റിഫയ്ക്ക് കിട്ടുന്ന പണമെല്ലാം ചെലവഴിച്ചത് ഭർത്താവ് മെഹ്നാസ്, റിഫയുടെ മൊബൈൽ ഫോൺ പോലും മെഹ്നാസിന്റെ കൈയിൽ, റിഫയുടെ യഥാർത്ഥ ജീവിതം നരകതുല്യമായിരുന്നു എന്ന് ബന്ധുക്കൾ

134

കഴിഞ്ഞ ദിവസം യുഎഇയിൽ വെച്ച് പ്രഖ വ്‌ളോഗർ റിഫ മെഹ്നു ഈ ലോകത്തോട് വിടപറഞ്ഞ് മലയാളികളെ ഒന്നാകെ ഞെട്ടിച്ച വാർത്ത ആയിരുന്നു. ഇൻസ്റ്റഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നു റിഫ. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് റിഫ മെഹ്നുവിന് ഉണ്ടായിരുന്നത്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ റിഫ യുഎഇയിൽ ഭർത്താവ് മെഹ്നുവിന് ഒപ്പം താമസിക്കവേയാണ് ദുരൂഹ സാഹചര്യത്തിൽ മ ര ണ മടഞ്ഞത്. ഫ്‌ലാറ്റിൽ ഫാ നി ൽ തൂ ങ്ങി മരിച്ച നിലയിലാണ് റിഫയെ കണ്ടെത്തിയത്. റിഫയും മെഹ്നുവും സോഷ്യൽ മീഡിയയുടെ ഇഷ്ട താരദമ്പതികളായിരുന്നു.

Advertisements

20 ദിവസങ്ങൾക്ക് മുൻപാണ് റിഫ ഏക മകനായ അസാനെ മാതാപിതാക്കളെ ഏൽപ്പിച്ച് മെഹ്നുവിനോടൊപ്പം യുഎഇയിൽ പോയത്. വീഡിയോകളിലൂടെയും ഫോട്ടോകളിലൂടെ താരങ്ങൾ തങ്ങളുടെ പ്രണയം പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. എപ്പോഴും ഭർത്താവിനോടൊപ്പം സന്തോഷവതിയായി കണ്ട റിഫ എന്തിന് ആ ത്മ ഹ ത്യ ചെയ്തുവെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു വരികയാണ്.

Also Read
ഇത്രയും മധുരമുണ്ടോ നിന്റെ ചുണ്ടിന്, അഞ്ജലിയുടെ ചുണ്ടിലെ മധുരം നുണഞ്ഞ് ശിവൻ; പുര കത്തുന്നതിന് ഇടയിലും റൊമാൻസിന് ഒരു കുറവും ഇല്ലന്നെ് ആരാധകർ

മ രി ക്കു ന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെയും ഭർത്താവിനോടൊപ്പം ഖുർജ് ഖലീഫയിൽ പോയ വിവരം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മാത്രമല്ല മ രി ച്ച ദിവസം അർദ്ധരാത്രി വീട്ടിലേക്ക് ഫോൺ വിളിക്കുകയും മകന് ചുംബനം നൽകി ഉമ്മ എത്രയും വേഗം തിരികെ എത്തും എന്ന് പറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ റിഫയുടെ ബന്ധുക്കൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്.

റിഫയും മെഹ്നുവും സോഷ്യൽ മീഡിയയിലൂടെ ഏവരും കാണുന്നതു പോലുള്ള ദമ്പതികളല്ല യഥാർത്ഥ ജീവിതത്തിൽ എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരുടെയും ഇഷ്ടങ്ങൾ ഒന്ന് തന്നെ ആയിരുന്നെങ്കിലും പലപ്പോഴും ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.

ഇരുവരും വഴക്കിടുകയും വാക്കുതർക്കം വരെ എത്തുകയും ചെയ്തിട്ടുണ്ട് എന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ആരും തന്നെ മെഹ്നുവാണ് റി ഫയുടെ മ ര ണ ത്തി ന് കാരണക്കാരൻ എന്ന് പറഞ്ഞിട്ടില്ല. മെഹ്നുവിനെ പൂർണ്ണമായി ആരും കുറ്റപ്പെടുത്തുന്നുമില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്നതു പോലുള്ള ബന്ധം ഇരുവർക്കുമിടയിൽ ഇല്ല എന്ന് തന്നെയാണ് ബന്ധുക്കൾ പറയുന്നത്.

പെയ്ഡ് പ്രമോഷനിലൂടെ റിഫക്ക് കിട്ടുന്ന പണമെല്ലാം വിനിയോഗിച്ചിരുന്നത് മെഹ്നുവാണ്. അതിന്റെ പേരിൽ റിഫക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും താരങ്ങൾ പറയുന്നു. മാത്രമല്ല റിഫയുടെ മൊബൈൽ ഫോൺ പോലും മെഹ്നുവിന്റെ കയ്യിൽ ആയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. മ ര ണം നടന്ന ദിവസം ഷോപ്പിലെ ഫോണിൽ നിന്നാണ് റിഫാ വീട്ടിലേക്ക് പോലും വിളിച്ചിരുന്നത്.

മാത്രമല്ല അന്ന് ഷോപ്പിൽ നിന്ന് റിഫാ ഒരു വിരുന്നിനു പോയിരുന്നു. അതേ ചൊല്ലിയും ഇരുവരും തമ്മിൽ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വാക്കു തർക്കങ്ങൾ ഒന്നും നടന്നില്ല എന്നാണ് മെഹ്നു പറയുന്നത്. എന്നാലും ഇരുവരും തമ്മിലുള്ള ജീവിതം മാതൃകാപരമായിരുന്നില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

Also Read
നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത് എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞു: ഗൗരി കൃഷ്ണ

നാലുവർഷം മുൻപ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടാണ് ഇരുവരും പ്രണയ വിവാഹം നടത്തുന്നത്. തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യം ആഴത്തിലുള്ള പ്രണയമാണെന്നും താരങ്ങൾ ഇടയ്ക്കിടെ പറയുമായിരുന്നു.

Advertisement