മകൾ അത് ചെയ്തത് എന്റെ അറിവോടെ ആയിരുന്നില്ല, അത് വേണ്ട മോളെ എന്ന് ഞാൻ പറഞ്ഞത് ഇഷ്ടമായില്ല: മകളുമയുള്ള പ്രശ്‌നത്തെകുറിച്ച് കുറിച്ച് വിജയകുമാർ

14056

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന താരമാണ് വിജയ കുമാർ. സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ തിളങ്ങിയ വിജയകുമാരിന് ആരാധകരും ഏറെയാണ്. കരിയറിന്റെ തുടക്കത്തിൽ തലസ്ഥാനം, ഉപ്പുകണ്ടം ബ്രദേഴ്സ് പോലുളള ചിത്രങ്ങളാണ് നടന്റേതായി ഏറെ ശ്രദ്ധിക്കപ്പെട്ടത്.പിന്നീട് ലേലം, പത്രം, നരസിംഹം, വല്യേട്ടൻ എന്നീ ശ്രദ്ധേയ ചിത്രങ്ങളിലും വിജയകുമാർ അഭിനയിച്ചു. ഇപ്പോഴും സിനിമകളിൽ സജീവമാണ് താരം.

അതേ സമയം സൂപ്പർതാര ചിത്രങ്ങളിലായിരുന്നു പ്രാധാന്യമുളള വേഷങ്ങളിൽ വിജയകുമാറിനെ പ്രേക്ഷകർ കൂടുതൽ കണ്ടത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയവരുടെ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു വിജയകുമാർ.

Advertisements

More Articles
ആഗ്രഹിച്ചത് പോലീസുകാരിയാകാൻ, വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്, ആദ്യ വേഷത്തിന് തന്നെ സ്റ്റേറ്റ് അവാർഡും: നടി കന്യയുടെ ജീവിത കഥ

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മൽസരച്ചഭിനയിച്ച ഡ്രൈവിംഗ് ലൈസൻസിലാണ് ഏറ്റവും ഒടുവിലായി നടൻ അഭിനയിച്ചത്. സിനിമയിൽ ഡിവൈഎസ്പി ജോസഫ് ഉണ്ണിയാടൻ എന്ന റോളിൽ വിജയകുമാർ എത്തി. വിജയകുമാറിന് പിന്നാലെയാണ് മകൾ അർത്ഥന സിനിമയിലെത്തിയത്. ഗോകുൽ സുരേഷ് നായകനായ മുത്തുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു അർത്ഥനയുടെ അരങ്ങേറ്റം.

അതേസമയം വിവാഹത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം പരിപാടിയിൽ വിജയകുമാർ മനസുതുറന്നിരുന്നു. 23ാമത്തെ വയസിലായിരുന്നു തന്റെ വിവാഹമെന്ന് നടൻ പറയുന്നു. തലസ്ഥാനം എന്ന ചിത്രം കഴിഞ്ഞ ശേഷമായിരുന്നു വിവാഹം. പ്രണയ വിവാഹമായിരുന്നു.

എംജി കോളേജിൽ ഞാൻ എക്കണോമിക്സ് സെക്കൻഡ് ഇയറും അവൾ ഫസ്റ്റ് ഇയർ സൈക്കോളജിയുമാണ് പഠിച്ചത്. അപ്പോഴാണ് വിവാഹം നടക്കുന്നത്. കോളേജിൽ പഠിക്കുമ്പോൾ പ്രണയം ആയിരുന്നു എന്ന് പറയാനേ എനിക്ക് അറിയൂ എങ്ങിനെ ആയിരുന്നു എന്ന് പറയാനാകില്ല. നടൻ പറഞ്ഞു.

More Articles
എന്റെ അഭിനയം കണ്ട് ഈ സിനിമയ്ക്ക് അങ്ങനെ വലിയ അഭിനയം ഒന്നും വേണ്ടെന്ന് മമ്മൂക്ക പറഞ്ഞു; പഴശ്ശിരാജയിൽ മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ച അനുഭവം പറഞ്ഞ് കനിഹ

മക്കളും കലാരംഗത്തുണ്ടോ എന്ന ചോദ്യത്തിന് കലാപരമായി ഒന്നുമില്ലെന്ന് നടൻ പറയുന്നു. മകൾ മുത്തുഗൗ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. സുരേഷേട്ടന്റെ മോന്റെ കൂടെ പക്ഷേ ദൗർഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്, മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷൻ എന്ന് പറയുന്ന വിഷയം ഇപ്പോഴാണ് ഞാൻ അത് അറിയുന്നത്.

ഞാൻ ഇതേകുറിച്ച് അന്വേഷിക്കാൻ വേണ്ടി. ഇവാനിയോസ് കോളേജിൽ പോയപ്പോൾ അവർ പറയുകയുണ്ടായി വിജയകുമാറേ ഇതൊരു കോഴ്സാണ്. അപ്പോൾ ആ കുട്ടികളുടെ സ്വപ്നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാർ പറയുമല്ലോ അച്ഛൻ നടൻ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്.

More Articles
അതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി, ഒറ്റയ്ക്കുള്ള അമേരിക്കൻ യാത്രയെ കുറിച്ച് മീരാ നന്ദൻ

പക്ഷേ ഞാൻ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മൾക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരിൽ പരിഭവവും പിണക്കവും ഒക്കെയുണ്ടാക്കി. അതൊക്കെ തീർത്തു. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു എന്നും വിജയകുമാർ വ്യക്തമാക്കുന്നു.

Advertisement