കല്യാണം തീരുമാനിച്ച ശേഷം മൂന്ന് മാസം ഞങ്ങൾ ഫോണിലൂടെ അടുത്തു, അതിന് ശേഷമായിരുന്നു വിവാഹം : വിശേഷങ്ങൾ പങ്കു വച്ച് ശരണ്യയും മനീഷും

96

കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാകും എന്നാൽ യഥാർത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവർക്കും അത്ര പരിചിതമല്ല. ആദ്യ ഭർത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തു തുടങ്ങിയിരിയ്ക്കുന്നു.

എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഭർത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. ഈ അടുത്ത കാലത്താണ് ശരണ്യ തന്റെ ഭർത്താവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

Advertisements

ALSO READ

ഒരുപാട് കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു ഇങ്ങനെയൊരു വീഡിയോ, എന്നെ പൂർണ്ണമായും മനസ്സിലാക്കിയ മൂന്നുപേർ ; വൈറലായി അച്ചു സുഗന്ദ് പങ്കു വച്ച ക്യൂട്ട് വീഡിയോ

ബിസിനസ്സ്‌ക്കാരനും മോഡലുമൊക്കെയായ മനീഷ് ആണ് ശരണ്യയുടെ ഭർത്താവ്. ഏഷ്യനെറ്റിൽ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി ശരണ്യ ആദ്യം മനീഷിനെയും കൂട്ടി വന്നിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിൽ എംജി ശ്രീകുമാർ അവതിരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയിലും. ഷോയിൽ എംജി ശ്രീകുമാറുമായി സംസാരിക്കവെയാണ് ശരണ്യയെ കുറിച്ച് മനീഷ് വാചാലനായത്.

താൻ പെണ്ണ് കാണാൻ പോയതിൽ നാലാമത്തെ പെൺകുട്ടിയാണ് ശരണ്യ എന്ന് മഹാരാഷ്ട്രയിൽ ജനിച്ച് വളർന്ന മനീഷ് പറയുന്നു. പൊക്കം വേണം എന്നതും തനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ പറ്റണം എന്നതുമായിരുന്നു മനീഷിന്റെ കണ്ടീഷൻ. ശരണ്യയ്ക്ക് പൊക്കമുണ്ട്, ഗുജറാത്തിൽ ജനിച്ച് വളർന്നത് കൊണ്ട് ഹിന്ദിയും അറിയാം. അതുകൊണ്ട് ഞങ്ങൾക്ക് പെട്ടന്ന് കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിച്ചു. കല്യാണം തീരുമാനിച്ച ശേഷം മൂന്ന് മാസം ഞങ്ങൾ ഫോണിലൂടെ അടുത്തു. അതിന് ശേഷമാണ് വിവാഹിതരായത്.

ശരണ്യ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ ആണെന്ന് മനീഷ് പറയുന്നു. സീരിയലിൽ കാണുന്നത് പോലെ അല്ല. ശരിയ്ക്കും നല്ല സ്നേഹമാണ്. നന്നായി ഭക്ഷണം ഉണ്ടാക്കും. പതിനഞ്ച് ദിവസം ഷൂട്ടിന് പോയി തിരിച്ച് വീട്ടിൽ വരുന്ന തനിയ്ക്ക് എന്നും മനീഷേട്ടൻ എന്തെങ്കിലും സർപ്രൈസ് നൽകാറുണ്ട് എന്ന് ശരണ്യ പറയുന്നു. എന്നെ മനസ്സിലാക്കുന്ന ആ മനസ്സാണ് തനിയ്ക്ക് ഇഷ്ടം എന്നും ശരണ്യ പറഞ്ഞു.

ശരണ്യയ്ക്ക് പെട്ടന്ന് ദേഷ്യം വരും എന്ന് മനീഷ് പറയുന്നു. പക്ഷെ അത് മനീഷ് ഫോണിൽ അധിക സമയം ചെലവഴിയ്ക്കുന്നത് കാരണമാണത്രെ. ബിസിനസ്സ് എല്ലാം അടച്ച് വീട്ടിലെത്തുമ്പോഴേക്കും 12 മണിയാകും.

ALSO READ

കഷ്ടപ്പാടും കണ്ണീരും അനുഭവിയ്ക്കുന്ന സീരിയലിലെ നായികമാരെ സ്വന്തമാക്കുന്ന ഇവരൊക്ക ജീവിതത്തിൽ സ്വന്തമാക്കിയത് ഡോക്ടർമാരെ

അതിന് ശേഷം രണ്ട് മണി വരെയൊക്കെ ഫോണിൽ ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു കൊണ്ടിരിയ്ക്കും. അവസാനം സഹികെട്ടപ്പോൾ ശരണ്യ പറഞ്ഞു, ‘വിവാഹ ശേഷം ഒരു 90 ശതമാനം കുടുംബത്തിനും 10 ശതമാനം എന്റെ കരിയറിനും പ്രാധാന്യം നൽകാനാണ് ഞാൻ ആഗ്രഹിച്ചത്’ എന്ന്. അതോടെ മനീഷ് ഫോണിന്റെ ഉപയോഗം കുറച്ചുവത്രെ. 12 മണിയാവുമ്പോഴേക്കും എല്ലാ ജോലികളും തീർക്കും എന്നാണ് ശരണ്യ പറയുന്നത്.

 

Advertisement