കൂടുതല്‍ സമയവും ബ്യൂട്ടിപാര്‍ലറില്‍, ചിന്ത ജെറോമിന് യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യം

114

കോട്ടയം: ചിന്ത ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന ആവശ്യവുമായി ഡിവൈഎഫ്ഐ രംഗത്ത്.

Advertisements

യുവജന കമ്മീഷന്‍ എന്ന സുപ്രധാനമായ സ്ഥാനത്ത് ഇരുത്താന്‍ കൊള്ളാത്ത ആളാണു ചിന്ത ജെറോമെന്നാണ് ഇപ്പോള്‍ പൊതുവേ ഉയരുന്ന ആരോപണം. കഴിഞ്ഞ രണ്ടു ദിവസമായി കിടങ്ങൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയിലാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതാവു കൂടിയായ ചിന്ത ജെറോമിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ചാനല്‍ ചര്‍ച്ചയിലും പ്രസംഗങ്ങളിലും ഫേസ് ബുക്കിലൂടെയും അനാവശ്യവിവാദങ്ങളുണ്ടാക്കി യുവജനപ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആരോപിച്ചു.

യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് കമ്മീഷന്‍ ആസ്ഥാനത്ത് ഇരിക്കാന്‍ നേരമില്ലെന്നും ബ്യൂട്ടിപാര്‍ലറിലാണു കൂടുതല്‍ സമയമെന്നും വനിതാ പ്രതിനിധി ചര്‍ച്ചയില്‍ ആരോപിച്ചു.യുവജന കമ്മീഷന്‍ എന്ന നിലയില്‍ യുവജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിലും കമ്മീഷന്‍ അധ്യക്ഷ ഇടപെടാറില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

കൂടാതെ പികെ ശശി എംഎല്‍എയ്ക്കെതിരെയും സമ്മേളത്തില്‍ വിമര്‍ശനമുയര്‍ന്നു വനിതാ ഡിവൈഎഫ്ഐ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നു പ്രതിനിധികള്‍ പറഞ്ഞു.

Advertisement