എല്ലാവരും അങ്ങനെ ചോദിക്കാറുണ്ട്, അപ്പോഴാണ് വിവാഹം കഴിച്ചെന്ന് ഓർക്കുന്നത്, പരാതി പറയുന്ന ഒരു ഭാര്യയല്ല താൻ; പുതിയ ജീവിതത്തെ കുറിച്ച് റെബേക്ക സന്തോഷ്

131

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക സന്തോഷ്. ഒരു ബാലതാരമായിട്ടാണ് റെബേക്ക മിനിസ്‌ക്രീനിൽ അരങ്ങേറുന്നത്. പിന്നീട് മിഴി രണ്ടിലും, നീർമാതളം കസ്തൂരിമാൻ തുടങ്ങിയ സീരിയലുകളിൽ താരം അഭിനയിച്ചു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായ കസ്തൂരിമാനാണ് നടിയുടെ കരിയർ മാറ്റിയത്. കാവ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്നും കാവ്യ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

Advertisements

Also Read
അൻഷിതയെ സർപ്രൈസ് കൊടുത്ത് ഞെട്ടിച്ച് കൂടെവിടെ ടീം, പൊട്ടിക്കരഞ്ഞ് നടി, വികാരഭരിതയായി പ്രിയ താരം

അതേ സമയം മാസങ്ങൾക്ക് മുമ്പായിരുന്നു റെബേക്കയുടെ വിവാഹം. സംവിധായകൻ ശ്രീജിത്ത് വിജയനാണ് നടിയെ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

കല്യാണത്തിന് ശേഷവും റെബേക്ക അഭിനയത്തിൽ സജീവമാണ്. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റെബേക്ക. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ഇക്കാര്യം പറഞ്ഞത് വിവാഹത്തിന് ശേഷം പ്രത്യേകിച്ച് മാറ്റമൊന്നുമില്ലെന്നാണ് നടി പറയുന്നത്.

റെബേക്ക സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ:

എല്ലാവരും ചോദിക്കാറുണ്ട് വിവാഹം കഴിഞ്ഞുളള ജീവിതത്തെ കുറിച്ച്. അപ്പോഴാണ് ഞാൻ മനസ്സിലാ ക്കുന്നത് ഞങ്ങൾ വിവാഹിതരാണ് എന്ന്. എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു ഞാൻ എന്റെ ജോലി ആസ്വദിക്കുകയാണ്.

ആദ്ദേഹം തന്റെ സിനിമാ പ്രൊജക്റ്റുകളിൽ തിരക്കിലാണ്. എന്നാൽ ഞങ്ങൾ ഒരുമിച്ച് ചേരുന്ന നിമിഷങ്ങൾ അത് വിലമതിക്കാൻ ആവാത്തതാണ്. ഞങ്ങളുടെ ചെറിയ ലോകം വലിയ സന്തോഷം തരുന്നുണ്ട്. ഒരേ മേഖലയിൽ നിന്ന് തന്നെ പങ്കാളിയെ കണ്ടെത്തിയതിനെ കുറിച്ചും റെബേക്ക പറയുന്നു.

ഒരു സംവിധായകൻ ആയതിനാൽ അദ്ദേഹത്തിന് ഒരു അഭിനേത്രിയുടെ ഷൂട്ടിംഗ് ഷെഡ്യൂൾ നന്നായി അറിയാം. അതിൽ ഒരിക്കൽ പോലും പരാതി പറയില്ല. അതുപോലെ തന്നെ ഒരു സംവിധായകന്റെ സമ്മർദ്ദം തനിക്കും മനസ്സിലാവും.

Also Read
ആരാണീ പ്രണവ് മോഹൻലാൽ, ഗായത്രിയേക്കാൾ എക്‌സ്പീരിയൻസ് കുറഞ്ഞ ഒരു നടൻ: ഗായത്രി സുരേഷിന് പിന്തുണയുമായി യുവതിയുടെ കുറിപ്പ്, വൈറൽ

താൻ ഒരിക്കൽ പോലും വിളിക്കാത്തതിനോ മെസേജ് ചെയ്യാത്തതിനോ പരാതി പറയുന്ന ഭാര്യയല്ല. ജോലിയോടുള്ള തങ്ങളുടെ താൽപര്യത്തെ പരസ്പരം ബഹുമാനിക്കുരയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്നും റെബേക്ക സന്തോഷ് പറയുന്നു.

സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന പരമ്പരയിലാണ് നടി ഇപ്പോൾ അഭിനയിക്കുന്നത്.
നായകൻ ആയി എത്തുന്നത് നിതിൻ ആണ്. പൂജ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. അർജുൻ എന്ന കഥാപാത്രത്തെയാണ് നിതിൻ അവതരിപ്പിക്കുന്നത്. കാവ്യ ജീവ ജോഡികളെ പോലെ പൂജയേയും അർജുനും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

ഇതേ അഭിമുഖത്തിൽ തന്നെ കളിവീടിലെ നിതിനുമായുള്ള കോമ്പോയേ കുറിച്ചും റെബേക്ക പറഞ്ഞിരുന്നു. പൂജ അർജുൻ ജോഡി പ്രേക്ഷകർ സ്വീകരിക്കുമോ എന്നതിൽ പേടിയുണ്ടായിരുന്നു എന്നാണ് നടി പറഞ്ഞത്. പൂജയേയും അർജുനേയും ആരാധകർ എങ്ങനെ സ്വീകരിക്കുമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരുപാട് വിമർശനങ്ങൾ ലഭിക്കുമായിരുന്നു.

Also Read
ഹൃത്വിക് ഇല്ലാതെ ജീവിക്കാൻ പറ്റില്ല, അയാളുമായി അത്രയും അടുത്തുപോയി: ഹൃത്വിക് റോഷനെ കുറിച്ച് മുൻ ഭാര്യ സുസന്നെ പറഞ്ഞത് കേട്ടോ

എന്നാൽ ഇപ്പോൾ ആളുകൾ ഇത് ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യം കുറ്റം പറഞ്ഞവർ ഇപ്പോൾ ഞങ്ങളുടെ കെമിസ്ട്രിയെ പുകഴ്ത്തുന്നുണ്ട്. ജീവ്യ ആരാധകർ ഇപ്പോൾ അർജയുടെ, അർജുനും പൂജക്കും അവർ നൽകിയിരിക്കുന്ന പേര് , വീഡിയോകൾ ഉണ്ടാക്കുന്ന തിരക്കിലാണെന്നും താരം പറഞ്ഞു.

കൂടാതെ ഏറ്റവും സ്‌പെഷ്യൽ ജീവ്യ തന്നെ ആയിരിക്കുമെന്നും റെബേക്ക കൂട്ടിച്ചേർത്തു.തമിഴ് പരമമ്പര റോജയുടെ മലയാളം പതിപ്പാണ് കളിവീട്.

Advertisement