വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണൻ. സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.
പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗർണമിതിങ്കൾ അവസാനിച്ചിരുന്നു.കഴിഞ്ഞ ദിവസമാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. പൗർണ്ണമി തിങ്കൾ സീരയലിന്റെ സംവിധായകനാണ് താരത്തെ വിവാഹം കഴിക്കുന്നത്.
ഇപ്പോഴിതാ തന്റെ കല്യാണത്തെ കുറിച്ച് അറിഞ്ഞപ്പോഴുള്ള ചിലരുടെ പ്രതികരണങ്ങളെ കുറിച്ച് പറയുകയാണ് നടി. ഗൗരിയ്ക്ക് കല്യാണം ഉണ്ട് എന്ന് പറഞ്ഞപ്പോൾ പലർക്കും അതിശയം ആയിരുന്നുവത്രെ. നിന്റെ സ്വഭാവത്തിന് നീ കല്യാണം കഴിക്കാത്തത് ആണ് നല്ലത് എന്ന് കൂടെ ജോലി ചെയ്യുന്ന ഒരു ആർട്ടിസ്റ്റ് മുഖത്ത് നോക്കി പറഞ്ഞു.
പെണ്ണിന് അഭിപ്രായ സ്വാതന്ത്രം ഉണ്ടെങ്കിൽ വിവാഹം ചെയ്യുന്നതിൽ എന്താണ് തെറ്റ്. നല്ല ഒരു ആൺ ആണെങ്കിൽ അയാൾ പെണ്ണിന്റെ അഭിപ്രായങ്ങളെയും മാനിക്കും. ദൈവം സഹായിച്ച് എനിക്ക് കിട്ടിയത് അങ്ങനെ ഒരാളെയാണ്. നിശ്ചയം കഴിഞ്ഞു. കല്യാണത്തിന്റെ തിയ്യതി പുറത്ത് വിട്ടിട്ടില്ല. അത് സമയമെടുക്കുമെന്നും ഗൗരുകൃഷ്ണൻ പറയുന്നു.
മഴവിൽ മനോരമ ചാനലിലെ അനിയത്തി എന്ന സീരിയലിലൂടെ എത്തിയ ഗൗരി കൃഷ്ണ ശ്രദ്ധിയ്ക്കപ്പെട്ടത് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കളിലൂടെയാണ്. അതിനിടയിൽ പത്തിലധികം സീരിയലുകളിൽ നടി അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽമീഡിയയിലും താരം സജീവമാണ്.