എനിക്ക് ഇതല്ലെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്: തുറന്നു പറഞ്ഞ് മഡോണ സെബാസ്റ്റ്യൻ

250

മലയാളത്തിലെ യുവ സൂപ്പർതാരം നിവിൻ പോളിയടെ നായികയായി പ്രേമത്തിലെ സെലിൻ ആയി മലയാളിയുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും തമിഴ് തെലുങ്ക് സിനിമാലോകമാണ് മഡോണയുടെ തട്ടകം.

പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളിൽ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം. ഒരു അഭിമുഖത്തിൽ സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് താരം.

Advertisements

എനിക്ക് ഇതല്ലെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കിലും നാളെ ഞാൻ പെട്രോൾ പമ്പിൽ പെട്രോൾ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാൻ. മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം.

എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്‌പേസിൽ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല ശരിയാണ് സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതിലെനിക്ക് വളരെയധികം നന്ദിയുണ്ട്.
പക്ഷേ നാളെ ഞാൻ കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കിൽ എനിക്ക് സിനിമ വേണ്ട. ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല.

നമ്മുടെ മുന്നിൽ ഒരുപാട് സാധ്യതകൾ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മൾ കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കാൻ ശ്രമിക്കാം. അവരോട് നന്നായി പെരുമാറാം. പക്ഷേ അതിൽ കൂടുതൽ ഒന്നും ചെയ്യേണ്ട ആവശ്യമില്ല’ മഡോണ പറഞ്ഞു.

കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയാണ് മഡോണ ഇക്കാര്യം പറഞ്ഞത്.

Advertisement