ആ ചലഞ്ച് മമ്മൂക്ക ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു വിചാരിച്ച പോലെ തന്നെ സംഭവിച്ചു: രഞ്ജിത്ത് പറഞ്ഞത് കേട്ടോ

2702

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി രഞ്ജിത്ത് സംവിധാനെ ചെയ്ത സൂപ്പർഹിറ്റ് സിനിമ അയിരുന്നു പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്. ഹീറോയിസം ഒന്നുമില്ലാതെ ഒരു പക്കാ തൃശൂർകാരൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. പ്രാഞ്ചിയേട്ടന്റെ ഭാഷയും മാനറിസവുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ തൃശൂർ ഭാഷ സംസാരിക്കാൻ മമ്മൂട്ടി ആദ്യം കുറച്ച് ബുദ്ധിമുട്ടി എന്നാണ് സംവിധായകൻ രഞ്ജിത്ത് പറയുന്നത്.
മമ്മൂട്ടിയ്ക്ക് വളരെ എളുപ്പത്തിൽ ഭാഷ പിടിക്കാനാവുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നുമാണ് മുമ്പ് ഒരിക്കൽ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞത്.

Advertisements

തിരക്കഥ എഴുതുമ്പോൾ സംഭാഷണം എഴുതിയിരുന്നില്ല. സെറ്റിൽ വച്ച് എഴുതി ചേർക്കുക ആയിരുന്നു. മമ്മൂക്കയ്ക്ക് ആദ്യം തൃശ്ശൂർ ഭാഷ പ്രശ്‌നം ആയിരുന്നു. തൃശ്ശൂർ ഭാഷ ഈസിയായി കൈകാര്യം ചെയ്യുന്നവരെയാണ് ബാക്കി പ്രധാന കഥാപാത്രങ്ങൾ ആയി ഞാൻ കാസ്റ്റ് ചെയ്തത്.

Also Read
കാണുമ്പോള്‍ സങ്കടം തോന്നുന്നു, എത്ര പൈസയുണ്ടെങ്കിലും ജനിച്ച വീടും നാടും മറക്കരുത്, കാവ്യയുടെ നീലേശ്വരത്തെ വീടിന്റെ അവസ്ഥ കണ്ട് ആരാധകര്‍ പറയുന്നു

മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഏതുതരം ഭാഷയും പിടിക്കുന്ന ഒരാളാണ് അദ്ദേഹം. വിചാരിച്ച പോലെ തന്നെ സംഭവിച്ചു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കയ്ക്ക് കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ എന്ന രീതിയിൽ.

മമ്മൂക്ക തന്റെ ആശങ്ക വേണുവിനോട് പറയുകയും ചെയ്തു. വേണു അത് എന്നോട് പറഞ്ഞു. സിനിമ വരുമ്പോൾ അത് നോക്കാമെന്ന് ഞാൻ പറഞ്ഞു. ഷൂട്ടിങ് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോൾ വേണുവിനെ വിളിച്ച് മമ്മൂക്ക പറഞ്ഞു മുൻപ് പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു.

ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണ്, ഞാൻ നന്നായി ആസ്വദിച്ച് അഭിനയിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രാഞ്ചിയേട്ടനിൽ മമ്മൂട്ടിയേയും ഇന്നസെന്റിനേയും ആദ്യമേ മനസിൽ ഉറപ്പിച്ചിരുന്നു. ഇന്നസെന്റിന് പകരം മറ്റൊരാളെ ആ കഥാപാത്രമായി തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

സിനിമ റിലീസ് ചെയ്തപ്പോൾ തൃശൂർകാരാണ് ആദ്യം ചിത്രത്തെ ഏറ്റെടുത്തതെന്നും വളരെ പതുക്കെയാണ് പ്രാഞ്ചിയേട്ടനെ മറ്റുള്ളവർ ഏറ്റെടുത്തതെന്നും രഞ്ജിത്ത് പറയുന്നു. പരിഹസിക്കപ്പെടുന്ന നായകൻ, വളരെ വളരെ പതുക്കെയാണ് അയാൾ എഴുന്നേറ്റ് നിൽക്കുന്നത്. സ്ഥിരം ഫോർമുലയിൽ നിന്ന് വ്യത്യസ്തമായ സിനിമ വരുമ്പോൾ സ്വീകരിക്കപ്പെടാൻ സമയം എടുക്കും എന്നും രഞ്ജിത് വ്യക്തമാക്കി.

Also Read
ഒട്ടും കുറ്റബോധമില്ല, ഏന്റെ തീരുമാനം ശരിയായിരുന്നു: നീ ല ചിത്രങ്ങളിൽ എല്ലാം തുറന്നു കാണിച്ച് നൂൽ ബന്ധം ഇല്ലാതെ എത്തിയതിനെ കുറിച്ച് സണ്ണി ലിയോൺ

Advertisement