ഗംഭീര ഓപ്പണിംഗ്, ബോക്‌സോഫീസ് തൂക്കിയടിച്ച് ഭീഷ്മ പർവം, ആദ്യ ദിവസം നേടിയതിന്റെ കണക്കുകൾ പുറത്ത്

84

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചിത്രം ഭീഷ്മ പർവ്വം തിയ്യറ്ററുകളിൽ എത്തിയത്. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ആദ്യ ദിനം തന്നെ തിയറ്ററുകളിൽ നിന്ന് കിട്ടിയത്. ചലച്ചിത്രവർത്തകരടക്കം മമ്മൂട്ടി സിനിമയെ ഏറ്റെടുത്ത് രംഗത്ത് എത്തി.

ആദ്യ ദിനം ചിത്രത്തിന് തിയറ്ററുകളിൽ മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. ഏരീസ് പ്ലെക്‌സ് എസ്എൽ സിനിമാസ് ആണ് ഔദ്യോഗികമായി ആദ്യ ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുന്നത്. ആദ്യ ദിനം ചിത്രത്തിന് ഏരീസിൽ 14 ഷോകളാണ് ഉണ്ടായത്. 9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്.

Advertisements

ഫ്രൈ ഡേ മാറ്റിനി’ 1,179 ഷോകൾ ട്രാക്ക് ട്രാക്ക് ചെയ്തതിനുസരിച്ച് കണക്ക് പുറത്തുവിട്ടിരിക്കുന്നു. 2,57,332 ലക്ഷം പേർ ചിത്രം കണ്ടു. 3.676 കോടി രൂപയാണ് ചിത്രം ആദ്യ ദിവസം കേരളത്തിൽ നിന്ന് നേടിയതെന്ന് ‘ഫ്രൈ ഡേ മാറ്റിനി’ ട്വീറ്റ് ചെയ്യുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

Also Read
റിഫയ്ക്ക് കിട്ടുന്ന പണമെല്ലാം ചെലവഴിച്ചത് ഭർത്താവ് മെഹ്നാസ്, റിഫയുടെ മൊബൈൽ ഫോൺ പോലും മെഹ്നാസിന്റെ കൈയിൽ, റിഫയുടെ യഥാർത്ഥ ജീവിതം നരകതുല്യമായിരുന്നു എന്ന് ബന്ധുക്കൾ

എ ആൻഡ് എയാണ് ചിത്രത്തിന്റെ വിതരണം. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മ പർവത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നു എന്നാണ് ഭീഷ്മ പർവത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ. ആക്ഷനിലും സംഭാഷണങ്ങളിലും ഭീഷ്മ പർവത്തിൽ മമ്മൂട്ടി വലിയ മികവ് കാട്ടിയിരിക്കുന്നു.

സംവിധായകൻ അമൽ നീരദിന്റെ സ്‌റ്റൈലിഷ് മെയ്ക്കിംഗ് തന്നെയാണ് ഭീഷ്മ പർവത്തിന്റെ പ്രധാന ആകർഷണം. ക്രൈം ഡ്രാമയായിട്ടാണ് ചിത്രം എത്തിയിരിക്കുന്നതെങ്കിലും വൈകാരികാംശങ്ങളുള്ള കുടുംബ കഥയും ചിത്രത്തിൽ ഇഴചേർന്ന് നിൽക്കുന്നു. ഭീഷ്മ പർവത്തിന്റെ ആദ്യ ദിനത്തെ കളക്ഷനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കുകയാണ് ആരാധകർ.

ക്രൈം ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമായ പുഴുവെന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഇനി വൈകാതെ റിലീസ് ചെയ്യാൻ ഉള്ളത്. സെൻസറിംഗ് നടപടികൾ ഇതിനകം പൂർത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഹർഷദിന്റെ കഥയ്ക്ക് ഹർഷദിനൊപ്പം ഷർഫുവും സുഹാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read
മലയാളികളുടെ പ്രിയ നടി മീനയെ തേടി പുതിയ വിശേഷം, സന്തോഷം അറിയിച്ച് താരം; ആശംസകളുമായി ആരാധകർ

മമ്മൂട്ടിക്കൊപ്പം പാർവ്വതി തിരുവോത്ത് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയം ആണ്. നെടുമുടി വേണു, ഇന്ദ്രൻസ്, ആത്മീയ രാജൻ, മാളവിക മേനോൻ, വാസുദേവ് സജീഷ് മാരാർ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിൻ സിൽ സെല്ലുലോയ്ഡിൻറെ ബാനറിൽ എസ് ജോർജ് ആണ് നിർമ്മാണം. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

Advertisement