തെന്നിന്ത്യനന്‍ സിനിമാപ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിച്ച ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് റീമേക്ക് വര്‍മ്മയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ അര്‍ജ്ജുന്‍ റെഡ്ഡിയായി വേഷമിടുന്നത് ചിയാന്‍ വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ്.
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായന്‍ ബാല ഒരുക്കുന്ന ചിത്രം എന്ന നിലയിലും വര്‍മ്മ ശ്രദ്ധ നേടി കഴിഞ്ഞു. മികച്ച പ്രതികരണമാണ് വര്‍മ്മ ടീസറിന് ഇപ്പോള്‍ ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്.
ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തില്‍ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കില്‍ വിജയ് ദേവര്‌കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.
വിക്രമിന് ഒരു നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയര്‍ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്. ആ ബാല തന്നെ വിക്രമിന്റെ മകനെ തമിഴ് സിനിമയില്‍ അവതരിപ്പിക്കുന്നു എന്നത് അത്ഭുതകരമാണ്.
ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിച്ച ഈ ചിത്രം വരുന്ന നവംബര്‍ മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.