വിക്രമിന്റെ മകൻ ധ്രുവ് കൂടെ അഭിനയിച്ച നടിയുമായി പൊരിഞ്ഞ പ്രണയത്തിൽ; താരപുത്രന്റെയും നടിയുടെയും ആഘോഷ ചിത്രങ്ങൾ വൈറൽ

2074

മലയാള സിനിമയിലൂടെ തുടക്കം കുറിച്ച് പിന്നീട് തമിഴകത്തിന്റെ സൂപ്പർതാരമായി മാറിയ നടനാണ് വിക്രം. നിരവധി ലിനിമകളിലെ വ്യത്യസ്ത വേഷങ്ങളിലൂടെ വിക്രം തെന്നിന്ത്യൻ ആരാധകരുടെ പ്രിയ നടനായി മാറുക ആയിരുന്നു.

ഇപ്പോഴിതാ വിക്രമിന്റെ മകനും സിനിമാ രംഗത്ത് തിളങ്ങുകയാണ്. ആദിത്യ വർമ എന്ന ചിത്രത്തിലൂടെയാണ് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. അർജ്ജുൻ റെഡ്ഡി എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ ആദിത്യ വർമ എന്ന ചിത്രത്തിൽ ബനിത സന്ദുവാണ് നായികയായി എത്തിയത്.

Advertisements

ബനിതയുടെയും ആദ്യ ചിത്രമാണ് ആദിത്യ വർമ. ചിത്രം മികച്ച വിജയം നേടുകയും ഇരുവരുടെയും സ്‌ക്രീൻ കെമിസ്ട്രി പ്രശംസിക്കപ്പെടുകയും ചെയ്തു. ഓൺ സ്‌ക്രീനിൽ മികച്ച ജോഡികൾ എന്ന പേര് വാങ്ങിയ ധ്രുവം വിക്രമും ബനിത സന്ദുവും യഥാർത്ഥ ജീവിതത്തിലും ഒന്നിക്കുകയാണോ എന്നാണ് പുതിയ ഗോസിപ്പ്.

Also Read
ഇതൊക്കെ കണ്ടാൽ ആരാണ് വീഴാത്തത്, അമല പോളിന്റെ കിടിലൻ ഗ്ലാമറസ്സ് ചിത്രങ്ങൾ…

ഇരുവരും ന്യൂ ഇയർ ആഘോഷിയ്ക്കുന്ന ഫോട്ടോയ്ക്കൊപ്പം ഈ വാർത്ത കോടമ്പാക്കത്ത് ചൂട് പിടിയ്ക്കുകയാണ്. ദുബായിൽ വച്ചാണ് ധ്രുവ് വിക്രമും ബനിതയും ന്യൂ ഇയർ ആഘോഷിച്ചത്. ബുർജ് ഗലീഫ നോക്കി നിൽക്കുന്ന

ബനിതയുടെ ഫോട്ടോയ്ക്കൊപ്പമാണ് ധ്രുവ് സോഷ്യൽ മീഡിയയിൽ ന്യൂ ഇയർ ആശംസകൾ അറിയിച്ചത്. ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിലവിൽ മഹാൻ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ധ്രുവ് വിക്രം. വിക്രമും മകനും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ വരുന്ന മഹാൻ കാർത്തിക് സുബ്ബരാജ് ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഡബ്ബിങ് വർക്കുകൾ നടന്നുകൊണ്ടിരിയ്ക്കുകയാണ്. തിയേറ്ററിൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ ശ്രമിയ്ക്കുന്നത്. മഹാൻ എന്ന ചിത്രത്തിലൂടെ ധ്രുവ് ഗായകനായും അരങ്ങേറുന്നു എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ അതിൽ ഔദ്യോഗിക വിവരം വന്നിട്ടില്ല.

Also Read
ഞെട്ടിച്ച് സ്വാസിക, റോഷനും ഒത്തുള്ള ചൂടൻ രംഗം കണ്ട് കിളി പോയി ആരാധകർ, ചതുരം സിനിമയുടെ ട്രെയിലർ എത്തി

Advertisement