ആദ്യമായി കണ്ടപ്പോൾ തന്നെ അങ്കിൾ എന്ന് വിളിച്ച കാവ്യയെ അപ്പോൾ തന്നെ തിരുത്തി ദിലീപ്, അങ്കിൾ അല്ല മോളേ ഏട്ടാ എന്ന് വിളിക്കു എന്നും താരം

4723

മലയാള സിനിമയിലെ കിരീടം വെക്കാത്ത രാജാവ് ആയിരുന്നു ഒരു കാലത്ത് ദിലീപ്. മിമിക്രിയിലൂടെ സിനിമയിലെത്തി പിന്നീട് മലയാള സിനിമയെ തന്റെ കാൽച്ചുവട്ടിലാക്കിയ ദിലീപിന് ഇപ്പോൾ കഷ്ടകാലത്തിന്റെ നാളുകളാണ്. മലയാളിയായ തെന്നിന്ത്യൻ യുവ നടി കൊച്ചിയിൽ ആ ക്ര മി ക്ക പെട്ട സംഭവത്തിൽ ദിലീപ് പ്രതിസ്ഥാനത്ത് ചേർക്കപ്പെട്ടതോടെയാണ് താരത്തിന്റെ സിംഹാസനങ്ങൾ ഓരോന്ന് ആയി നിലം പതിക്കാൻ തുടങ്ങിയത്.

വിവാദങ്ങളുടെ നടുവിലാണെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ദിലീപും നടി കാവ്യ മാധവനും. ബാലതാരം ആയിട്ടാണ് കാവ്യ മാധവൻ അഭിനയ രംഗത്ത് എത്തുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടെയാണ് താരം നായിക യായി അരങ്ങേറ്റം കുറിക്കുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയതാരമായി നടി മാറി.

Advertisements

ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. എന്നാൽ കാവ്യയുടെയും ദിലീപിന്റെയും മക്കളുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രിയമാണ്. ഇപ്പോവിതാ കാവ്യയും ദീലീപും ആദ്യമായി കണ്ടുമൂട്ടിയപ്പോൾ ഉണ്ടായ സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 1991ൽ പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് കാവ്യ മാധവനും ദിലീപും ആദ്യമായി കണ്ടുമുട്ടുന്നത്.

Also Read
സമ്മാനത്തുക കിട്ടിയില്ല അപ്പോഴേക്കും പൊല്ലാപ്പിൽ, ഇത്തവണത്തെ 12 കോടി ക്രിസ്മസ് ന്യൂഇയർ ബംബർ അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

അന്ന് ദിലീപ് കമലിന്റെ സഹ സംവിധായകനായി പ്രവർത്തിക്കുകയായിരുന്നു. ദിലീപിനെ ആദ്യമായി കണ്ടപ്പോൾ അങ്കിൾ എന്നാണ് കാവ്യ വിളിച്ചത്. എന്നാൽ അപ്പോൾ തന്നെ ദിലീപ് ആ വിളി തിരുത്തി. അങ്കിൾ അല്ല മോളേ ഏട്ടാ എന്ന് വിളിക്കാനായി പറയുകയായിരുന്നു. പിന്നീട് എട്ട് വർഷത്തിന് ശേഷമാണ് ദിലീപും കാവ്യയും ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ നായിക നായകന്മാരായി എത്തുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളിൽ ഇവർ നായിക നായകന്മാരായി വേഷമിട്ടു. ഏവരെയും ഞെട്ടിച്ച് 2016 നവംബർ 25നായിരുന്നു എറണാകുളത്തെ ഹോട്ടൽ വേദാന്തയിൽ വെച്ച് ദിലീപും കാവ്യയും വിവാഹിതർ ആകുന്നത്. കാവ്യയോട് അങ്കിളേ എന്ന് വിളിക്കേണ്ട എന്ന് പറഞ്ഞ് തിരുത്തിയ ദിലീപ് പിന്നീട് കീർത്തി സുരേഷിനേയും സനുഷയേയും മാനസിയേയും തിരുത്തിയിട്ടുണ്ട്.

Also Read
ഇന്നസെന്റിനേയും ജഗതിയേയും കൊച്ചിൻ ഹനീഫയേയും ഒക്കെ ഒന്നുമല്ലാതാക്കിയ നടി: ബിന്ദു പണിക്കരെ കുറിച്ച് വൈറൽ കുറിപ്പ്

അടുത്തിടെ പുറത്തിറങ്ങിയ മൈ സാന്റെ എന്ന സിനിമയിലെ താരമാണ് മാനസി. സിനിമയിൽ അഭിനയിക്കാനായി എത്തിയപ്പോൾ ദിലീപിനെ മാനസി അങ്കിൾ എന്ന് വിളിച്ചു. അത് വേണ്ട മോളേ ചേട്ടാന്ന് വിളിച്ചാമതിയെന്ന് പറഞ്ഞ് തിരുത്തുകയുണ്ടായി. കാരണം ഇതേ പ്രായത്തിൽ അങ്കിൾ എന്ന് വിളിച്ചവരൊക്കെ പിന്നെ നമ്മുടെ കൂടെ ഹീറോയിനായി അഭിനയിച്ചിട്ടുണ്ടെന്നാണ് മാനസിയോട് ദിലീപ് പറഞ്ഞത്.

Advertisement