഞാൻ അങ്ങ് പൊട്ടിത്തെറിച്ച് പോയി. ഞാൻ മാത്രമല്ല എന്റെ കൊച്ചുമകളായി അഭിനയിക്കുന്ന ചെറിയ കുട്ടിയും കൂടെയുണ്ട്. അതിങ്ങനെ ഉറങ്ങി വീഴുകയാണ്.

എത്ര നേരമായി ഞങ്ങളിങ്ങനെ നിൽക്കുന്നുവെന്ന് ചോദിച്ചു. എന്താ ഞങ്ങളെ മാത്രം ആരും കൊണ്ട് വിടാത്തെ എന്നിങ്ങനെ എന്തൊക്കെയോ ഞാൻ അവിടെ പറഞ്ഞു. അത്രയും പൊട്ടിക്കരഞ്ഞ് പോയി. അപ്പോൾ രഞ്ജിത്ത് ഇറങ്ങി വന്നു. എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് അയ്യോ, അമ്മ പ്രാകല്ലോന്ന്.

അന്ന് പിന്നെയും കുറച്ച് ആരോഗ്യം ഉള്ളത് കൊണ്ട് നിന്നു. ഇന്നാണെങ്കിൽ ഞാൻ വീണ് പോയേനെ. പക്ഷേ ആ സീരിയൽ പൊട്ടി പാളീസ് ആയി പോയി. ആദ്യം നല്ല രീതിയിൽ പോയി കൊണ്ടിരുന്നതാണ്. തിരുവനന്തപുരംകാരനാണ് സംവിധായകൻ. ഷൂട്ടിങ്ങ് ഇടയ്ക്ക് നിർത്തി മദ്രാസിലേക്ക് കൊണ്ട് പോയി.

Also Read
അത് കാരണം പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സലീം കുമാർ

പിന്നെ എന്തൊക്കെയോ ആയി പോയെന്ന് പിന്നീട് സംവിധായകനെ കണ്ടപ്പോൾ പറഞ്ഞു. അത്രയൊക്കെ നമ്മളെ ദ്രോഹിച്ച് വേദന തിന്ന് പോയ അനുഭവമാണ്. ഇപ്പോഴും ചില സീരിയലുകളിൽ ഇതൊക്കെ ഉണ്ട്. തിലകനെ കുറിച്ച് കൂടി നടി പറഞ്ഞിരുന്നു. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടിട്ടില്ലെങ്കിലും അദ്ദേഹമൊരു ചൂടനാണെന്ന് അറിയാം. അമ്മയുടെ പരിപാടിയ്ക്ക് ആണെന്ന് തോന്നു. അന്ന് സ്‌ക്രീപ്റ്റിന്റെ കാര്യത്തിൽ അദ്ദേഹം ചൂടാവുന്നത് കണ്ടിട്ടുണ്ടെന്നും കുട്ട്യേട്ടത്തി വിലാസിനി പറയുന്നു.

Advertisement