കുട്ടിക്കാലം മുതൽ കടുത്ത മോഹൻലാൽ ആരാധിക, തന്റെ ക്രഷ് താരം നിവിൻ പോളി: തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

72

മലയാളം സിനിമാ ആരാധകരുടെ പ്രിയങ്കരിയായി വളരെ പെട്ടെന്ന് തന്നെ മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഒരു മോഡൽ കൂടി ആയിരുന്ന ഐശ്വര്യ ലക്ഷ്മി 2017ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി സിനിമയിലൂടെയാണ് മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു ഐശ്വര്യ ലക്ഷ്മി.
ഒരുപിടി മലയാള സിനിമകളിലും ചില തമിഴ് സിനിമകളിലും വേഷമിട്ട താരം ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. അതേ സമയം 2017 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം മായാനദിയിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

യുവനടൻ ടൊവീനോ തോമസ് ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റ് ആക്കിയ നടി തമിഴിലടക്കം നായികയായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കാണക്കാണെയാണ് ഐശ്വര്യ ലക്ഷ്മിയുടെ റിലീസായ ഏറ്റവും പുതിയ മലയാള സിനിമ. ഈ ചിത്രത്തിലും ടൊവീനോ തോമസ് ആണ് നായകൻ ആയി എത്തുന്നത്ിയത്. ഒടിടി റിലീസ് ആയിഎത്തിയ സിനിമയ്ക്ക് മികച്ച് അഭിപ്രായമാണ് ലഭിച്ചത്.

മായാനദി, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയവയെല്ലാം ഐശ്വര്യയുടെ എടുത്തുപറയാവുന്ന ചിത്രങ്ങളാണ്. മലയാളത്തിനു പുറമേ തമിഴിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തന്റെ സെലിബ്രിറ്റി ക്രഷ് ആരാണെന്നും കുട്ടിക്കാലം മുതൽ താൻ ആരാധിച്ചിരുന്ന ആ നടൻ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി.

ചെറുപ്പകാലം മുതൽ ഞാൻ ആരാധിക്കുകയും ഇപ്പോഴും ആരാധിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ എന്നാണ് ഐശ്വര്യ ഒരു ഇന്റർവ്യൂവിൽ വെളിപ്പെടുത്തിയത്. ഇപ്പോഴും ലാലേട്ടൻ ഒരു വികാരമാണെന്നും നടി പറഞ്ഞു. അതുപോലെതന്നെ മലയാളത്തിലെ യങ് സൂപ്പർസ്റ്റാറുകളിൽ നിവിൻ പോളിയാണ് തന്റെ ക്രഷ് എന്നും താരം വെളിപ്പെടുത്തി.

തട്ടത്തിൻ മറയത്ത് ഇറങ്ങിയ കാലം മുതൽ തുടങ്ങിയതാണ് നിവിൻപോളിയോടുള്ള തന്റെ ക്രഷ് എന്നും താരം പറഞ്ഞു.
ആടു തോമ എന്ന ലാലേട്ടന്റെ കഥാപാത്രത്തെ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. കാരണം ആ കഥാപാത്രത്തെ ഒരിക്കലും ആർക്കും മറക്കാനാവില്ല. അതിൽ മോഹൻലാൽ സിൽക്ക് സ്മിതയുടെ കൈ പിടിച്ച് നടക്കുന്ന സീനെല്ലാം എന്ത് രസമാണ്. എന്നായിരുന്നു ഐശ്വര്യ ലക്ഷ്മി പറഞ്ഞത്.

മലയാളത്തിൽ ഒരുപിടി മികച്ച സിനിമകളിൽ നായികയായ താരമാണ് ഐശ്വര്യ ലക്ഷ്മി. നേരത്തെ തമിഴ് ചിത്രമായ പൊന്നിയിൽ സെൽവനിൽ അഭിനയിച്ചതിനെ കുറിച്ച് നടി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. വളരെ മാജിക്കൽ ആയൊരു അനുഭവമാണിത്. ഒന്നരമാസത്തോളം ഞാൻ പൊന്നിയിൽ സെൽവന്റെ സെറ്റിൽ ചെലവഴിച്ചു. ആദ്യ മീറ്റിംഗിന് വേണ്ടി മണി സാർ എന്നെ വിളിച്ചപ്പോൾ മുതൽ തന്നെ മുന്നൊരുക്കങ്ങൾ ഞാൻ തുടങ്ങിയിരുന്നു.

ഞാനിപ്പോൾ ചിത്രത്തിന്റെ അഞ്ചാമത്തെ, അവസാനത്തെ പാർട്ടിലാണ് നിൽക്കുന്നതെന്നത് അഭിമാനത്തോടെ തന്നെ പറയാനാവും.ജഗമേ തന്തിരത്തിന് വേണ്ടി കൂട്ടിയ ശരീരഭാരം അൽപ്പമൊന്നു കുറയ്ക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേണ്ടി അധികമൊന്നും ചെയ്യേണ്ടി വന്നില്ല.

നീന്തലും ഭരതനാട്യവുമൊക്കെയായി തിരക്കേറിയ രണ്ടു മാസങ്ങളായിരുന്നു അത്, പക്ഷേ ഞാനത് ആസ്വദിച്ചു. ഷൂട്ടിംഗിനിടെ പലപ്പോഴും സംവിധായകൻ ഉദ്ദേശിച്ചത് പോലെ ചെയ്യാൻ പറ്റിയില്ലെങ്കിലും അധികം സമ്മർദ്ദം തരാതെയാണ് മണിരത്‌നം തന്റെ സീനുകൾ ചിത്രീകരിച്ചതെന്ന് ഐശ്വര്യ പറയുന്നു.

Advertisement