മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നടനായി മാറിയ താരമാണ് ദിലീപ്. അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപും ഭാര്യ കാവ്യയും മകൾ മഹാലക്ഷ്മിയും ആദ്യ ബന്ധത്തിലെ മകൾ മീനാക്ഷിയും ഒരുമിച്ചാണ് താമസം. ഇവരെ സംബന്ധിക്കുന്ന ഏത് വിശേഷം ആയാലും ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകൻ ദിലീപും മുൻ സൂപ്പർ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഒരു പക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.
ഏറെ നാളത്തെ ഗോസിപ്പുകൾക്ക് വിരാമമിട്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ ഈ ജോഡിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു. ആദ്യ ഭാര്യ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും അയുള്ള ബന്ധം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ദിലീപും കാവ്യാ മാധവനും വിവാഹിതർ ആയത്.
ദിലീപ് കാവ്യ വിവാഹം ഏറെ ഗോസിപ്പുകൾക്ക് ഒടുവിലാണ് നടക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ പലരെയും വിവാഹ കാര്യം തന്നെ അറിയിക്കുന്നത്. മഞ്ജു വാര്യരുമായുള്ള 16 വർഷത്തെ വിവാഹ ബന്ധം അവസാനിപ്പിച്ച് വർഷങ്ങൾ പിന്നിടുന്നതിന് ഇടെയായിരുന്നു ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. ദിലീപിന്റെ ആദ്യ മകൾ മീനാക്ഷിയാണ് രണ്ടാം വിവാഹത്തിന് ചുക്കാൻ പിടിച്ചത്.
ദിലീപിന് മഞ്ജു വാര്യരിൽ ഇള്ള മകൾ മീനാക്ഷി ഇവർക്ക് ഒപ്പമാണ് ഉള്ളത്. കൂടാതെ ദിലീപിന് കാവ്യ മാധവനിലും ഒരു മകൾ ജനിച്ചിരുന്നു. 2018 ഒക്ടോബർ 19നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. മഹാലക്ഷ്മി എന്നാണ് ഈ സുന്ദരികുട്ടിയുടെ പേര്. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം കൈയ്യിൽ തൂങ്ങി നടന്ന് വരുന്ന മഹാല ക്ഷ്മി ആണ് വീഡിയോയുടെ പ്രധാന ആകർഷണം.
അടുത്തിടെ ഒരു കല്യാണ വീഡിയോയിൽ കാവ്യയുടെ ഒക്കത്തിരുന്ന് കളി ചിരികൾ കാണിച്ചിരുന്ന മഹാലക്ഷ്മി പുതിയ വീഡിയോയിൽ മുതിർന്ന കുട്ടികളെ പോലെ ബാഗ് ധരിച്ച് നടന്ന് വരുന്നതാണ് കാണാൻ സാധിക്കുന്നത്. കാവ്യയെപ്പോലെ തന്നെയുണ്ടെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.
അതേ സമയം വിവാഹത്തിന് ശേഷം കാവ്യ ക്യാമറയ്ക്ക് മുന്നിൽ എത്തിയിട്ടില്ല. സോഷ്യൽ മീഡിയകളിലും സജീവമല്ല. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന കാവ്യ സമ്പൂർണ്ണ കുടുംബിനിയുടെ റോളിൽ ആണ് ഇപ്പോൾ തിളങ്ങുന്നത്.