വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ഇന്നസെന്റ്. നായകനായും സഹനടനായും കോമേഡിയനായും ക്യാരക്ടർ വേഷത്തിലും, വില്ലനായും എല്ലാം ഇന്നസെന്റ് തിളങ്ങിയിട്ടുണ്ട്. തികഞ്ഞ ഇടതുപക്ഷക്കാരനായ അദ്ദേഹം 2014 ൽ ചാലക്കുടിയിൽ നിന്നും ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ സിനിമ സ്വപ്നം ഉപേക്ഷിച്ച് തീപ്പെട്ടി കമ്പനി തുടങ്ങിയതും അതുമായി ബന്ധപ്പെട്ട് നടന്ന സംഭവ വികാസങ്ങളും വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്നസെന്റ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ മനസു തുറന്നത്.
മര്യാദക്ക് തീപ്പെട്ടി കമ്പനി കൊണ്ടുനടന്നാൽ പത്ത് പൈസ കിട്ടില്ല. ഈ തീപ്പെട്ടികൾ പലതും ഡ്യൂട്ടി കെട്ടാതെ നമ്മള് വിൽക്കാറുണ്ട്. പിടിച്ചാൽ പിടിച്ചു അങ്ങനെ ഒരിക്കൽ ഒരു കേസ്, ഓഫീസർ കമ്പനിയിൽ വന്ന് പിടിച്ചു.
Also Read
ഒരാളെ ജീവിതത്തിലേക്ക് കൂട്ടുമെങ്കിൽ അത് ഈ ഒരാളായിരിക്കും; പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അനുശ്രീ
ഞാൻ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. അതെക്കുറിച്ചൊക്കെ കൂടുതൽ പറഞ്ഞ് കഴിഞ്ഞാൽ ഞാൻ ചിലപ്പോൾ ജയിലിൽ പോകേണ്ടിവരുമെന്ന് പറഞ്ഞ ഇന്നസെന്റ് വിഷയം പാതിവെയ്ക്ക് വെച്ചു നിർത്തുകയായിരുന്നു. അങ്ങനെ കേസിൽ പിടിച്ചു.
തൊട്ട് അടുത്ത ദിവസം ഞാൻ എല്ലാ പുസ്തകങ്ങളുമായി അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. ഓഫീസിലേയ്ക്ക് ചെല്ലാനാണ് എന്നോട് പറഞ്ഞത്. ഞാൻ ഇതൊക്കെയായിട്ട് വീട്ടിൽ ചെന്നു. അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു ഡോർ തുറന്നത്. അവരോട് കാര്യം പറഞ്ഞു. അപ്പോൾ എന്നോട് എവിടെ നിന്നാണ് വരുന്നത് എന്ന് ചോദിച്ചു.
കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോശ് അവർ മലയാളത്തിൽ കേരളത്തിൽ എവിടെയാണെന്ന് ചോദിച്ചു. അപ്പോൾ നമുക്ക് ഒരു ചരട് കിട്ടിയത് പോലെയായി. ഇരിഞ്ഞാലക്കൂടയാണെന്ന് ഞാൻ മറുപടി കൊടുത്തു. കൂടൽമാണിക്യം ക്ഷേത്രത്തെ കുറിച്ച് അവർക്ക് അറിയാമായിരുന്നു. അതിന് തൊട്ട് അടുത്താണ് വീടെന്നും അവിടെ പ്രാർത്ഥിച്ചിട്ടാണ് വരുന്നതെന്നും അവരോട് ഞാൻ പറഞ്ഞുവെന്ന് ഇന്നസെന്റ് പറഞ്ഞു.
Also Read
അയാൾ അങ്ങനെയൊക്കെ ചെയ്തപ്പോൾ ആരും എന്നെ സഹായിച്ചില്ല, സംഭവം മാനസികമായി തളർത്തി; ദുരനുഭവം വെളിപ്പെടുത്തി സണ്ണി ലിയോൺ