അത് കാരണം പല സിനിമകളിൽ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി സലീം കുമാർ

218

മിമിക്രി രംഗത്ത് നിന്നും മിനി സ്‌ക്രീനിലെത്തി അവിട നിന്നും സിനിമയിലെത്തി മലലയാളികളെ ഞെട്ടിച്ച നടനാണ് സലീം കുമാർ. കലാഭവനിൽ നിന്നും ടെലിവിഷൻ ചാനലുകളിലെ കോമഡി സ്‌കിറ്റുകളിൽ പൊട്ടിച്ചിരി പരത്തിയാണ് സലിം കുമാർ സിനിമയിലേക്ക് എത്തുന്നത്.

ആദ്യമൊക്കെ ചെറിയ കോമഡി വേഷങ്ങളിൽ ഒതുങ്ങിനിന്ന സലീം കുമാർ പിന്നീട് നായകനായി ഒടുവിൽ മികച്ചപ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തു. ഇപ്പോളും നായകനായും സഹനനായും തമാശക്കാരനായും ഒക്കെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് സലീം കുമാർ.

Advertisements

സലീം കുമാറിന്റെ തുടക്കകാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നൽകിയുള്ളതായിരുന്നു. അദ്ദേഹം സ്‌ക്രീനിലേക്ക് വരുമ്പോഴെ ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് കാണികൾ ഇരിക്കുക. കാത്തിരിപ്പ് വെറുതേയാക്കാതെ മനോഹരമായി കൗണ്ടറുകൾ വിതറി ആസ്വദകരെ നിറയെ ചിരിപ്പിക്കുകയും ചെയ്യും സലീം കുമാർ. കോമഡി ചെയ്ത് വിജയിക്കുന്നവർക്ക് സീരിയസ് വേഷങ്ങൾ എളുപ്പത്തിൽ വഴങ്ങും എന്നൊരു ചൊല്ല് സലീം കുമാറിന്റെ കാര്യത്തിൽ നൂറ് ശതമാനം വിജയമായിരുന്നു.

2004ൽ കമലിന്റെ സംവിധാനത്തിലൊരുങ്ങിയ പെരുമഴക്കാലം എന്ന ചിത്രത്തിലായിരുന്നു സലീം കുമാറിലെ നടന്റെ മറ്റൊരു മുഖം പ്രേക്ഷകർ കണ്ടത്. പിന്നീട് അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമാശയ്ക്കപ്പുറം സീരിയസ് കഥാപാത്രങ്ങളെ മനോഹരമാക്കാൻ കഴിവുള്ള വ്യക്തിയാണെന്ന് സമൂഹവും സിനിമാപ്രവർത്തകരും തിരിച്ചറിഞ്ഞു.

Also Read
ജീവിതത്തിൽ പുതിയൊരു വെളിച്ചം വന്നത് വിവാഹം കഴിഞ്ഞതോടെയാണ്; ഭാര്യ ജ്യോതികയെ കുറിച്ച് സൂര്യ, കൈയ്യടിച്ച് ആരാധകർ

ഇന്ന് സലീം കുമാർ കേന്ദ്രകഥാപാത്രമാകുന്ന സിനിമ വരുന്നുവെന്ന് അറിയിപ്പ് വരുമ്പോഴെ ആരാധകരുടെ കാത്തിരിപ്പ് ആരംഭിക്കുകയാണ്. ഇനിയെന്ത് ചെയ്താണ് അദ്ദേഹം നമ്മെ വിസ്മയിപ്പിക്കാൻ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ സമയങ്ങളിൽ ആരാധകരിൽ കാണാനാവുക. ഇപ്പോൾ പഴയകാല സിനിമാ ജീവിതത്തെ കുറിച്ചും പുതിയ സിനിമകളെ കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം.

പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന ചിരി കാരണം നിരവധി സിനിമകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. ആദ്യകാലത്തെ തന്റെ സിനിമകളിൽ നടൻ ജഗദീഷിനെ അനുകരിച്ചതിനെ കുറിച്ചും പിന്നീട് ഏറെ കഷ്ടപ്പെട്ട് ആ രീതി മാറ്റിയെടുത്തതിനെ കുറിച്ചും നടൻ സലിം കുമാർ വെളിപ്പെടുത്തി.

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സലിം കുമാറിന്റെ വെളിപ്പെടുത്തൽ. സിനിമാ അഭിനയം നിർത്തണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും എന്നാൽ എവിടെ നിർത്തുമെന്ന കാര്യത്തിൽ ഒരു വ്യക്തതയില്ലാത്ത കൊണ്ടാണ് അതിന് മുതിരാത്തതെന്നും സലീം കുമാർ പറയുന്നു. ഇനി ഈ പ്രായത്തിൽ മറ്റൊരു ജോലി കണ്ടെത്തുക സാധ്യമല്ലാത്ത കാര്യമാണെന്നും തനിക്ക് ആകെ അറിയാവുന്ന തൊഴിൽ അഭിനയം മാത്രമാണെന്നും സലീം കുമാർ കൂട്ടിച്ചേർത്തു.

ഇവിടെ കിട്ടുന്ന ആനന്ദമൊന്നും നമുക്കിനി വേറെ ഒരിടത്ത് നിന്നും കിട്ടില്ലെന്ന് അറിയാമെന്നും സലീം കുമാർ പറഞ്ഞു. നാദിർഷയുടെ രണ്ട് സിനിമകൾ വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണവും സലീം കുമാർ വ്യക്തമാക്കി. താൻ റിലാക്‌സ് ചെയ്തിട്ടാണ് അഭിനയിക്കുന്നതെന്നും താരം പറഞ്ഞു. എനിക്ക് എന്റേതായ കുറേ ആസ്വാദനങ്ങൾ ഉണ്ട്. അതിനർത്ഥം കുറേ കള്ളുകുടിച്ച് കൂത്തടിച്ച് നടക്കണം എന്നതല്ല.

എന്റെ വീട്, എന്റെ കൃഷി, വായന, എഴുത്ത്, വലിയ എഴുത്തുകാരൻ അല്ലെങ്കിൽ പോലും. ഒരു സിനിമ നടൻ എന്ന് വെച്ചാൽ 24 മണിക്കൂറും എനിക്ക് സിനിമ എന്ന് ആലോചിക്കാൻ സാധിക്കില്ല. ദൈവത്തിന് മറന്ന് കൊണ്ടല്ല ദൈവത്തിനെ വന്ദിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. ഭാര്യ, മക്കൾ, സുഹൃത്തുക്കൾ ഇങ്ങനെ കുറേ സ്വകാര്യ സന്തോഷങ്ങൾ ഉണ്ട് അവയ്‌ക്കൊപ്പം സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.

Also Read
റീലുകൾ ഉണ്ടാക്കാനുള്ള എന്റെ ദുർബലമായ ഒരു ശ്രമം ; സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി താര പത്‌നിയുടെ വീഡിയോ

അതിനാൽ സിനിമകകൾ ചെയ്ത് തീരുമ്പോൾ ചെറിയ ഇടവേളകൾ ആവശ്യമാണ്. അതിനാലാണ് ആ സിനിമകൾ ഒഴിവാക്കിയതെന്നും നാദിർഷ തന്റെ അടുത്ത സുഹൃത്താണെന്നതിനാൽ അവന് കാര്യങ്ങൾ എളുപ്പം മനസിലാകുമെന്നും സലീം കുമാർ പറയുന്നു. ചിരി കാരണം തുടക്ക കാലത്ത് നിരവധി സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

പലരും തന്റെ ചിരി കളിയാക്കലുകളും ആയിട്ടാണ് മനസിലാക്കിയിരുന്നത്. അതിനാൽ പല സിനിമകളിൽ നിന്നും നീക്കിയിട്ടുണ്ടെന്നും സലീം കുമാർ പറയുന്നു. നായക കഥാപാത്രങ്ങൾ ചെയ്യുന്നതിനോട് താൽപര്യമില്ലെന്നും മറ്റുള്ളവർക്ക് തന്റെ മേലുള്ള വിശ്വാസം കാണുമ്പോൾ ചെയ്ത് പോകുന്നതാണെന്നും സലീം കുമാർ കൂട്ടിച്ചേർത്തു.

Advertisement